മരണപ്പാച്ചിൽ വേണ്ട, കാണുന്നുണ്ട്; പൊൻകുന്നം - തൊടുപുഴ റോഡിൽ ക്യാമറ ഇവിടെയെല്ലാം...
പൊൻകുന്നം ∙ അപകടം വിട്ടൊഴിയാത്ത പൊൻകുന്നം - തൊടുപുഴ റോഡ് ഇനി ക്യാമറക്കണ്ണിൽ. റോഡിൽ വിവിധ ഭാഗങ്ങളിൽ വേഗ നിയന്ത്രണത്തിനായി സ്പീഡ് ക്യാമറ സ്ഥാപിക്കൽ തുടങ്ങി. അമിത വേഗം കാരണം പൊൻകുന്നം – തൊടുപുഴ റോഡിൽ അപകടങ്ങൾ പതിവായതോടെ സ്പീഡ് ക്യാമറകൾ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും

പൊൻകുന്നം ∙ അപകടം വിട്ടൊഴിയാത്ത പൊൻകുന്നം - തൊടുപുഴ റോഡ് ഇനി ക്യാമറക്കണ്ണിൽ. റോഡിൽ വിവിധ ഭാഗങ്ങളിൽ വേഗ നിയന്ത്രണത്തിനായി സ്പീഡ് ക്യാമറ സ്ഥാപിക്കൽ തുടങ്ങി. അമിത വേഗം കാരണം പൊൻകുന്നം – തൊടുപുഴ റോഡിൽ അപകടങ്ങൾ പതിവായതോടെ സ്പീഡ് ക്യാമറകൾ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
മോട്ടർ വാഹന വകുപ്പുമായി ചേർന്ന് കെൽട്രോണാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ടിപി നിർമിച്ച സംസ്ഥാന പാതകളിൽ ആദ്യ ഘട്ടത്തിൽ 65 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങൾ നേരത്തെ സർവേ നടത്തി തീരുമാനിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായെന്നും ഉടൻ പ്രവർത്തന സജ്ജമാകുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
∙ ക്യാമറ ഇവിടെയെല്ലാം
പൈക ഗവ.ആശുപത്രിക്കു സമീപം, പൂവരണി, പ്രവിത്താനം മേഖലയിലാണ് ആദ്യഘട്ടത്തിൽ ക്യാമറ സ്ഥാപിക്കുന്നത്. പൈകയിൽ വൺ സൈഡ് ക്യാമറയും മറ്റ് രണ്ടിടത്ത് ടൂ സൈഡ് ക്യാമറയുമാണ് സ്ഥാപിച്ചത്. കണക്‌ഷൻ ലഭ്യമായാൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും. ഇവയുടെ മോണിറ്ററിങ് കെൽട്രോൺ തന്നെയാണ് ചെയ്യുന്നത്.
∙ വരുന്നു, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ
വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനൊപ്പം മറ്റ് നിയമ ലംഘനങ്ങൾ കണ്ടു പിടിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കാനും പദ്ധതിയൊരുങ്ങുന്നു. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി മോട്ടർ വാഹന വകുപ്പ് നൽകിയിട്ടുണ്ട്. അപകടങ്ങൾ ഏറെയുണ്ടാകുന്ന ദേശീയപാതയിലെ ചോറ്റി, പൊൻകുന്നം – പാലാ റോഡിലെ വിവിധ ഭാഗങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.