മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തിരുന്നു; പൊലീസിന്റെ സഹായവും തേടി
മോനിപ്പള്ളി ∙ കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം

മോനിപ്പള്ളി ∙ കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം.
ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദേശം നൽകിയതെന്നും സുഹൃത്തുക്കൾ അറിയിച്ചു.