കീരിയെ പേടിച്ച് മൂർഖൻ റബർ മരത്തിൽ; നാട്ടുകാർക്ക് അപൂർവ കാഴ്ച ...
കറുകച്ചാൽ ∙ കീരിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മരത്തിൽ അഭയം പ്രാപിച്ച മൂർഖൻ നാട്ടുകാർക്ക് വെല്ലുവിളിയായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഇന്നലെ രാവിലെ 8ന് ഇടയിരിക്കപ്പുഴ-കാനം റോഡരികിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് കീരിയും മൂർഖനും തമ്മിൽ

കറുകച്ചാൽ ∙ കീരിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മരത്തിൽ അഭയം പ്രാപിച്ച മൂർഖൻ നാട്ടുകാർക്ക് വെല്ലുവിളിയായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഇന്നലെ രാവിലെ 8ന് ഇടയിരിക്കപ്പുഴ-കാനം റോഡരികിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് കീരിയും മൂർഖനും തമ്മിൽ ഏറ്റുമുട്ടിയത്. കാണാൻ നാട്ടുകാർ എത്തിയതോടെ കീരി ഓടി രക്ഷപ്പെടുകയും മൂർഖൻ റോഡരികിലെ റബർ മരത്തിനു മുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു.
മൂർഖൻ നാട്ടുകാർക്ക് നേരെ പത്തി വിടർത്തിയതോടെ ഇവർ പഞ്ചായത്ത് അംഗം ഫൈസൽ വടക്കേക്കരയെ അറിയിച്ചു. പഞ്ചായത്തംഗം വിളിച്ചറിയിച്ചതനുസരിച്ച് പ്ലാച്ചേരി വനം വകുപ്പ് ഓഫിസിൽ നിന്നു ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.വി.വെജി, ബിഎഫ്ഒമാരായ അനന്ത സൂര്യ, സാം, ഷഹനാസ് സുബൈർ, റസ്ക്യു വാച്ചർ അജേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. 10 മിനിറ്റിനുള്ളിൽ വാച്ചർ അജേഷ് മൂർഖനെ പിടികൂടി ചാക്കിലാക്കി. പിടികൂടിയ മൂർഖനെ പ്ലാച്ചേരി വനത്തിൽ തുറന്നു വിടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി.