പാലാ ∙ കേരളപ്പിറവി മുൻപേ പിറന്ന പാലാ നഗരസഭ സപ്തതി നിറവിൽ. വില്ലേജ് യൂണിയനായിരുന്ന പാലായെ തിരുവിതാംകൂർ മഹാരാജാവ്‌ 1947 ലെ ഉത്തരവു പ്രകാരമാണ് നഗരസഭ ആയി ഉയർത്തി. ആദ്യ നഗരസഭ തിരഞ്ഞെടുപ്പ് 1947ൽ നടന്നു. ഭൂരിപക്ഷ കക്ഷി നേതാവ് ആർ.വി. തോമസ് ആദ്യ അധ്യക്ഷനായെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സത്യപ്രതിജ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ കേരളപ്പിറവി മുൻപേ പിറന്ന പാലാ നഗരസഭ സപ്തതി നിറവിൽ. വില്ലേജ് യൂണിയനായിരുന്ന പാലായെ തിരുവിതാംകൂർ മഹാരാജാവ്‌ 1947 ലെ ഉത്തരവു പ്രകാരമാണ് നഗരസഭ ആയി ഉയർത്തി. ആദ്യ നഗരസഭ തിരഞ്ഞെടുപ്പ് 1947ൽ നടന്നു. ഭൂരിപക്ഷ കക്ഷി നേതാവ് ആർ.വി. തോമസ് ആദ്യ അധ്യക്ഷനായെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല.

തടസ്സങ്ങൾ മാറി 1949 നവംബർ 24ന് ജോർജ് തോമസ് കൊട്ടുകാപ്പള്ളി അധ്യക്ഷനായി. ഇതോടെ പാലാ നഗരത്തിൽ ജനകീയ ഭരണ സമിതി അധികാരമേറ്റു. ജോർജ് തോമസ് കൊട്ടുകാപ്പള്ളി, ചെറിയാൻ കാപ്പൻ തുടങ്ങി പ്രഗല്ഭരായ നേതാക്കളുടെ നീണ്ട നിര പാലാ നഗരസഭ നയിക്കാൻ എത്തി. 1980കളുടെ മധ്യം വരെ കോൺഗ്രസ് നേതാക്കളും പ്രമുഖരായ വ്യക്തികളും ആയിരുന്നു ഭരണ സാരഥ്യസ്ഥാനം വഹിച്ചിരുന്നത്.26 വാർഡാണ് നഗരസഭയ്ക്ക് നിലവിലുള്ളത്.

ADVERTISEMENT

സംസ്ഥാനത്തെ എ - ഗ്രേഡ് നഗരസഭ ആയ പാലാ വിസ്തൃതിയിൽ ചെറുത് എങ്കിലും പദ്ധതി നിർവഹണത്തിലും നഗര ആസൂത്രണത്തിലും മുൻപന്തിയിൽ ആണ്.20–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റബർ കൃഷി വ്യാപകമായി. അതോടൊപ്പം ഇടുക്കി, മലബാർ മേഖലകളിലേക്ക് ഇവിടെ നിന്നു കുടിയേറ്റം വ്യാപകമായി. കുന്നുകളും ചരിവുകളും സമതലവും ഇടകലർന്ന പാലയുടെ താഴ്ന്ന പ്രദേശങ്ങൾ മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക കാലത്ത് മുങ്ങി പോകാറുണ്ട്. 

പാലാ ഇങ്ങനെ ആയിരുന്നു

ADVERTISEMENT

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു പറഞ്ഞിരുന്നത് ലോപിച്ചു പാലാ ആയത് എന്നും അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർഥം പാലാ എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. മീനച്ചിൽ കർത്താക്കന്മാർ എന്ന പ്രാദേശിക നാടുവാഴി ഭരണത്തിന്റെ കീഴിലായിരുന്നു പാലാ. പാലയൂർ, നിലയ്ക്കൽ മുതലായ സ്ഥലങ്ങളിൽ നിന്ന് 9–ാം നൂറ്റാണ്ടു മുതൽ ക്രിസ്ത്യൻ കുടിയേറ്റം ആരംഭിച്ചു. നാടുവാഴി പിന്തുണ, നാണ്യവിളകളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മീനച്ചിലാറിൽ കൂടി ഉണ്ടായിരുന്ന ഗതാഗത സൗകര്യം എന്നിവ കുടിയേറ്റത്തിനു കാരണമായി.1002ൽ പാലാ വലിയ പള്ളിയും1683ൽ ളാലം പഴയ പള്ളിയും സ്ഥാപിച്ചു.

അങ്ങാടിയാണ് പട്ടണമായത്

ADVERTISEMENT

17–ാം നൂറ്റാണ്ടിൽ പാലാ അങ്ങാടി സ്ഥാപിച്ചതോടെ തമിഴ്നാട്, മധ്യപൂർവ ദേശങ്ങൾ എന്നിവയുമായി വ്യാപാരബന്ധം സ്ഥാപിച്ചു. ചെട്ടിയാർ, വെള്ളാളർ മുതലായ തമിഴ് സമുദായങ്ങൾ അങ്ങാടിയുമായി ബന്ധപ്പെട്ട് പാലായിൽ സ്ഥിരം താമസമാക്കി. പാലാത്ത് ചെട്ടിയാർ ആണ് പാലാ അങ്ങാടി സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. 1749ൽ മാർത്താണ്ഡ വർമ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ സാമന്ത രാജ്യമായ മീനച്ചിലിനെയും തിരുവിതാംകൂറിനോടു ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1896ൽ സ്ഥാപിച്ച സെന്റ് തോമസ് സ്കൂളാണ് ആദ്യ വിദ്യാഭ്യാസ സ്ഥാപനം. അരുണാപുരം ഗവ. ഹൈസ്കൂൾ, ശ്രീരാമ കൃഷ്ണ സംസ്കൃത    കോളജ്,  അരുണാപുരത്തെ സെന്റ് തോമസ് കോളജ്, അൽഫോൻസാ കോളജ്, കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക് കോളജ് എന്നിവയാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേര് എടുത്തവയാണ്. ജിമ്മി ജോർജ്, ഷൈനി ഏബ്രഹാം, വിത്സൺ ചെറിയാൻ മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്‌.

Show comments