ചുറുചുറുക്കുള്ള 99 ന്റെ സംഗീതം; പിയാനോക്കരികെ പെണ്ണമ്മയുടെ സംഗീതം യുവത്വമുള്ളതാവുന്നു
കോട്ടയം∙ ചട്ടയും മുണ്ടും അണിഞ്ഞ്, ഉൗർജസ്വലയായി പിയാനോയും വായിച്ച്, കായലോരത്തെ വീട്ടുമുറ്റത്ത് ഓടി നടന്നിരുന്ന ചേർത്തല തൈക്കാട്ടുശേരിയിൽ െഎയ്യനാട്ട് പാറായിൽ പെണ്ണമ്മ ഏബ്രഹാം ഇപ്പോൾ അൽപം ക്ഷീണിതയാണ്, ഒന്നു വീണു, ഊന്നുവടി ഉപയോഗിച്ചാണു ഇപ്പോൾ നടപ്പ്. ഈ മാസം 15നു മുൻപ് എല്ലാം ശരിയാകുമെന്നു ഡോക്ടർമാരും

കോട്ടയം∙ ചട്ടയും മുണ്ടും അണിഞ്ഞ്, ഉൗർജസ്വലയായി പിയാനോയും വായിച്ച്, കായലോരത്തെ വീട്ടുമുറ്റത്ത് ഓടി നടന്നിരുന്ന ചേർത്തല തൈക്കാട്ടുശേരിയിൽ െഎയ്യനാട്ട് പാറായിൽ പെണ്ണമ്മ ഏബ്രഹാം ഇപ്പോൾ അൽപം ക്ഷീണിതയാണ്, ഒന്നു വീണു, ഊന്നുവടി ഉപയോഗിച്ചാണു ഇപ്പോൾ നടപ്പ്. ഈ മാസം 15നു മുൻപ് എല്ലാം ശരിയാകുമെന്നു ഡോക്ടർമാരും ബന്ധുക്കളും. കാരണം അന്നാണു പെണ്ണമ്മയുടെ 99 ാം ജൻമദിനം !.
1921 ഒക്ടോബർ 15 നാണു കാഞ്ഞിരപ്പള്ളി കരിമ്പിനാലിൽ പെണ്ണമ്മയുടെ ജനനം. ഒന്നാം ക്ലാസിൽ അതിരമ്പുഴ മഠത്തിലെ പഠന ശേഷം രണ്ടാം ക്ലാസു മുതൽ 10ാം ക്ലാസു വരെ എറണാകുളം സെന്റ് തെരേസാസ് സ്കൂളിൽ. ഫോർത്ത് ഫോറത്തിൽ പഠിക്കുമ്പോൾ പിതാവ് കെ.െഎ.തോമസ് 1000 രൂപ മുടക്കി ഒരു പിയാനോ വാങ്ങിക്കൊടുത്തു. അന്ന് 1000 തേങ്ങയ്ക്ക് 15 രൂപയായിരുന്നു വിലയെന്നു കേട്ടിട്ടുണ്ടെന്ന് മകൾ ത്രേസ്യാമ്മ തോമസ് പറയുന്നു. വിവാഹശേഷം തൈക്കാട്ടുശേരിയിലേക്കു പോയപ്പോൾ പിയാനോയും ഒപ്പം കൂട്ടി.
എട്ടു മക്കളെ വളർത്തുന്ന തിരക്കിനിടെ സമയം കിട്ടുമ്പോഴൊക്കെ അമ്മ പിയാനോയ്ക്കു മുൻപിലായിരുന്നുവെന്നു മകൻ ആന്റണി തരകൻ ഓർക്കുന്നു. ഇപ്പോൾ കൊച്ചുമക്കളുടെ മുന്നിലാണു പിയാനോ വായന. പിയാനോയുമായിരിക്കെ പെണ്ണമ്മയുടെ ചുക്കിച്ചുളിഞ്ഞ വിരൽത്തുമ്പുകളിൽ സംഗീതം നല്ല യുവത്വമുള്ളതായി മാറുന്നു ! ചുറുചുറുക്കുള്ള 99 ന്റെ സംഗീതം !!