സഹകരണ അർബൻ ബാങ്ക് 31 ന് പ്രവർത്തിക്കും കൊല്ലം ∙ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ എല്ലാ ശാഖകളും ഹെഡ് ഓഫിസും 31ന് തുറന്ന് പ്രവർത്തിക്കും. ബാങ്ക് അവധി ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. അഭിനയ പഠന ക്യാംപ് കൊല്ലം ∙ കുട്ടികൾക്കായുള്ള അവധിക്കാല അഭിനയ പഠന ക്യാംപ് ഏപ്രിൽ 14 മുതൽ മേയ് 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ അർബൻ ബാങ്ക് 31 ന് പ്രവർത്തിക്കും
കൊല്ലം ∙ കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ എല്ലാ ശാഖകളും ഹെഡ് ഓഫിസും 31ന് തുറന്ന് പ്രവർത്തിക്കും.

ബാങ്ക് അവധി
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ADVERTISEMENT

അഭിനയ പഠന ക്യാംപ് 
കൊല്ലം ∙ കുട്ടികൾക്കായുള്ള അവധിക്കാല അഭിനയ പഠന ക്യാംപ് ഏപ്രിൽ 14 മുതൽ മേയ് 8 വരെ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.  തിയറ്റർ ആക്ടിങ്, പെർഫോമിങ് സ്കിറ്റ്സ്, വ്യക്തിത്വ വികസനം, ബ്രെയ്ൻ ജിം എക്സർസൈസ് തുടങ്ങിയവയിലാണു പരിശീലനം. 6 മുതൽ 17 വയസ്സ് വരെയുള്ളവർക്കു പങ്കെടുക്കാം. 99955 39004.

സൗജന്യ എൻജി.ക്രാഷ് കോഴ്സ്
കൊട്ടാരക്കര∙  ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് നേതൃത്വത്തിൽ സൗജന്യ എൻജിനീയറിങ്  ക്രാഷ് കോഴ്സ് നടത്തുന്നു. പ്ലസ് ടു ന് മാത്തമാറ്റിക്സ് പഠിച്ച വിദ്യാർഥികൾക്ക്  പങ്കെടുക്കാം.കോളജ് വെബ്സൈറ്റിൽ നൽകിയ ലിങ്കിൽ ഏപ്രിൽ 1 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 8547005039, 9995670738, 9447266800 ,"www.cekottarakkara.ihrd.ac.in

ADVERTISEMENT

ഫുട്ബോൾ പരിശീലന ക്യാംപ്: റജിസ്ട്രേഷൻ തുടങ്ങി
കൊല്ലം ∙ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന ക്യാംപിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. ഗോൾ കീപ്പേഴ്സിനു പ്രത്യേക പരിശീലനം നൽകും. 9633407009.

മെഡിക്കൽ ഓഫിസർ
കൊല്ലം∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇഎസ്ഐ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കും.  അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഏപ്രിൽ നാലിന് രാവിലെ 10ന് പോളയത്തോട്ടിലെ റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ അഭിമുഖത്തിനെത്തണം.  0474-2742341.

ADVERTISEMENT

ഒഴിവ്
കൊല്ലം∙ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു.  krdasuraksha @ gmail.com ൽ അപേക്ഷിക്കണം. ഫോൺ: 9496847273.