കോട്ടയം ∙ സമ്പൂർണ ശുചിത്വവും ചേരിരഹിത പട്ടണവും ലക്ഷ്യമിട്ട് നഗരസഭാ ബജറ്റ്. ഭൂരഹിതർക്ക് സ്ഥലം കണ്ടെത്തി വീട് നിർമാണത്തിന് സഹായിക്കും. പനച്ചിക്കാട് നഗരസഭ വക സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ചേരിരഹിത കോട്ടയത്തിന് ആദ്യഘട്ടമായി 1 കോടി രൂപ നീക്കിവച്ചു. ‘എന്റെ കോട്ടയം, ക്ലീൻ കോട്ടയം’എന്നതാണ് സമ്പൂർണ ശുചിത്വ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സമ്പൂർണ ശുചിത്വവും ചേരിരഹിത പട്ടണവും ലക്ഷ്യമിട്ട് നഗരസഭാ ബജറ്റ്. ഭൂരഹിതർക്ക് സ്ഥലം കണ്ടെത്തി വീട് നിർമാണത്തിന് സഹായിക്കും. പനച്ചിക്കാട് നഗരസഭ വക സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ചേരിരഹിത കോട്ടയത്തിന് ആദ്യഘട്ടമായി 1 കോടി രൂപ നീക്കിവച്ചു. ‘എന്റെ കോട്ടയം, ക്ലീൻ കോട്ടയം’എന്നതാണ് സമ്പൂർണ ശുചിത്വ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

84.225 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു.നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോനയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം ഉപാധ്യക്ഷ സൂസൻ കുഞ്ഞുമോൾ ബജറ്റ് അവതരിപ്പിച്ചു. 170.64 കോടിരൂപ വരവും 151.47 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 19.17 കോടി മിച്ചം കണക്കാക്കുന്നു. നഗരസഭാ കമ്യൂണിറ്റി ഹാളുകൾ നന്നാക്കുക, നെഹ്റു സ്റ്റേഡിയവും മൈതാനങ്ങളും കൂടുതൽ മനോഹരമാക്കുക, നെഹ്റു പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, മുള്ളൻകുഴിയിൽ രണ്ടാം ഫ്ലാറ്റ് സമുച്ചയം,

ADVERTISEMENT

സ്മാർട്ട് എജ്യൂക്കേഷൻ, വിശപ്പു രഹിത കോട്ടയം, ബഡ്സ് സ്കൂൾ, ഷീ ലോഡ്ജ്, തോടുകളുടെ ആഴം കൂട്ടൽ, ബസ് ബേ, ഷോപ്പിങ് കോംപ്ലക്സുകൾ, ഹെൽത്ത് സെന്റർ, വാർഡുകളിലെ റോഡുകളും കലുങ്കുകളും, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം എന്നിവയ്ക്കെല്ലാം തുക നീക്കിവച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനങ്ങൾക്കായി തുക കണ്ടെത്തിയിട്ടുള്ളത്. ഇതിൽ കുടുംബശ്രീക്കും കൃഷി അനുബന്ധ മേഖലയ്ക്കും പണം ലഭിക്കും.

നിർദേശങ്ങൾ പാലിച്ച്  ബജറ്റ് അവതരണം

ADVERTISEMENT

∙ നഗരസഭാ ബജറ്റ് അവതരണം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ച്. നഗരസഭാ കൗൺസിൽ ഹാളിൽ നടത്തിയിരുന്ന ബജറ്റ് സമ്മേളനം ഇത്തവണ കെ.സി. മാമ്മൻ മാപ്പിള ഹാളിലാണ് നടത്തിയത്.52 കൗൺസിലർമാരെ നിശ്ചിത അകലം പാലിച്ചാണ് ഇരുത്തിയത്. എല്ലാവരും സുരക്ഷാ മാസ്ക് ധരിച്ചിരുന്നു.ബജറ്റ് അവതരണത്തിനു ശേഷം ചർച്ച നടത്തി ഭേദഗതികളോടെ അംഗീകരിച്ചു. ഭരണ - പ്രതിപക്ഷ അംഗങ്ങൾ സമയ പരിധി പാലിച്ചാണ് ചർച്ചയിൽ പങ്കെടുത്തത്.

11 ന് ആരംഭിച്ച ബജറ്റ് സമ്മേളനം 12നു സമാപിച്ചു.ചർച്ചയിൽ സി.എൻ. സത്യനേശൻ, ജോസ് പള്ളിക്കുന്നേൽ, സാലി മാത്യൂസ്, സാബു പള്ളിവാതുക്കൽ, എൽസമ്മ വർഗീസ്, ടി.എൻ. ഹരികുമാർ, ഷീജ അനിൽ, എം.പി.സന്തോഷ്കുമാർ, ജാൻസി ജേക്കബ്, വി.വി.ഷൈല, പി.എൻ.സരസമ്മാൾ, എം.ഇ.റെജിമോൻ, എസ്. ഗോപകുമാർ, ബിന്ദു സന്തോഷ്കുമാർ, ടിനോ കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

Show comments