ചങ്ങനാശേരി ∙ സി.എഫ്. തോമസ് എംഎൽഎയുടെ അവസാനത്തെ കത്തും ചങ്ങനാശേരിയുടെ വികസനത്തിനുള്ള ശുപാർശ. 25 ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനാണ് കത്ത്. ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനലിനുള്ള ഫണ്ട് അവസാനിക്കുന്നതിനാൽ നിർമാണം ഉടൻ നടത്തണമെന്നാണ് നിർദേശം. ചങ്ങനാശേരിയുടെ മുക്കിലും മൂലയിലും എത്തുന്ന

ചങ്ങനാശേരി ∙ സി.എഫ്. തോമസ് എംഎൽഎയുടെ അവസാനത്തെ കത്തും ചങ്ങനാശേരിയുടെ വികസനത്തിനുള്ള ശുപാർശ. 25 ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനാണ് കത്ത്. ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനലിനുള്ള ഫണ്ട് അവസാനിക്കുന്നതിനാൽ നിർമാണം ഉടൻ നടത്തണമെന്നാണ് നിർദേശം. ചങ്ങനാശേരിയുടെ മുക്കിലും മൂലയിലും എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സി.എഫ്. തോമസ് എംഎൽഎയുടെ അവസാനത്തെ കത്തും ചങ്ങനാശേരിയുടെ വികസനത്തിനുള്ള ശുപാർശ. 25 ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനാണ് കത്ത്. ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനലിനുള്ള ഫണ്ട് അവസാനിക്കുന്നതിനാൽ നിർമാണം ഉടൻ നടത്തണമെന്നാണ് നിർദേശം. ചങ്ങനാശേരിയുടെ മുക്കിലും മൂലയിലും എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ സി.എഫ്. തോമസ് എംഎൽഎയുടെ അവസാനത്തെ കത്തും ചങ്ങനാശേരിയുടെ വികസനത്തിനുള്ള ശുപാർശ. 25 ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിനാണ് കത്ത്. ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനലിനുള്ള ഫണ്ട് അവസാനിക്കുന്നതിനാൽ നിർമാണം ഉടൻ നടത്തണമെന്നാണ് നിർദേശം. ചങ്ങനാശേരിയുടെ മുക്കിലും മൂലയിലും എത്തുന്ന വികസനം സിഎഫ് നടത്തി.

‘ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾക്ക് ആവശ്യമുള്ള ഓഫിസുകൾ ഇവയെല്ലാം ചങ്ങനാശേരിയിൽ എത്തിച്ചില്ലേ? ചങ്ങനാശേരിയിൽ വികസന മുരടിപ്പ് എന്ന വിമർശനങ്ങളോടു പലപ്പൊഴും സി.എഫ്.പ്രതികരിച്ചത് ഇങ്ങനെയാണ്. ടെർമിനൽ നിർമാണം ആരംഭിക്കാൻ കെഎസ്ആര്‍ടിസിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെഎസ്ആര്‍ടിസി മുന്‍ ഡയറക്ടർ‍ ബോർഡംഗം സണ്ണി തോമസ് പറഞ്ഞു.

ADVERTISEMENT

ആദരാഞ്ജലി അർപ്പിച്ച് കോട്ടയം

ചങ്ങനാശേരി ∙ സി.എഫ്.തോമസിന് ആദരാഞ്ജലി അർപ്പിച്ച് സമൂഹം. വിയോഗ വാർത്ത അറിഞ്ഞതു മുതൽ അങ്ങാടിയിലെ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹം എത്തിക്കൊണ്ടിരിക്കുകയാണ്. മഹിള കോ‍ൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ്, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,

സി.എഫ്.തോമസിന്റെ മൃതദേഹം ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന മരുമകൾ ലീന ബാബു, ഭാര്യ കുഞ്ഞമ്മ തോമസ്, മക്കളായ അനു, സിനി എന്നിവർ. ചിത്രം∙ ഗിബി സാം

വി.ജെ.ലാലി, ജോബ് മൈക്കിൾ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻ നായർ, അതിരൂപത പിആർഒ ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് ജോസഫ്, സിആർഐ സോണൽ പ്രസിഡന്റ് സിസ്റ്റർ ഡോ.മേഴ്സി നെടുംപുറം, കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രൻ, സിപിഎം നേതാക്കളായ എ.വി.റസ്സൽ, കെ.സി.ജോസഫ്,

ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണമേനോൻ, എൻ.പി.കൃഷ്ണകുമാർ, കെ.ജി.രാജ്‌മോഹൻ, എം.ബി.രാജഗോപാൽ, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷൻ, യൂത്ത് കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി, പിതൃവേദി ചങ്ങനാശേരി അതിരൂപത സമിതി, കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, കോൺഗ്രസ് ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികൾ, വ്യാപാരി വ്യവസായി സമിതി, രാജീവ് വിചാർ വേദി സംസ്ഥാന കമ്മിറ്റി,

ADVERTISEMENT

കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, കേരള കോൺഗ്രസ് (എം) ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി, ജനാധിപത്യ കേരള കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി, ബിഡിജെഎസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് കമ്മിറ്റി, കത്തീഡ്രൽ എകെസിസി, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി,

കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റി, രാജീവ് ഗാന്ധി സാംസ്കാരിക വേദി, ബിജെപി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി, ഓൾ കേരള ഗോൾഡ് വർക്കേഴ്സ് ചങ്ങനാശേരി താലൂക്ക് യൂണിയൻ, എസ്എൻഡിപി യോഗം ആനന്ദാശ്രമം ശാഖ, ചങ്ങനാശേരി ഡ്രൈവേഴ്സ് ക്ലബ്, പ്രത്യക്ഷ രക്ഷ ദൈവസഭ അമരപുരം മേഖല ശാഖ, റോട്ടറി ഡിസ്ട്രിക് 3211, ചീരഞ്ചിറ സീഡ്സ് സോഷ്യൽ ക്ലബ്,

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരാഞ്ജലി അർപ്പിച്ചപ്പോൾ. ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരാഞ്ജലി അർപ്പിച്ചപ്പോൾ. ചിത്രം∙ ഗിബി സാം

യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി, മുഹമ്മദൻസ് സ്പോട്ടിങ് ക്ലബ്, രാജേശ്വരി ജംക്‌ഷൻ ഗ്രൂപ്പ്, സചിവോത്തമപുരം യുവരശ്മി ക്ലബ് തുടങ്ങിയ സംഘടനകൾ അനുശോചിച്ചു. ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാ അത്ത് അനുശോചിച്ചു. പ്രസിഡന്റ് പി.കെ.അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന കൗൺസിൽ യോഗവും മാറ്റി വച്ചിരുന്നു. ചങ്ങനാശേരി പഴയപള്ളി മുസ്‌ലിം ജമാ അത്ത് അനുശോചിച്ചു. പ്രസിഡന്റ് ഹാഷിം കൈതക്കുളം അധ്യക്ഷത വഹിച്ചു. 

സി.എഫ്.തോമസിന്റെ മൃതദേഹം ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സമയത്ത് പൂമുഖത്ത് സി.എഫ്. തോമസ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കസേരയിൽ പിടിച്ചു വിതുമ്പുന്ന ഫിലിപ്പ് അഗസ്റ്റിൻ. സി.എഫ്. തോമസ് മന്ത്രിയായിരുന്നപ്പോൾ ഫിലിപ്പായിരുന്നു ഡ്രൈവർ. ചിത്രം∙ ഗിബി സാം

അനുശോചിച്ച് കേരളം

ADVERTISEMENT

കോട്ടയം∙ സി.എഫ്. തോമസ് എംഎൽഎയുടെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, ബിഷപ് മാർ ജോസ് പുളിക്കൽ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എംപിമാരായ തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, ബിനോയ് വിശ്വം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ.എൻ.ജയരാജ്,

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടുന്ന സഹോദരി തങ്കമ്മ വർഗീസ്. ചിത്രം∙ ഗിബി സാം

കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, ജോസഫ് എം.പുതുശേരി, ഉന്നതാധികാര സമിതി അംഗങ്ങളായ കുഞ്ഞുകോശി പോൾ, ജോൺ കെ.മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി,കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ജോബ് മൈക്കിൾ,

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ജില്ലാ കലക്ടർ എം. അഞ്ജന റീത്ത് സമർപ്പിക്കുന്നു. ചിത്രം∙ ഗിബി സാം

ചെറിയാൻ പോളച്ചിറയ്ക്കൽ, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എൻഡിഎ ദേശീയ സമിതി അംഗം പി.സി. തോമസ്, ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ലതികാ സുഭാഷ്, സെക്രട്ടറിമാരായ സുനിൽ പി. ഉമ്മൻ, സലീം പി. മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്,

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആദരാഞ്ജലി അർപ്പിച്ചപ്പോൾ. ചിത്രം∙ ഗിബി സാം

കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഷിബു ഏഴേപ്പുഞ്ചയിൽ, ദേശീയ കൗൺസിൽ അംഗം വി.ബാലകൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി ഹലീൽ റഹ്മാൻ, മദർ തെരേസ ഫൗണ്ടേഷൻ സംസ്ഥാന സമിതി ചെയർമാൻ ലാലി ഇളപ്പുങ്കൽ, കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ വൈസ് പ്രസിഡന്റ് സൈബി അക്കര,

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിൽ കൃര്യാക്കോസ് മാർ സേവേറിയോസ് ആദരാഞ്ജലി അർപ്പിച്ചപ്പോൾ. ചിത്രം∙ ഗിബി സാം

നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി,കെഎസ്‌സി (എം) ജില്ലാ കമ്മിറ്റി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി, അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന കൗൺസിൽ എന്നിവർ അനുശോചിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവർ വീട്ടിലെത്തി.

ചങ്ങനാശേരിയിലെ വസതിയിൽ എത്തിച്ച സി.എഫ്.തോമസിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഇ.ജെ. അഗസ്തി. ചിത്രം∙ ഗിബി സാം
സി.എഫ്.തോമസിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരി. ചിത്രം∙ ഗിബി സാം
Show comments