ക്വാറന്റീൻ ദിനങ്ങളേ നന്ദി, സൗഹൃദങ്ങളെ തിരികെ തന്നതിന്...
പത്തു കൊല്ലത്തെ ലണ്ടൻ ജീവിതത്തിനു ശേഷം നാട്ടിലെത്തിയത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയിലേക്കാണ്.മാർച്ച് 15നാണ് ലണ്ടനിൽ നിന്ന് നാട്ടിൽ വന്നത്. കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഞാൻ കാരണം വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഉറപ്പിച്ചു. വിമാനത്താവളത്തിലേക്കു സുഹൃത്തുക്കൾ 2

പത്തു കൊല്ലത്തെ ലണ്ടൻ ജീവിതത്തിനു ശേഷം നാട്ടിലെത്തിയത് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയിലേക്കാണ്. മാർച്ച് 15നാണ് ലണ്ടനിൽ നിന്ന് നാട്ടിൽ വന്നത്. കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഞാൻ കാരണം വീട്ടുകാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഉറപ്പിച്ചു. വിമാനത്താവളത്തിലേക്കു സുഹൃത്തുക്കൾ 2 കാറിലായി കൂട്ടാൻ വന്നു. ഒന്നിൽ തനിയെ ഡ്രൈവ് ചെയ്താണ് ഞാനെത്തിയത്. ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരെ ഒഴിവാക്കി.
ബന്ധുവിന്റെ വീട്ടിൽ തനിയെ താമസം തുടങ്ങി. സാധനങ്ങൾ നേരത്തേ കരുതിവച്ചിരുന്നു. ഈ വീട് റോഡിൽ നിന്ന് ഉള്ളിലാണ്. ആർക്കും ആശങ്ക വേണ്ട. മാതാപിതാക്കളും സഹോദരങ്ങളും സാധനങ്ങൾ ഗേറ്റിന്റെ അടുത്ത് എത്തിച്ചുതരും. ഫോണിൽ സംസാരിക്കും. കുട്ടികളെയും കുടുംബത്തെയും നന്നായി മിസ് ചെയ്യുന്നു. ദിവസം മൂന്നു നാലു തവണയെങ്കിലും വീഡിയോ കോൾ ചെയ്യും. എങ്കിലും അതു തൃപ്തിയാകുന്നില്ല.തിരക്കുണ്ടായിരുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു കയറിയ ഒഴിവു സമയം ഉപകാരപ്രദമായി വിനിയോഗിക്കുന്നു.
ലോകം മുഴുവൻ പ്രാർഥനയിലല്ലേ. സമൂഹ മാധ്യമങ്ങളിൽ കോവിഡ് കരുതൽ സന്ദേശങ്ങൾ അയയ്ക്കും. പത്രവും പുസ്തകങ്ങളും വായിക്കും. വാർത്ത കേൾക്കുന്നു. അത്യാവശ്യം ഭക്ഷണം പാകം ചെയ്യുന്നു. വർഷങ്ങൾ കൂടി പഴയ പല സുഹൃത്തുക്കളെയും വിളിക്കാനും സുഹൃദ് ബന്ധം പുതുക്കാനും അവസരമൊത്തു. പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കുന്നു, പൂച്ചെടികൾക്കു വെള്ളം ഒഴിക്കുന്നു. പക്ഷികളുടെ ശബ്ദം കേൾക്കുന്നു. ഇതു വരെയുള്ള ജീവിതത്തിൽ എത്ര മനോഹരമായ ശബ്ദങ്ങളാണ് കേൾക്കാതെ നഷ്ടമാക്കിയതെന്ന് ഇപ്പോൾ മനസ്സിലാവുന്നു. വൈകുന്നേരങ്ങളിൽ കുറച്ച് വ്യായാമം ചെയ്യും. ബാക്കിയുള്ള സമയം സ്വപ്നം കാണുന്നു.
ജോ മാത്യു,കരിക്കണ്ടം, പൊങ്ങന്താനം ( ലണ്ടനിൽ ആശുപത്രിയിൽ നഴ്സ് മാനേജരാണ് ടിജോ)