നിയമസഭാ പ്രവേശന സുവർണ ജൂബിലി, ഉമ്മൻ ചാണ്ടിക്ക് ആദരം നാളെ
കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50–ാം വാർഷികാഘോഷം നാളെ. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാൻ ഉമ്മൻ ചാണ്ടി ഇന്നു വൈകിട്ടു കോട്ടയത്തെത്തും. നാളെ 5ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ അധ്യാപകൻ

കോട്ടയം ∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50–ാം വാർഷികാഘോഷം നാളെ. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാൻ ഉമ്മൻ ചാണ്ടി ഇന്നു വൈകിട്ടു കോട്ടയത്തെത്തും. നാളെ 5ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ അധ്യാപകൻ പി.ഐ.ചാക്കോ, ഗുരുസ്ഥാനീയരായ സ്കറിയാ തൊമ്മി പറപ്പള്ളി, ശിവരാമൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാവുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഒരുക്കം പൂർത്തിയായി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ ടീമിനെ വിന്യസിച്ചു. ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവരുടെ സഹായവും ഉറപ്പാക്കി. സംസ്ഥാനത്തെ 14 ഡിസിസി ഓഫിസുകളിലും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിലും ചടങ്ങു തത്സമയം കാണാനുള്ള സൗകര്യം ഒരുക്കി. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ മാമ്മൻ മാപ്പിള ഹാളിനു മുന്നിൽ 100 അടി നീളമുള്ള പ്രതലത്തിൽ കട്ടൗട്ടുകൾ സ്ഥാപിക്കും.
ഉമ്മൻ ചാണ്ടിയുടെ നാളത്തെ പരിപാടികൾ
രാവിലെ 7 – പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കും. സഹോദരി വൽസയുടെ വീട്ടിൽ പ്രാതൽ. തുടർന്ന് കരോട്ട് വള്ളക്കാലിലെ കുടുംബ വീട്ടിലെത്തും. 10 മുതൽ– പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ സ്വീകരണം കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ചാണു സമ്മേളനങ്ങൾ. പോകുന്ന വഴിയിലും സ്വീകരണങ്ങളുണ്ട്. 3 – കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സ്വീകരണം. 8.30 – തിരുവനന്തപുരത്തേക്കു മടക്കം.