നിർമാണത്തിലിരുന്ന പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി; വാർക്ക നിശ്ചയിച്ചിരുന്നത് ഇന്ന്
മൂന്നിലവ് ∙ നിർമാണത്തിലിരുന്ന പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ഇന്ന് വാർക്കുന്നതിന് തയാറാക്കിയ പാലത്തിനാണ് ഈ അവസ്ഥ. 2 സ്പാനുകളായി പണിയുന്ന പാലത്തിന്റെ ഒരു സ്പാനിന്റെ തട്ടും കമ്പിയുമാണ് ഇന്നലെ ഒലിച്ചു പോയത്. മൂന്നിലവ് പഞ്ചായത്ത് 5,6,7 വാർഡുകളെയും തലനാട് പഞ്ചായത്ത് ഒന്നാം വാർഡിനെയും

മൂന്നിലവ് ∙ നിർമാണത്തിലിരുന്ന പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ഇന്ന് വാർക്കുന്നതിന് തയാറാക്കിയ പാലത്തിനാണ് ഈ അവസ്ഥ. 2 സ്പാനുകളായി പണിയുന്ന പാലത്തിന്റെ ഒരു സ്പാനിന്റെ തട്ടും കമ്പിയുമാണ് ഇന്നലെ ഒലിച്ചു പോയത്. മൂന്നിലവ് പഞ്ചായത്ത് 5,6,7 വാർഡുകളെയും തലനാട് പഞ്ചായത്ത് ഒന്നാം വാർഡിനെയും ബന്ധിപ്പിക്കുന്നതാണു പാലം.
ലോക്ഡൗൺ വന്നതോടെ പാലം നിർമാണം നിലച്ചിരുന്നു. മാണി സി. കാപ്പൻ എംഎൽഎ ഇടപെട്ടാണ് നിർമാണം പുനരാരംഭിച്ചത്. ജനുവരിയിൽ പൂർത്തിയാകേണ്ട നിർമാണം സാങ്കേതിക കാരണങ്ങളാൽ വൈകിയതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണം.
കനത്ത മഴ തുടങ്ങിയിട്ടും ഒന്നായി വാർക്കാൻ തീരുമാനിച്ചതും പാലം തകരാൻ ഇടയാക്കി. നിലവിലെ പാലത്തിൽ മഴക്കാലത്തു തുടർച്ചയായി വെള്ളം കയറുന്നതിനാലാണു പുതിയ പാലം പണിയാൻ തീരുമാനിച്ചത്.