പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായിരുന്ന അനീഷ് ഇനി പഞ്ചായത്തിന്റെ ‘ഡ്രൈവർ’
ചങ്ങനാശേരി ∙ കഴിഞ്ഞ മാസം വരെ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായിരുന്ന അനീഷ് തോമസ് ഇനി പഞ്ചായത്തിന്റെ ‘ഡ്രൈവർ ’. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ് കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ്. രണ്ടര വർഷമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ഓടിക്കുകയായിരുന്നു.

ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കിയതോടെ ഈ ജോലിയിൽ നിന്ന് ഒഴിഞ്ഞു. യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അനീഷ് ഇതു രണ്ടാം തവണയാണ് ജനവിധി തേടിയത്. മലകുന്നം നെടുംപറമ്പിൽ തോമസ് ഇയ്യോയുടെയും കുഞ്ഞമ്മയുടെയും മകനാണ്. അവിവാഹിതനാണ്.