തിരുവാർപ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റം
കോട്ടയം ∙ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ആൾക്കൂട്ടം ഒഴിവാക്കാൻ നിർദേശം ഉള്ളതിനാൽ വിളക്കേന്തുന്ന ബാലികമാരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. 40 പേരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട

കോട്ടയം ∙ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ആൾക്കൂട്ടം ഒഴിവാക്കാൻ നിർദേശം ഉള്ളതിനാൽ വിളക്കേന്തുന്ന ബാലികമാരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. 40 പേരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ചിന്മയി മേനോൻ, ഗൗരി മേനോൻ എന്നിവർ വിളക്കേന്തി. 22ന് ആറോട്ടോടെ ഉത്സവം സമാപിക്കും. ആഘോഷ പരിപാടികൾ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുക. ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് എന്നിവയും ഒഴിവാക്കി. ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ല.
വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങളും പൂജാക്രമങ്ങളും കൊണ്ട് ശ്രദ്ധേയമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം. എല്ലാ ദിവസവും പുലർച്ചെ രണ്ടിനാണ് ഇവിടെ പള്ളിയുണർത്തൽ. 2ന് പള്ളിയുണർത്തൽ. 2.30ന് നിർമാല്യദർശനം. 3.30ന് അഭിഷേകവും തുടർന്ന് ഉഷഃനിവേദ്യവും. 8.15ന്പന്തീരടിപൂജ. 11ന് നവകാഭിഷേകം. 12.15നാണ് ഉച്ചപ്പൂജ. വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്.
സൂര്യന്റെ അയനം ആസ്പദമാക്കിയാണ് പൂജകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ സമയക്രമത്തിൽ നേരിയ വ്യത്യാസം വരാം. സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും അശുദ്ധിയേൽക്കാത്ത ക്ഷേത്രമാണ്. ഗ്രഹണസമയത്തു പോലും ക്ഷേത്രത്തിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും മുടക്കം വരുത്താറില്ല. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് ഉത്സവബലി പതിവാണ്. എന്നാൽ തിരുവാർപ്പിൽ ഉത്സവബലി നടത്താറില്ല.
ഇതിനുപകരമായി ഉത്സവത്തിന് ശ്രീഭൂതബലി പതിവുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞും അത്താഴ ശ്രീബലി കഴിഞ്ഞുമാണ് ഈ ചടങ്ങ്. വിളക്ക് വയ്‌ക്കാതെ പാണികൊട്ടുന്ന പതിവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ വാദ്യങ്ങൾ ഇവിടെ ഉപയോഗിക്കാറുണ്ട്. കൊടിയേറ്റിനുശേഷം ആണ് ഇവിടെ വിഷു പൂജ നടത്തുന്നത്. കൊടിയേറി കണി കാണണം എന്നാണ് തിരുവാർപ്പിലെ ക്ഷേത്രാചാരം.