ചങ്ങനാശേരി ∙ നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്കു ചങ്ങനാശേരിയിൽ ഇന്നുസ്വീകരണം നൽകും. കാഞ്ഞിരപ്പള്ളിയിൽ നിന്നും വൈകിട്ട് 4ന് തെങ്ങണയിൽ എത്തുമ്പോൾ ജാഥയെ എൽഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്കു ചങ്ങനാശേരിയിൽ ഇന്നുസ്വീകരണം നൽകും. കാഞ്ഞിരപ്പള്ളിയിൽ നിന്നും വൈകിട്ട് 4ന് തെങ്ങണയിൽ എത്തുമ്പോൾ ജാഥയെ എൽഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി ഔദ്യോഗികമായി സ്വീകരിക്കും. തുടർന്നു ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വാഴൂർ റോഡിലൂടെ ജാഥ ചങ്ങനാശേരിയിലേക്ക് എത്തും. 

സെൻട്രൽ ജംക്‌ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റൻ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തെയും ജാഥാ അംഗങ്ങളെയും തുറന്ന വാഹനത്തിൽ പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും.  എൽഡിഎഫ് പ്രവർത്തകർ പ്രകടനമായി ഇതിനെ അനുഗമിക്കും. തുടർന്നു പെരുന്നയിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.മാധവൻ പിള്ള അധ്യക്ഷത വഹിക്കും.  ജാഥാ അംഗങ്ങളായ എം.വി.ഗോവിന്ദൻ മാസ്റ്റർ, പി.വസന്തം, തോമസ് ചാഴികാടൻ എംപി, സാബു ജോർജ്, വർക്കല ബി.രവികുമാർ, മാത്യൂസ് കോലഞ്ചേരി, എം.വി.മാണി,

ADVERTISEMENT

ജോർജ് അഗസ്റ്റിൻ, വി.സുരേന്ദ്രൻ പിള്ള, ഷാജി കടമല, അബ്ദുൽ വഹാബ്, സ്വാഗതസംഘം സെക്രട്ടറി കെ.സി.ജോസഫ്, എൽഡിഎഫ് ജില്ലാ കൺവീനർ എം.ടി.ജോസഫ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.വി.റസൽ, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിനു മുന്നോടിയായി വൈകിട്ട് 3 മുതൽ പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ വേദിയിൽ കലാപരിപാടികൾ നടക്കും.