ട്രെയിനിലും സ്റ്റേഷനിലും യാത്രക്കാർ കുറവ്
Mail This Article
കോട്ടയം ∙ രാവിലെ 10.39നു കൃത്യസമയത്തിനു മുൻപുതന്നെ തിരുവനന്തപുരം – എറണാകുളം സ്പെഷൽ ട്രെയിൻ എത്തി. പിന്നാലെ 11.14നു കോഴിക്കോടു നിന്നു ജനശതാബ്ദി എക്സ്പ്രസും. 26 മിനിറ്റ് വൈകിയായിരുന്നു ഓട്ടം. കോട്ടയം റെയിൽവേ സ്റ്റേഷൻ സാധാരണ പ്രവർത്തനത്തിലേക്കു വീണ്ടും.
ആദ്യ ദിനം ട്രെയിനിലും സ്റ്റേഷനിലും യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. സാധാരണ കൗണ്ടർ വഴി ടിക്കറ്റ് വിൽപന ഇല്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമാണു യാത്രാനുമതി. ടിക്കറ്റ് പരിശോധിച്ചാണു യാത്രക്കാരെ സ്റ്റേഷനിലേക്കു കയറ്റിയത്.
കോട്ടയം വഴിയുള്ള ട്രെയിനുകൾ
∙ 06302 തിരുവനന്തപുരം – എറണാകുളം സ്പെഷൽ – രാവിലെ 10:45 (എല്ലാ ദിവസവും)
∙ 02081 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് – രാവിലെ 10.50 (ഞായർ, ബുധൻ ഒഴികെ)
∙ 06301 എറണാകുളം – തിരുവനന്തപുരം സ്പെഷൽ – ഉച്ചയ്ക്ക് 2:03 (എല്ലാ ദിവസവും)
∙ 02082 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് – വൈകിട്ട് 5.20 (ചൊവ്വ, ശനി ഒഴികെ).