കുമാരനല്ലൂർ ∙ ക്ഷേത്രമുറ്റവും വഴികളും നിറയെ മൺചെരാതുകൾ മിഴിതുറന്നു നിൽക്കുന്ന ദീപക്കാഴ്ചയോടെയാണ് എല്ലാ വർഷവും തൃക്കാർത്തികയ്ക്കു ദേവീക്ഷേത്ര നട തുറക്കുന്നത്. ഇത്തവണ ശ്രീകോവിലും നാലമ്പലവും ദീപപ്രഭ ചൊരിഞ്ഞുനിൽക്കും. ചടങ്ങു പ്രൗഢിയോടെയാണ്. പക്ഷേ, കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റുമതിലിനു പുറത്തും

കുമാരനല്ലൂർ ∙ ക്ഷേത്രമുറ്റവും വഴികളും നിറയെ മൺചെരാതുകൾ മിഴിതുറന്നു നിൽക്കുന്ന ദീപക്കാഴ്ചയോടെയാണ് എല്ലാ വർഷവും തൃക്കാർത്തികയ്ക്കു ദേവീക്ഷേത്ര നട തുറക്കുന്നത്. ഇത്തവണ ശ്രീകോവിലും നാലമ്പലവും ദീപപ്രഭ ചൊരിഞ്ഞുനിൽക്കും. ചടങ്ങു പ്രൗഢിയോടെയാണ്. പക്ഷേ, കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റുമതിലിനു പുറത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരനല്ലൂർ ∙ ക്ഷേത്രമുറ്റവും വഴികളും നിറയെ മൺചെരാതുകൾ മിഴിതുറന്നു നിൽക്കുന്ന ദീപക്കാഴ്ചയോടെയാണ് എല്ലാ വർഷവും തൃക്കാർത്തികയ്ക്കു ദേവീക്ഷേത്ര നട തുറക്കുന്നത്. ഇത്തവണ ശ്രീകോവിലും നാലമ്പലവും ദീപപ്രഭ ചൊരിഞ്ഞുനിൽക്കും. ചടങ്ങു പ്രൗഢിയോടെയാണ്. പക്ഷേ, കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റുമതിലിനു പുറത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരനല്ലൂർ ∙ ക്ഷേത്രമുറ്റവും വഴികളും നിറയെ മൺചെരാതുകൾ മിഴിതുറന്നു നിൽക്കുന്ന ദീപക്കാഴ്ചയോടെയാണ് എല്ലാ വർഷവും തൃക്കാർത്തികയ്ക്കു ദേവീക്ഷേത്ര നട തുറക്കുന്നത്. ഇത്തവണ ശ്രീകോവിലും നാലമ്പലവും ദീപപ്രഭ ചൊരിഞ്ഞുനിൽക്കും. ചടങ്ങു പ്രൗഢിയോടെയാണ്. പക്ഷേ, കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റുമതിലിനു പുറത്തും നടപ്പന്തലിലും വലിയ തോതിലുള്ള ദീപാലങ്കാരങ്ങൾ ഉണ്ടാകില്ല. മുൻവർഷങ്ങളിൽ ദേവീക്ഷേത്ര സന്നിധിയിൽ ഭക്‌തസഹസ്രങ്ങൾ തൊഴാൻ കാത്തുനിൽക്കുമായിരുന്നു.

പുലർച്ചെയുള്ള തൃക്കാർത്തിക ദർശനത്തെക്കാൾ തിരക്ക് വൈകിട്ടുള്ള ദേശവിളക്കിനാണ്. കുമാരനല്ലൂരിന്റെ തിരുമുറ്റത്തു വൈകിട്ടത്തെ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് മണിക്കൂറുകൾ നീണ്ടുനിൽക്കുകയാണു പതിവ്. വില്വമംഗലത്തിനു ദർശനം നൽകിയ പരാശക്‌തിയെ സർവാലങ്കാരവിഭൂഷിതയായി ദർശിക്കാൻ ഓരോ തൃക്കാർത്തികയ്ക്കും ഇവിടേക്കു ഭക്തർ ഒഴുകിയെത്തിയിരുന്നു. 

ADVERTISEMENT

ഐശ്വര്യത്തിന്റെ ദേവിയായി സങ്കൽപിക്കുന്ന കുമാരനല്ലൂരയമ്മയെ അകം നിറഞ്ഞു തൊഴുന്ന ഭക്‌തമനങ്ങൾ പാടും: 

‘‘അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അംബേ’’

ഉത്സവനാളിൽ ഏറ്റവുമധികം കേട്ടിരുന്ന ഈ പാട്ട് ഇത്തവണ അധികം  ദിവസങ്ങൾ കേൾക്കാൻ കഴിഞ്ഞില്ല. ആഘോഷ പരിപാടികൾ ഇല്ലാതിരുന്നതിനാൽ മൈക്കും മറ്റും ഒഴിവാക്കിയിരുന്നു. ദേവീവിലാസം സ്കൂളിന്റെ മൈതാനത്തായിരുന്നു കലാപരിപാടികളുടെ പതിവുവേദി.  സ്കൂളും മൈതാനവും ഇത്തവണ പൂർണമായും ഒഴിഞ്ഞുകിടക്കുന്നു. 

നാടാകെ മിന്നി മൺചെരാതുകൾ

ADVERTISEMENT

∙ ക്ഷേത്രത്തിലും നാട്ടിലെ വീടുകളിലും കൊളുത്തുന്നതിനുള്ള മൺചെരാതുകൾ സേലത്തുള്ള ഓമല്ലൂർ എന്ന സ്ഥലത്തു നിന്നാണു മുൻവർഷങ്ങളിൽ എത്തിച്ചിരുന്നത്. 

വൈക്കത്തഷ്ടമി, ഉദയനാപുരത്തും കുമാരനല്ലൂരിലും കാർത്തിക എന്നീ ഉത്സവങ്ങൾക്കായി മൂന്നു ലക്ഷത്തോളം എണ്ണം ചെരാതുകളാണു കഴിഞ്ഞ വർഷം വിറ്റതെന്നു വ്യാപാരികൾ പറയുന്നു. ഇതിൽ ഒരു ലക്ഷം ചെരാതുകൾ കുമാരനല്ലൂരിലേക്കു മാത്രമായി കൊണ്ടുവരുന്നതാണ്. 3 മാസം മുൻപു തന്നെ കടകളിൽ ചെരാതുകൾ എത്തിക്കുമായിരുന്നു. ഇത്തവണ 3 ക്ഷേത്രങ്ങൾക്കുമായി ഒരു ലോഡ് ചെരാത് മാത്രമാണ് എത്തിച്ചത്. 

വടക്കുന്നാഥൻ കൺപാർത്ത ഉൽസവം

∙ ആദിശങ്കരാചാര്യർ, വില്വമംഗലം സ്വാമിയാർ തുടങ്ങി വേദജ്‌ഞരും വിദ്വാന്മാരും പുകഴ്ത്തിയ ദേവിയുടെ ദർശനം തൃക്കാർത്തിക ദിവസം വിശേഷപ്പെട്ടതാണ്. ഇതിൽ വില്വമംഗലത്തു സ്വാമിയാരെക്കുറിച്ചുള്ള ഐതിഹ്യം കുമാരനല്ലൂരിലെ കൊച്ചുകുട്ടികൾക്കു പോലും കാണാപാഠമാണ്. അതിങ്ങനെ: 

ADVERTISEMENT

ഒരു വൃശ്ചികമാസത്തിൽ കാർത്തികനാളിൽ വില്വമംഗലത്തു സ്വാമിയാർ തൃശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനത്തിനു ചെന്നു. ഈ സമയം ഭഗവാനെ ശ്രീകോവിലിനകത്തു കാണാനില്ലായിരുന്നു. ഭഗവാനെ കാണാതെ മടങ്ങുന്നതെങ്ങനെയെന്നു വിചാരിച്ചു സ്വാമിയാർ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങി പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി. 

വടക്കുന്നാഥൻ തെക്കേ മതിലിന്മേൽ ഇരിക്കുന്നതായി കണ്ടു. സ്വാമിയാർ അവിടെച്ചെന്നു വന്ദിച്ചിട്ട് ‘ഇതെന്താണ് ഇവിടെ എഴുന്നള്ളിയിരിക്കുന്നത്?’ എന്നു ചോദിച്ചു. ‘കുമാരനല്ലൂർ കാർത്യായനിയുടെ എഴുന്നള്ളത്തും ആഘോ‌ഷവും കാണുന്നതിനായിട്ട് ഇവിടെ വന്നിരുന്നതാണ്’ എന്നായിരുന്നു ഭഗവാന്റെ മറുപടി.

കുമാരനല്ലൂർ ദേവിയുടെ ആറാട്ട് എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും ദർശിക്കുന്നതു ഭക്തർക്കു പ്രധാനമാണ്. നട്ടാശേരി എടത്തിൽ മണപ്പുറത്തേക്കാണ് ആറാട്ട് എഴുന്നള്ളിപ്പ‌്. തിരിച്ചെഴുന്നള്ളത്തിനു കിഴക്കേ ആലിൻചുവട്ടിൽ ആനകളുടെ അകമ്പടിയോടെ എതിരേൽപ്. നാഗസ്വരവും  മയൂരനൃത്തവും ദേശവിളക്കും എല്ലാ വർഷവും പകിട്ടേകുമായിരുന്നു. ഇത്തവണ ക്ഷേത്ര മതിൽക്കകത്ത് എഴുന്നള്ളത്തിന് ഒരാനയെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. തിങ്കളാഴ്ചയാണ് ആറാട്ട്.

 ക്രമീകരണങ്ങൾ 

കുമാരനല്ലൂർ ∙ തൃക്കാർത്തിക ദർശനത്തിന് ഇന്നു പുലർച്ചെ 3.30 മുതൽ സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. രാവിലത്തെ ദർശനം 6 വരെ. നടപ്പന്തലിനു കിഴക്കുവശത്തു ദേവീവിലാസം സ്കൂൾ ഗേറ്റിലൂടെയാണു പ്രവേശനം. കിഴക്കേ ഗോപുരവാതിലിലൂടെ  പുറത്തേക്കു കടക്കാനാണു വഴി ഒരുക്കിയിരിക്കുന്നത്. തൃക്കാർത്തിക ആറാട്ടെഴുന്നള്ളിപ്പ് രാവിലെ എഴിനു നടക്കും. എഴുന്നള്ളത്തിന് അകമ്പടി സേവിക്കാൻ ഭക്തർക്ക് അനുവാദമില്ല. ആറാട്ടെഴുന്നള്ളിപ്പിൽ പറ വഴിപാടുകൾ സ്വീകരിക്കില്ല. വൈകിട്ട് 6.30 മുതൽ 7 വരെ പറ വഴിപാട് നടത്താം  ക്ഷേത്രമതിൽക്കകത്തു ദീപക്കാഴ്ചയും നടപ്പന്തലിൽ ഒരാനയെ പങ്കെടുപ്പിച്ച് എഴുന്നള്ളിപ്പും ഉണ്ട്. ക്ഷേത്രമതിൽക്കകത്ത് ഒരേ സമയം 20 ഭക്തർക്കു മാത്രം പ്രവേശനം. 

പ്രസാദമൂട്ട് ഇല്ല 

∙ തൃക്കാർത്തിക ദിവസം നടത്തുന്ന പ്രസാദമൂട്ട് ഇത്തവണ ഇല്ല. മുൻവർഷങ്ങളിൽ അര ലക്ഷത്തോളം ഭക്തരാണു പ്രസാദമൂട്ടിൽ പങ്കെടുത്തിരുന്നത്.