ബൈക്കും സ്കൂൾ ബസും ഇടിച്ചു; രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്
പാമ്പാടി ∙ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു ആർഐടി ഗവ.എൻജിനീയറിങ് കോളജിലെ 2 വിദ്യാർഥികൾക്കു പരുക്ക്. ഗുരുതര പരുക്കേറ്റ മലപ്പുറം സ്വദേശി മുഹമ്മദ് നിയാസ് (20), പാറശാല സ്വദേശി ബിനോജ്(20) എന്നിവരെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാമ്പാടി ∙ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു ആർഐടി ഗവ.എൻജിനീയറിങ് കോളജിലെ 2 വിദ്യാർഥികൾക്കു പരുക്ക്. ഗുരുതര പരുക്കേറ്റ മലപ്പുറം സ്വദേശി മുഹമ്മദ് നിയാസ് (20), പാറശാല സ്വദേശി ബിനോജ്(20) എന്നിവരെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു 3.30യോടെ ദേശീയ പാതയിൽ വട്ടമലപ്പടി ജംക്‌ഷനു സമീപമായിരുന്നു അപകടം. പങ്ങട റോഡിൽ നിന്നു ദേശീയ പാതയിലേക്ക് ഇറങ്ങിയ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്നു വിദ്യാർഥികൾ ബസിനു അടിയിലേക്കാണ് തെറിച്ചു വീണത്. ഓടിയെത്തിയ നാട്ടുകാർ ബസിനടിയിൽ നിന്നു വിദ്യാർഥികളെ വലിച്ചെടുത്തു ഉടൻ ആശുപത്രിയിൽ എത്തിച്ചു.പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.