ഗ്രൂപ്പ് ഫോട്ടോഷൂട്ട്: മാനദണ്ഡങ്ങൾ മാറി നിൽക്കണം, ഒന്നു ഫോട്ടോ എടുക്കാനാ!; പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ്
ഏറ്റുമാനൂർ ∙ നഗരസഭാ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് കൗൺസിലർമാരുടെ ഗ്രൂപ്പ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തവരിൽ ഒരാൾ കോവിഡ് പോസിറ്റീവ്. മറ്റു നഗരസഭാംഗങ്ങളും സെക്രട്ടറിയും ഉൾപ്പെടെ 15 പേർക്ക് ആരോഗ്യ വകുപ്പിന്റെ ക്വാറന്റീൻ നിർദേശം. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിനു ശേഷമാണു ഗ്രൂപ്പ് ഫോട്ടോ എടുത്തത്.

ഇതിൽ ഒരാൾ ഇന്നലെ പോസിറ്റീവായി. 35 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതിൽ ഒരാൾ യോഗത്തിന് എത്തിയില്ല. ഒരാൾ ഫോട്ടോഷൂട്ടിലും പങ്കെടുത്തില്ല. എന്നാൽ ചിത്രത്തിലുള്ളവരിൽ 15 പേർക്കു മാത്രമേ ക്വാറന്റീൻ നിർദേശം നൽകിയിട്ടുള്ളൂ. ഫോട്ടോ എടുത്തതിനുശേഷം എല്ലാ അംഗങ്ങൾക്കും നഗരസഭാധ്യക്ഷൻ മെമന്റോയും വിതരണം ചെയ്തിരുന്നു.
അടുത്ത ബന്ധു കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നു നടത്തിയ ആന്റിജൻ പരിശോധനയിലാണ് നഗരസഭാംഗത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചിത്രങ്ങൾ നഗരസഭാംഗങ്ങൾ തന്നെ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ നഗരസഭയിൽ പരിപാടികൾ നടത്താവൂ എന്നു കർശന നിർദേശം നൽകിയിരുന്നതായി ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. ഗീതാദേവി പറഞ്ഞു.