മാണിസാർ, കെവിൻ, നാഗമ്പടം റയിൽവേപാലം; 2019ലെ 19 വാർത്താ മുഹൂർത്തങ്ങൾ
ഈ നൂറ്റാണ്ടിന്റെ നിറയൗവനത്തിലേക്ക് നാം കടക്കുമ്പോൾ 2019ലെ വാർത്താവർഷം നൽകിയത്... മകൾ - ദേവികേ, മിടുക്കിയായിരിക്കണേ ദേവികയുടെ കണ്ണിൽ നിന്ന് ഇപ്പോഴും അമ്മയുടെ മരണം മായുന്നില്ല. 2019 മേയ് 6 ന് തിരുനക്കര ബസ് സ്റ്റാൻഡിലാണ് തോട്ടയ്ക്കാട്, അമ്പലക്കവല കോവൂർ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി– 44) ബസ് കയറി
ഈ നൂറ്റാണ്ടിന്റെ നിറയൗവനത്തിലേക്ക് നാം കടക്കുമ്പോൾ 2019ലെ വാർത്താവർഷം നൽകിയത്... മകൾ - ദേവികേ, മിടുക്കിയായിരിക്കണേ ദേവികയുടെ കണ്ണിൽ നിന്ന് ഇപ്പോഴും അമ്മയുടെ മരണം മായുന്നില്ല. 2019 മേയ് 6 ന് തിരുനക്കര ബസ് സ്റ്റാൻഡിലാണ് തോട്ടയ്ക്കാട്, അമ്പലക്കവല കോവൂർ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി– 44) ബസ് കയറി
ഈ നൂറ്റാണ്ടിന്റെ നിറയൗവനത്തിലേക്ക് നാം കടക്കുമ്പോൾ 2019ലെ വാർത്താവർഷം നൽകിയത്... മകൾ - ദേവികേ, മിടുക്കിയായിരിക്കണേ ദേവികയുടെ കണ്ണിൽ നിന്ന് ഇപ്പോഴും അമ്മയുടെ മരണം മായുന്നില്ല. 2019 മേയ് 6 ന് തിരുനക്കര ബസ് സ്റ്റാൻഡിലാണ് തോട്ടയ്ക്കാട്, അമ്പലക്കവല കോവൂർ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി– 44) ബസ് കയറി
ഈ നൂറ്റാണ്ടിന്റെ നിറയൗവനത്തിലേക്ക് നാം കടക്കുമ്പോൾ2019ലെ വാർത്താവർഷം നൽകിയത്...
മകൾ - ദേവികേ, മിടുക്കിയായിരിക്കണേ
ദേവികയുടെ കണ്ണിൽ നിന്ന് ഇപ്പോഴും അമ്മയുടെ മരണം മായുന്നില്ല. 2019 മേയ് 6 ന് തിരുനക്കര ബസ് സ്റ്റാൻഡിലാണ് തോട്ടയ്ക്കാട്, അമ്പലക്കവല കോവൂർ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി– 44) ബസ് കയറി മരിച്ചത്. അപകട സമയത്ത് ഏക മകൾ ദേവികയും ഒപ്പമുണ്ടായിരുന്നു. മകൾക്കൊപ്പം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണു പൊന്നമ്മ.
ദേവികയ്ക്ക് ഇപ്പോൾ എല്ലാം അച്ഛനാണ്.
പഠന കാര്യങ്ങൾ ഏറെ ബുദ്ധിമുട്ടിലായി. ചങ്ങനാശേരിയിലെ സ്കൂളിൽ അയച്ച് പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസിലേക്കു 10–ാം ക്ലാസ് വിദ്യാർഥിനിയായ ദേവികയെ മാറ്റി. മൂഴൂരിലെ മാതൃസഹോദരിയുടെ വീട്ടിലാണിപ്പോൾ. അവധി ദിവസങ്ങളിൽ അച്ഛനൊപ്പം വീട്ടിലേക്കു വരും. അവധിക്കാലത്ത് ദേവികയ്ക്കു കൂട്ടായി ബന്ധുക്കൾ എത്തുന്നതാണ് ആശ്വാസമെന്നു ബിജു പറയുന്നു. വർക്ക് ഷോപ്പ് ജീവനക്കാരനാണ് ബിജു.
വിധി- കെവിൻ; കെടാത്ത ഓർമ
കഴിഞ്ഞ ദിവസമായിരുന്നു കെവിന്റെ 25–ാം പിറന്നാൾ. കെവിന്റെ മാതാപിതാക്കൾ വീടു പണിയുടെ തിരക്കിലാണ്. നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫ് 2018 മേയ് 27 നാണു കൊല്ലപ്പെട്ടത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ, നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ അച്ഛൻ ഉൾപ്പെടെ 12 പ്രതികളായിരുന്നു കേസിൽ.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി വന്നത് ഈ വർഷമാണ്. സാനു ചാക്കോ ഉൾപ്പെടെ 8 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിച്ചു. പിതാവ് ചാക്കോ ജോൺ ഉൾപ്പെടെ 3 പേരെ വിട്ടയച്ചു. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ചാക്കോയെ വിട്ടയച്ചതിന് എതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. നീനു ബെംഗളൂരുവിൽ പഠനത്തിലാണ്. സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക ഉപയോഗിച്ച് ചവിട്ടുവരിയിലാണു വീടു നിർമാണം.
കോമഡി- പാലം പൊളിച്ചു; ജനം ചിരിച്ചു!
കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിക്കലിനു നിയന്ത്രിത സ്ഫോടനമാർഗം ഉപയോഗിക്കുന്നുവെന്ന വാർത്ത വായിക്കുന്ന കോട്ടയംകാരൻ ഊറച്ചിരിക്കും. നാഗമ്പടം റയിൽവേപാലം പൊളിക്കൽ പാളിയത് അവരുടെ മനസ്സിലുണ്ട്. ആ സംഭവമാണു പിന്നിടുന്ന വർഷം കോട്ടയത്തെ കൂടുതൽ ചിരിപ്പിച്ചത്. ഏപ്രിൽ 27നാണു ട്രെയിൻ ഗതാഗതം നിർത്തി നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാൻ ശ്രമിച്ചത്.
കാണാൻ ജനം നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചു കൂടി. സ്ഫോടക വസ്തുക്കൾ പൊട്ടിയില്ല. പാലം വീണില്ല. പൊളിക്കാൻ കരാറെടുത്ത കമ്പനിയുടെ ഫോൺ വലിയ ഫ്ലെക്സിൽ എഴുതി വച്ചിരുന്നത് ട്രോളന്മാർക്കു ഗുണമായി. ആ നമ്പറിലേക്ക് പരിഹാസക്കോളുകൾ ഒഴുകി. നിലവാരമില്ലാത്ത കേബിളുകൾ ഉപയോഗിച്ചതിനാലാണു പദ്ധതി പാളിയത്. മേയ് 25നു പാലം പല കഷ്ണങ്ങളാക്കി മുറിച്ചു മാറ്റി. രണ്ടാം പാതയുടെ നിർമാണത്തിനായി പ്രദേശം ഇപ്പോൾ സജ്ജം.
ഹൃദയം- സ്നേഹ മിടിപ്പുകൾ
നിബിയയുടെ ഹൃദയം സഞ്ജീവിൽ തുടിക്കുന്നുണ്ട്. പായിപ്പാട് നാലുകോടി സഞ്ജീവ് ഗോപിയെ (30) ജൂൺ 14നാണു കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച നിബിയ മേരി ജോസഫിന്റെ (25) ഹൃദയം കോട്ടയത്ത് എത്തിച്ചായിരുന്നു ശസ്ത്രക്രിയ. നാലുകോടിയിലെ വാടകവീട്ടിൽ അമ്മ തങ്കമ്മയ്ക്കൊപ്പമാണ് സഞ്ജീവ്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്.
ചൂടും പൊടിശല്യവും പ്രശ്നമായതിനാലാണ് വീടിനടുത്തുതന്നെ അടച്ചുറപ്പുള്ള വാടക വീട്ടിലേക്കു മാറിയതെന്നു സഞ്ജീവിന്റെ ഇരട്ട സഹോദരൻ സന്ദീപ് പറഞ്ഞു. സന്നദ്ധ പ്രവർത്തകർ സമാഹരിച്ചു നൽകിയ തുകയാണു ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ അഞ്ചാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. ഡോ. ടി.കെ. ജയകുമാറാണ് എല്ലാ ശസ്ത്രക്രിയകളും നടത്തിയത്.
വേർപാട്- മാണിസാർ ഉണ്ടായിരുന്നെങ്കിൽ
പക്ഷം മറന്ന് ഒന്നിക്കുന്ന പുതിയ രാഷ്ട്രീയകേരളത്തിന് ഓർക്കാതെവയ്യ; മാണിസാറുണ്ടായിരുന്നെങ്കിൽ.6 പതിറ്റാണ്ടിന്റെ പൊതുജീവിതം ചരിത്രമാക്കി കെ.എം. മാണി ഏപ്രിൽ 9ന് വേർപിരിഞ്ഞു. 54 വർഷത്തിനു ശേഷം പാലായിൽ മറ്റൊരു മാണി വിജയം കുറിച്ചു; മാണി സി. കാപ്പൻ എംഎൽഎയായി.കേരളം കൺപാർത്ത ഉപതിരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ പിൻഗാമിക്കു രണ്ടില ചിഹ്നം നഷ്ടമായി.
ചെയർമാൻ സ്ഥാനത്തർക്കത്തിൽ പി.ജെ. ജോസഫും ജോസ് കെ. മാണിയും ഇരു വിഭാഗങ്ങളായി പോരാട്ടത്തിലാണ്.പാലായിലെ തർക്കം കുട്ടനാട് ഉപതിരഞ്ഞെടുപ്പിലേക്കു നീളുന്നു. ‘റഫറി’ കോൺഗ്രസ് ഇടപെടുന്നതിനാൽ വിട്ടുവീഴ്ചയ്ക്കു സാധ്യത. ജോസ് കെ. മാണിയെ ചെയർമാനാക്കിയ നടപടിക്കെതിരെ കട്ടപ്പന സബ് കോടതിയിൽ നിന്നു പി.ജെ. ജോസഫിന് അനൂകൂല വിധി കിട്ടി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ കേസ് നടക്കുന്നു.
സന്ദർശനം- കോട്ടയം, എത്ര സുന്ദരം
ബ്രിട്ടനിൽ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവിയാണ് കാന്റർബറി ബിഷപ്പിന്. ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പത്നി കാരളിൻ വെൽബി എന്നിവർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കുന്നതിനാണ് കോട്ടയം നഗരത്തിലെത്തിയത്. കുട്ടനാട്ടിലെ കർഷകരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ഗ്രാമീണജീവിതം അരികെനിന്നു കണ്ടു.ധൈര്യമാണ് ഈ നാടിന്റെ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ദുരന്തത്തെ അതിജീവിക്കാൻ കേരളീയർ കാണിച്ച ആത്മവിശ്വാസവും ധൈര്യവും അത്ഭുതപ്പെടുത്തുന്നു. അതു പ്രചോദനമായി.– ബിഷപ് ജസ്റ്റിൻ വെൽബി പറഞ്ഞു. മലയാളനാടിന്റെ രുചി അദ്ദേഹത്തെയും ഭാര്യയെയും ആശ്ചര്യപ്പെടുത്തി.
ദേവാലയം- പ്രാർഥനാവർഷം!
കോട്ടയത്തിന്റെ മുഖശ്രീയായി പുതിയ ദേവാലയം വന്ന വർഷമാണിത്. റോമൻ – ഗോത്തിക് വാസ്തു ശൈലിയിൽ കോട്ടയം ലൂർദ് ഫൊറോന ഇടവക പള്ളി പുനർനിർമിച്ചു. 13,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. 2000 പേർക്ക് ആരാധനയിൽ പങ്കെടുക്കാം. പ്രധാന അൾത്താരയും ചെറിയ 2 അൾത്താരകളും ചേരുന്ന മദ്ബഹയ്ക്കു മാത്രം 1200 ചതുരശ്ര അടി വിസ്തീർണം .
കോട്ടയം കലക്ടറേറ്റിനു സമീപമാണ് ലൂർദ് പള്ളി.
തെറ്റ്- രജനിയുടെ കണ്ണീർച്ചിരി
കാൻസർ ഇല്ലാതിരുന്നിട്ടും കീമോ തെറപ്പി നടത്തേണ്ടി വന്ന രജനി ജോലിക്കു പോയിത്തുടങ്ങി. പന്തളത്ത് തുണിക്കടയിലാണു ജോലി. തലയിലെ മുടി കിളിർത്തു തുടങ്ങി. വിട്ടുമാറാത്ത പനിയുണ്ട്. മരുന്നിനും മറ്റുമായി വലിയ തുക ചെലവായി. സർക്കാർ 3 ലക്ഷം രൂപ സഹായം നൽകി.താൽക്കാലിക ജോലിയെന്നഉറപ്പ് സർക്കാർ പാലിച്ചില്ല. ആലപ്പുഴ കുടശനാട് ചിറയ്ക്കു കിഴക്കേക്കരയിൽ രജനി (38)ക്ക് സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോ തെറപ്പി ആരംഭിച്ചത്. കാൻസർ ഇല്ലെന്നായിരുന്നു മെഡിക്കൽ കോളജ് പതോളജി ലാബിലെ പരിശോധനാ ഫലം.
സങ്കടം- അഫീൽ, നോവും ഓർമ
അഫീൽ നോവിക്കുന്ന ഒരോർമയാണ്. ഒക്ടോബർ 4നു പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഒരു കായികതാരം എറിഞ്ഞ ഹാമർ തലയിൽ പതിച്ചാണു അഫീലി(16)നു പരുക്കേറ്റത്. ചൊവ്വൂർ കുറിഞ്ഞാംകുളത്ത് വീട്ടിൽ ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും മകനായ അഫീൽ പ്രാർഥനകളും ചികിത്സകളും വിഫലമാക്കി 21ന് വിടപറഞ്ഞു.സംഘാടകർക്ക് എതിരെ കേസെടുത്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. സർക്കാർ വിദഗ്ധ സമിതി, കുറ്റക്കാരെക്കുറിച്ച് പറയാതെയാണു റിപ്പോർട്ട് നൽകിയത്. അച്ഛൻ ജോൺസൺ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വികസനം- ഇരുട്ടിവെളുക്കും മുൻപ് കോട്ടയമെത്താം
ഒരു തുരങ്കത്തിലേക്കു വെളിച്ചം നിറച്ച് റെയിൽവേ മേൽപാലം ഇന്ന് ഉദ്ഘാടനം ചെയ്യും. കോട്ടയം വഴിയുള്ള ട്രെയിൻ യാത്രയിലെ പ്രധാന അടയാളം ഇരുട്ടു നിറയുന്ന ഇരട്ട തുരങ്കങ്ങളാണ്. റെയിൽവേയുടെ കണക്കുപ്രകാരം ഒരു വർഷം കൂടിയേ ഈ തുരങ്കങ്ങൾ വഴി ട്രെയിനുകൾ കടന്നുപോകൂ.
അടുത്ത ദശകത്തിൽ കോട്ടയത്തിന്റെ ആ ഇരട്ട ഇരുട്ടടയാളങ്ങൾ മാറും. കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയാകുന്നതോടെ തുരങ്കങ്ങൾ ഇല്ലാതാകും. കോട്ടയം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു ചങ്ങനാശേരിക്കുള്ള വഴിയിലെ ആദ്യ തുരങ്കം പൊളിക്കും. രണ്ടാം തുരങ്കം നിലനിർത്തുമെങ്കിലും ഇതിനു പുറത്തു കൂടിയാകും പുതിയ പാതകൾ.
കാഴ്ച - മൈ നെയിം ഇൗസ് പിങ്ക്
കുമരകം മലരിക്കലിൽ പാടശേഖരങ്ങളിൽ നിറഞ്ഞുതുടുത്ത ആമ്പലുകൾ കോട്ടയത്തിനു പുതിയ മുഖം നൽകി.സമൂഹ മാധ്യമങ്ങളിൽ കോട്ടയത്തെ ആമ്പലുകൾ പൂത്തു. മലരിക്കലിലേക്കുള്ള വഴികൾ പുലർച്ചെ മുതൽ നിറഞ്ഞു കവിഞ്ഞു ഈ സുന്ദരക്കാഴ്ച കാണാൻ കേരളമെങ്ങുനിന്നും സഞ്ചാരികളെത്തി. വിദേശികൾക്കും ഇതു പുഷ്പോത്സവക്കാഴ്ചയായി. ഫൊട്ടോ ഷൂട്ടുകൾക്കു മോഡലുകൾ എത്തി.
കൃഷിക്കു മുന്നോടിയായി വെള്ളം കയറ്റിയിട്ട പാടശേഖരങ്ങളിൽ സെപ്റ്റംബർ അവസാനത്തോടെ ആമ്പൽ വിടർന്നു. പനച്ചിക്കാട് അമ്പാട്ടുകടവിലും ചീപ്പുങ്കലിൽ വേമ്പനാട്ട് കായലിലും ആമ്പൽക്കാഴ്ചകൾ ഒരുങ്ങി. വരുംവർഷം വിപുലമായ ആമ്പൽ ഫെസ്റ്റിന് സംഘാടകർ ഒരുക്കം തുടങ്ങി.
സമ്മാനം- ഇനിയത് മന്ത്രിക്കിരീടം?
ആ കിരീടം അനുയായിയുടെ വീട്ടിലെ അലമാരയിൽ ഭദ്രമാണ്. മാണി സി. കാപ്പൻ മന്ത്രിയാകുമ്പോൾ വീണ്ടും അണിയിക്കാൻ സൂക്ഷിക്കുകയാണ് മൂന്നിലവ് എൻസിപി മണ്ഡലം പ്രസിഡന്റ് ഉണ്ണി മുട്ടത്ത്. 2016ൽ മാണി സി.കാപ്പൻ മത്സരിച്ചപ്പോൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണു ബാലെ വേഷവിധാനങ്ങൾ ഒരുക്കുന്നവരോട് ഉണ്ണി കിരീടം നിർമിക്കാൻ പറഞ്ഞത്. 18, 000 രൂപ ചെലവായി. അന്നു തോറ്റെങ്കിലും കഴിഞ്ഞ വർഷം അതു ‘വിജയകിരീടമായി.’
പരിസ്ഥിതി- സ്ഥലത്തെ പ്രധാന പക്ഷി
മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ മാനങ്ങളുള്ള ഒരു പ്രസ്താവനയിൽനിന്നാണ് റോസി പാസ്റ്റർ എന്ന പക്ഷി കേരളത്തിലേക്കു പറന്നിറങ്ങിയത്. ‘വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന റോസി പാസ്റ്റർ പക്ഷി ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നൽകുന്നത്; കണ്ണൂരിലെ ചടങ്ങിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. ആ റോസി പാസ്റ്റർ 2020ൽ വരുമോ? പക്ഷിപ്രേമികളും രാഷ്ട്രീയ നിരീക്ഷകരും കാത്തിരിക്കുന്നു. ഹിമാലയം സ്വദേശിയാണ് റോസി പാസ്റ്റർ. ഡിസംബറിലാണ് വരേണ്ടത്. ഈ വർഷം ഇതുവരെ വന്നില്ല.
ദാരുണാന്ത്യം- കണ്ണീരു വീഴ്ത്തിയ കരിദിനം
നാടിനെ ഞെട്ടിച്ചു ആ മരണം. കുളിപ്പിക്കാൻ കിടത്തുമ്പോൾ ആനയുടെ അടിയിലേക്കു തെന്നി വീണാണ് ചേർത്തല ഇരമല്ലൂർ സ്വദേശിയായ അരുൺ പണിക്കർ (42) മരിച്ചത്. കോട്ടയം കാരാപ്പുഴ മാളികപ്പീടികയ്ക്കു സമീപം തളച്ച ആനയെ കുളിപ്പിക്കുന്നതിനിടെ തിരിഞ്ഞു കിടക്കാൻ പാപ്പാൻ നിർദേശിച്ചു. ആന കിടക്കാൻ ശ്രമിക്കുന്നതിനിടെ സമീപം നിന്ന അരുൺ കാലു തെന്നി ആനയുടെ അടിയിലേക്ക് വീണു. പാപ്പാൻ വീണത് അറിയാതെ പിൻകാൽ മടക്കിക്കിടന്ന ആനയുടെ അടിയിൽപെട്ട് തൽക്ഷണം മരണം.
കാഴ്ച- മൈ നെയിം ഇൗസ് പിങ്ക്
കുമരകം മലരിക്കലിൽ പാടശേഖരങ്ങളിൽ നിറഞ്ഞുതുടുത്ത ആമ്പലുകൾ കോട്ടയത്തിനു പുതിയ മുഖം നൽകി.സമൂഹ മാധ്യമങ്ങളിൽ കോട്ടയത്തെ ആമ്പലുകൾ പൂത്തു. മലരിക്കലിലേക്കുള്ള വഴികൾ പുലർച്ചെ മുതൽ നിറഞ്ഞു കവിഞ്ഞു ഈ സുന്ദരക്കാഴ്ച കാണാൻ കേരളമെങ്ങുനിന്നും സഞ്ചാരികളെത്തി. വിദേശികൾക്കും ഇതു പുഷ്പോത്സവക്കാഴ്ചയായി. ഫൊട്ടോ ഷൂട്ടുകൾക്കു മോഡലുകൾ എത്തി.
കൃഷിക്കു മുന്നോടിയായി വെള്ളം കയറ്റിയിട്ട പാടശേഖരങ്ങളിൽ സെപ്റ്റംബർ അവസാനത്തോടെ ആമ്പൽ വിടർന്നു. പനച്ചിക്കാട് അമ്പാട്ടുകടവിലും ചീപ്പുങ്കലിൽ വേമ്പനാട്ട് കായലിലും ആമ്പൽക്കാഴ്ചകൾ ഒരുങ്ങി. വരുംവർഷം വിപുലമായ ആമ്പൽ ഫെസ്റ്റിന് സംഘാടകർ ഒരുക്കം തുടങ്ങി.
ടൂറിസം- കുമരകം എന്ന ലോകജാലകം
താജ്മഹലിനും ഖജുരാഹോയ്ക്കുമൊപ്പം കുമരകവും സവിശേഷ വിനോദ സഞ്ചാര മേഖല പദ്ധതിയിൽ ഉൾപ്പെടുത്തി. പേരു കിട്ടിയെങ്കിലും കാര്യമൊന്നും നടന്നിട്ടില്ല. വേമ്പനാട്ടു കായലിൽ ഉൾപ്പെടെ അനധികൃത കയ്യേറ്റങ്ങൾ ഇപ്പോഴും. മാലിന്യം നിയന്ത്രിക്കാൻ നടപടിയില്ല. തീരസംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നില്ല. രാത്രികാല ടൂറിസത്തിന് അനന്ത സാധ്യതകളുണ്ടെന്ന് വിദഗ്ധ പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ അടിസ്ഥാന സൗകര്യം തീരെയില്ല.
താരം- മുടി മുറിക്കില്ല അച്യുതൻ; അഭിനയമോഹവും
മാമാങ്കം സിനിമയ്ക്കു വേണ്ടി വളർത്തിയ മുടി തൽക്കാലം മുറിക്കാതെ കെട്ടി വയ്ക്കാനാണ് അച്യുതന്റെ തീരുമാനം. മുടിയുടെ നീളം കണ്ടു പലരും അച്യുതൻ പെൺകുട്ടിയെന്നാണു കരുതിയത്. മാമാങ്കത്തിലെ ചന്തുണ്ണിയായുള്ള അഭിനയം കണ്ടു പുതിയ സിനിമകളിലേക്കു പുതുപ്പള്ളി സ്വദേശി അച്യുതൻ ബി. നായരെ പലരും വിളിച്ചു. തീരുമാനം എടുത്തിട്ടില്ല.പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
വ്യക്തി- ഗൂഗിൾ കോട്ട–യം കാക്കും തോമസ് കുര്യൻ
ഗൂഗിളിന്റെ തലപ്പത്തേക്ക് ഒരു കോട്ടയംകാരൻ നടന്നു കയറിയ വർഷമാണിത്. ഗൂഗിൾ ക്ലൗഡ് സിഇഒ സ്ഥാനത്തേക്ക് എത്തിയതു പാമ്പാടി കോത്തല സ്വദേശി പുള്ളോലിക്കൽ തോമസ് കുര്യൻ. ഒറാക്കിൾ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഗൂഗിളിലേക്ക് എത്തിയത്. ഗൂഗിൾ ക്ലൗഡ് ആഗോള ഡവലപ്പർ കോൺഫറൻസായ ക്ലൗഡ് നെക്സ്റ്റിൽ ഗൂഗിളിന്റെ സുപ്രധാന പദ്ധതികൾ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചതു തോമസ് കുര്യനാണ്. ഗൂഗിളിന്റെ മുഖമായി ഏപ്രിൽ 11ന് കോട്ടയംകാരൻ നിറഞ്ഞു നിന്നു. പാമ്പാടി കോത്തല പുള്ളോലിക്കൽ പരേതനായ പി.സി.കുര്യന്റെയും അടൂർ അരപ്പുരയിൽ കുടുംബാംഗം മോളി കുര്യന്റെയും മകനാണ്.
പുതുമ- ആവന്തിക ഇവിടെയുണ്ട്
സംവരണം അനുവദിച്ചുള്ള സർക്കാർ ഉത്തരവു പ്രകാരം ആദ്യ ട്രാൻസ് ജെൻഡർ വിദ്യാർഥികളായി സിഎംഎസ് കോളജിൽ പഠനത്തിനെത്തിയ 2 വിദ്യാർഥികളിൽ ഒരാൾ കോളജ് വിട്ടു. ബിഎ ഇക്കണോമിക്സിൽ പ്രവേശനം നേടിയ ഏറ്റുമാനൂർ സ്വദേശി ഷാന എറണാകുളം മഹാരാജാസ് കോളജിലേക്കു മാറ്റം വാങ്ങിപ്പോയി..ബിഎ ഹിസ്റ്ററിയിൽ പ്രവേശനം നേടിയ പാലാ സ്വദേശി ആവന്തിക സിഎംഎസിലുണ്ട്. സഹപാഠികളുടെ മനോഭാവം വേദനിപ്പിക്കുന്നുവെന്ന് ആവന്തിക പറഞ്ഞു. സ്ഥിരമായി ക്ലാസുകൾക്ക് എത്താറില്ല. പഠനം തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല ആവന്തിക.
ഓർമ- ദാനിയേൽ പ്രതിമ എവിടെ?
ആ പ്രതിമയ്ക്ക് ഒരടി മണ്ണുപോലും കോട്ടയത്തു കിട്ടിയില്ല. മലയാള സിനിമയുടെ പിതാവ് ജെ.സി.ദാനിയേലിന്റെ പ്രതിമ അനാഛാദനം സംഘാടകർ കോട്ടയത്ത് ഓഡിറ്റോറിയത്തിലാണ് നടത്തിയത്. സ്ഥലം അനുവദിക്കണമെന്ന അപേക്ഷയിൽ നഗരസഭ തീരുമാനം എടുത്തിട്ടില്ല. പൂഞ്ഞാറിൽ സ്ഥലം നൽകാൻ തയാറാണെന്നു പി. സി ജോർജ് എംഎൽഎ പറഞ്ഞിരുന്നു. ‘അമ്മ’ സംഘടനയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണു സംഘാടകർ. പ്രതിമ ഇപ്പോഴും കോട്ടയത്തെ ഓഡിറ്റോറിയത്തിനു സമീപമുണ്ട്.