നറുക്കെടുപ്പ്; 5 പഞ്ചായത്തുകളിൽ എൽഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്
കോട്ടയം∙ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ജില്ലയിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫിന് മൂന്നിടത്തും യുഡിഎഫിനു രണ്ടിടത്തും അധ്യക്ഷ സ്ഥാനം. യുഡിഎഫിനു ഭൂരിപക്ഷമുണ്ടായിരുന്ന എരുമേലിയിൽ കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നുണ്ടായ നറുക്കെടുപ്പിലാണ് എൽഡിഎഫിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.

കോട്ടയം∙ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ജില്ലയിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫിന് മൂന്നിടത്തും യുഡിഎഫിനു രണ്ടിടത്തും അധ്യക്ഷ സ്ഥാനം. യുഡിഎഫിനു ഭൂരിപക്ഷമുണ്ടായിരുന്ന എരുമേലിയിൽ കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നുണ്ടായ നറുക്കെടുപ്പിലാണ് എൽഡിഎഫിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്. മാഞ്ഞൂർ, മുളക്കുളം എന്നിവിടങ്ങളിലും എൽഡിഎഫിനാണ് അധ്യക്ഷ സ്ഥാനം. ഭരണങ്ങാനത്തും കുറവിലങ്ങാട്ടും ഭാഗ്യം യുഡിഎഫിനെ തുണച്ചു.
എൽഡിഎഫ് ഭാഗ്യം മാഞ്ഞൂർ, മുളക്കുളം, എരുമേലി
എരുമേലിയിൽ ആന്റി ക്ലൈമാക്സ്
23 സീറ്റുകളുള്ള എരുമേലിയിൽ എൽഡിഎഫും യുഡിഎഫും 11 സീറ്റ് വീതം ജയിച്ചിരുന്നു. സ്വതന്ത്രനായി വിജയിച്ച ബിനോയി ഇലവുങ്കലിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം ഉറപ്പാക്കി. ബിനോയിക്കു വൈസ് പ്രസിഡന്റ് പദവിയും നിശ്ചയിച്ചു. പ്രസിഡന്റ് ആരെന്നതു സംബന്ധിച്ചു കോൺഗ്രസ് ഇന്നലെ രാവിലെ 10.30 വരെ ചർച്ച നടത്തി. ഒടുവിൽ പദവി വീതം വയ്ക്കാൻ തീരുമാനിച്ച ശേഷമാണ് ആന്റി ക്ലൈമാക്സ് സംഭവിച്ചത്. 11.30നു നടന്ന തിരഞ്ഞെടുപ്പിൽ ഒഴക്കനാട് വാർഡിലെ സുനി മോളുടെ വോട്ട് അസാധുവായതോടെ വോട്ടിങ് തുല്യ നിലയിൽ (11–11). പിന്നെ നറുക്കെടുപ്പ്. സിപിഎമ്മിലെ തങ്കമ്മ ജോർജ് കുട്ടി പ്രസിഡന്റായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിനോയി ഇലവുങ്കൽ (യുഡിഎഫ്) വിജയിച്ചു.
മാഞ്ഞൂർ: കക്ഷിനില: എൽഡിഎഫ്–9, യുഡിഎഫ്–9. സിപിഎമ്മിലെ കോമളവല്ലി രവീന്ദ്രനെയാണ് ഭാഗ്യം തുണച്ചത്. വൈസ് പ്രസിഡന്റായി കോൺഗ്രസ് അംഗം സണ്ണി മണിത്തൊട്ടിൽ വിജയിച്ചു. മുളക്കുളം: കക്ഷിനില: എൽഡിഎഫ്–7, യുഡിഎഫ്–7, സ്വതന്ത്രർ–2, ബിജെപി–1. സ്വതന്ത്രരിൽ ടി.കെ.വാസുദേവൻ നായർ എൽഡിഎഫിനൊപ്പവും പോൾസൻ ബേബി യുഡിഎഫിനൊപ്പവും നിലയുറപ്പിച്ചു. ഇരുവരും അതതു മുന്നണികളുടെ പ്രസിഡന്റ് സ്ഥാനാർഥികളുമായി. ബിജെപി അംഗം വിട്ടുനിന്ന വോട്ടെടുപ്പിൽ തുല്യത (8–8). ഭാഗ്യം വാസുദേവൻ നായരെ തുണച്ചു. ഇവിടെയും ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഭാഗ്യം കോൺഗ്രസിനൊപ്പമായിരുന്നു. ഷീലാ ജോസഫാണ് വിജയി.
യുഡിഎഫ് ഭാഗ്യം ഭരണങ്ങാനം, കുറവിലങ്ങാട്
ഭരണങ്ങാനം: കക്ഷിനില: എൽഡിഎഫ് - 6, യുഡിഎഫ് -6 , ബിജെപി -1. തിരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നു. കോൺഗ്രസിലെ ലിസി സണ്ണിയെ ഭാഗ്യം കടാക്ഷിച്ചു. വൈസ് പ്രസിഡന്റ് നറുക്കെടുപ്പിൽ കേരള കോൺഗ്രസിലെ (എം) ജോസുകുട്ടി അമ്പലമറ്റത്തിലാണു തിരഞ്ഞെടുക്കപ്പെട്ടത്. കുറവിലങ്ങാട് : കക്ഷിനില: യുഡിഎഫ്–7, എൽഡിഎഫ്–6, സ്വതന്ത്രൻ–1. സ്വതന്ത്രൻ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ തുല്യനില (7– 7). പ്രസിഡന്റായി യുഡിഎഫ് സ്വതന്ത്ര മിനി മത്തായിയെയും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് (ജോസഫ് ) പ്രതിനിധി അൽഫോൻസ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.
കുറവിലങ്ങാട്ട് വീണ്ടും‘ഭാഗ്യ വയ്പ്’
കുറവിലങ്ങാട് പഞ്ചായത്തിൽ 20 വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നറുക്കെടുപ്പ് നടക്കുന്നത്. 2000, 2010 വർഷങ്ങളിലാണ് ഇതിനു മുൻപ് നറുക്കെടുപ്പ് നടന്നത്. 2000ൽ എൽഡിഎഫ് ഭരണം പിടിച്ചു. 2010 ൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന്. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്.