തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കും മീതെ വള്ളം!; കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിൽ താരമായതു വള്ളം തന്നെ...
കുമരകം ∙ വെള്ളം പൊങ്ങുന്ന സമയത്ത് വള്ളം രക്ഷിക്കും. വള്ളങ്ങളുടെ പ്രസക്തി എറുന്നതു വെള്ളപ്പൊക്കക്കാലത്താണ്. റോഡിലൂടെയും വള്ളം പോകുന്ന കാലം ! പടിഞ്ഞാറൻ മേഖലയിൽ ഇത്തവണ വെള്ളപ്പൊക്കത്തിലും താരമായതു വള്ളം തന്നെ. വെള്ളം മൂലം പുറത്ത് ഇറങ്ങാൻ കഴിയാത്ത കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ

കുമരകം ∙ വെള്ളം പൊങ്ങുന്ന സമയത്ത് വള്ളം രക്ഷിക്കും. വള്ളങ്ങളുടെ പ്രസക്തി എറുന്നതു വെള്ളപ്പൊക്കക്കാലത്താണ്. റോഡിലൂടെയും വള്ളം പോകുന്ന കാലം ! പടിഞ്ഞാറൻ മേഖലയിൽ ഇത്തവണ വെള്ളപ്പൊക്കത്തിലും താരമായതു വള്ളം തന്നെ. വെള്ളം മൂലം പുറത്ത് ഇറങ്ങാൻ കഴിയാത്ത കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ വള്ളങ്ങളിറങ്ങി. വളർത്തു മൃഗങ്ങളെയും വള്ളത്തിൽത്തന്നെ കൊണ്ടുപോയി. വെള്ളക്കെടുതി നേരിടുന്നവരെ അങ്ങനെ വള്ളം രക്ഷിച്ചു.
കുമരകവും വള്ളവും
മത്സ്യത്തൊഴിലാളികളും കള്ളു ചെത്തു തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ധാരാളമുള്ള സ്ഥലമാണു കുമരകം. ജോലി ആവശ്യത്തിന് ഇവർക്കെല്ലാം വള്ളം പ്രധാനമാണ്. കുമരകത്തിന്റെ കിഴക്കൻ ഭാഗത്തു പാടങ്ങളിലെ തുരുത്തുകളിലാണു പല കുടുംബങ്ങളുടെയും താമസം.കൃഷി ഇല്ലാത്ത സമയത്ത് പാടത്തു വെള്ളം കയറും. ഈ സമയത്ത് വീട്ടിൽ എത്താൻ വള്ളം വേണം. വെള്ളപ്പൊക്കക്കാലത്ത് ഇവർക്ക് രക്ഷയാകുന്നതും വള്ളങ്ങളാണ്. ചെറുവള്ളംതുഴച്ചിലിലെ പരിചയമാണ് ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിലിൽ കുമരകംകാരെ ഒന്നാമതാക്കുന്നത്. കുമരകത്ത് ആയിരത്തിലേറെ വള്ളം ഉണ്ട്.
വള്ളം
പരമ്പരാഗതമായി മരം കൊണ്ടാണ് വള്ളം നിർമിക്കുന്നതെങ്കിലും ഇന്ന് ഫൈബർ വള്ളവും എല്ലായിടത്തുമുണ്ട്. വഞ്ചി, ഓടം എന്ന പേരുകൂടി ഇതിനുണ്ട്. തുഴ കൊണ്ടു തുഴഞ്ഞും കഴുക്കോൽ കൊണ്ട് ഊന്നിയും വള്ളം നീക്കും. ഇപ്പോൾ എൻജിനും ഉപയോഗിക്കുന്നു.
വള്ളം പണിക്കാർ
തടി വള്ളം ഉണ്ടാക്കാനും അറ്റകുറ്റപ്പണിക്കും പണ്ട് പ്രത്യേകം ആളുകളുണ്ടായിരുന്നു. തടി വള്ളം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ വള്ളം നിർമാണം കുറഞ്ഞു. ഫൈബർ വള്ളമാണ് ഇപ്പോൾ കൂടുതൽ. തടി വള്ളം ഇപ്പോൾ കൊച്ചി ചെല്ലാനത്ത് നിന്നു വാങ്ങുകയാണ് ചെയ്യുന്നത്. ഫൈബർ വള്ളം പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങുന്നത്.
നിർമാണം
ആഞ്ഞിലി, പുന്ന മരങ്ങളാണ് വള്ളം നിർമാണത്തിന് ഉപയോഗിക്കുന്നത്. തടികൾ തമ്മിൽ ചേർക്കുന്ന ഭാഗത്ത് ചകിരിക്കയർ വച്ചു കയർ കൊണ്ടു കെട്ടുന്നതാണു കെട്ടുവള്ളം . ഇതാണിപ്പോൾ കൂടുതലായി പണിയുന്നത്. ആദ്യം ഏരാവു പലക പണിയും. തുടർന്ന് അതിന്റെ ഇരു വശങ്ങളിലായി തല മരങ്ങൾ പിടിപ്പിക്കും. ഏരാവു പലകയുടെ മുകളിലായി ഓടു പലക. തുടർന്നു പൂളു പലക. അതിനു മുകളിലായി തീർപ്പലകയും വില്ലും പിടിപ്പിക്കും.
പിന്നീടു പലകകൾ തമ്മിൽ ബന്ധിച്ച ശേഷം പലകളുടെ വശങ്ങളിൽ ദ്വാരങ്ങൾ ഇട്ട് മധ്യഭാഗത്ത് ചകിരിയും കയറും പാകും.തുടർന്നു കയർ ഉപയോഗിച്ചു വലിഞ്ഞുമുറുക്കിയ ശേഷം പലകയുടെ വശങ്ങളിലെ ദ്വരങ്ങൾ തിരുകി അടയ്ക്കും.പിന്നീട് പടികൾ വച്ചു പിടിപ്പിക്കുന്നതോടെ വള്ളം പണി പൂർത്തിയാകും. അമരപ്പടി, രണ്ടാംപടി, നടുപ്പടി, പൂമല്ലപ്പടി എന്നീ പേരുകൾ ഉള്ള പടികളാണ് വള്ളത്തിലുള്ളത്. ചെമ്പുതറ ഉപയോഗിച്ചാണ് ഇത് പിടിപ്പിക്കുന്നത്.
ഉപയോഗം
മത്സ്യബന്ധനം, കക്കാ വാരൽ, മണ്ണു വാരൽ, ചരക്കു കയറ്റിയിറക്കൽ, പാടശേഖരങ്ങളിലെ കൃഷിപ്പണി, ആളുകൾക്ക് യാത്ര ചെയ്യാൻ എന്നിവയ്ക്ക് ഉപയോഗിക്കും.
'ഫൈബർ വള്ളം ഇറങ്ങിയതോടെ തടി വള്ളങ്ങളുടെ നിർമാണം കുറഞ്ഞു. നേരത്തേ മാസത്തിൽ 25 ദിവസം വരെ പണി ഉണ്ടായിരുന്നു. ഇപ്പോൾ അറ്റകുറ്റപ്പണിക്കായി രണ്ടോ മൂന്നോ ദിവസം ജോലി കിട്ടും. 24 പേർ വള്ളം പണിയിൽ ഏർപ്പെട്ടിരുന്നു. ഇപ്പോൾ 6 പേരായി. -രാജേഷ് (ചെറുക്കായി)കൃഷ്ണവിലാസം തോപ്പ്, കുമരകം