പദ്ധതിത്തുടർച്ച, റബറിൽ നേരിയ ആശ്വാസം; സർക്കാരിന്റെ രണ്ടാം ബജറ്റ് കോട്ടയം ജില്ലയ്ക്ക് ഇങ്ങനെ
കോട്ടയം ∙ ഇടക്കാലാശ്വാസം, ദീർഘകാല പദ്ധതിയില്ല; സംസ്ഥാന ബജറ്റിന്റെ പ്രയോജനം ജില്ലയ്ക്ക് ഇങ്ങനെയാകും. ഇടതു മുന്നണി രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ സർക്കാർ ജനുവരിയിൽ അവതരിപ്പിച്ചതിന്റെ തുടർച്ചയാണ്. കഴിഞ്ഞ ബജറ്റിൽ ജില്ലയ്ക്കു പ്രഖ്യാപിച്ച പദ്ധതികൾ തുടരും. റബറിൽ നേരിയ ആശ്വാസം സബ്സിഡി

കോട്ടയം ∙ ഇടക്കാലാശ്വാസം, ദീർഘകാല പദ്ധതിയില്ല; സംസ്ഥാന ബജറ്റിന്റെ പ്രയോജനം ജില്ലയ്ക്ക് ഇങ്ങനെയാകും. ഇടതു മുന്നണി രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ സർക്കാർ ജനുവരിയിൽ അവതരിപ്പിച്ചതിന്റെ തുടർച്ചയാണ്. കഴിഞ്ഞ ബജറ്റിൽ ജില്ലയ്ക്കു പ്രഖ്യാപിച്ച പദ്ധതികൾ തുടരും.
റബറിൽ നേരിയ ആശ്വാസം
സബ്സിഡി കുടിശികയ്ക്ക് പണം വകയിരുത്തിയത് റബർ കർഷകർക്ക് ഇടക്കാലാശ്വാസമായി. റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീമിൽ(ആർപിഐഎസ്) ആറാം ഘട്ടത്തിൽ 91,000 കർഷകരുടെ 32 കോടി രൂപയുടെ ബില്ലുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ 16.2 കോടിയുടെ ബിൽ പാസാക്കി. ബാക്കിയാണ് ഇനി നൽകാനുള്ളത്.
ആറാം ഘട്ടത്തിൽ റജിസ്റ്റർ ചെയ്യാൻ ഇനിയും ആളുകളുണ്ടെന്നാണു റബർ ബോർഡിന്റെ കണക്ക്. 2019 ജൂലൈ ഒന്നു മുതൽ 2020 ജൂൺ 30 വരെയുള്ള ആർപിഐഎസ് അഞ്ചാം ഘട്ടത്തിൽ 2, 46,086 കർഷകർക്കായി 208.55 കോടി രൂപയാണ് വിതരണം ചെയ്തത്. റബർ കർഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില 250 രൂപയിലേക്ക് എത്തിക്കുന്ന പ്രഖ്യാപനം പുതുക്കിയ ബജറ്റിൽ ധനമന്ത്രി നടത്തിയില്ല. ഇതു കാർഷിക മേഖലയ്ക്കു നിരാശയായി
എംജിക്ക് നേട്ടം
ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പേരിൽ എംജി സർവകലാശാലയിൽ പുതിയ ചെയർ ലഭിക്കുന്നത് അക്കാദമിക സമൂഹത്തിനു ഗുണം ചെയ്യും. ഒരു ചെയർ ആരംഭിക്കുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രതിഭകളെ സർവകലാശാലയിലേക്ക് എത്തിക്കുമെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. സോഷ്യൽ സയൻസ് സ്കൂളിന്റെ കീഴിലാകും മിക്കവാറും ഈ ചെയർ വരിക. 30 ചെയറുകൾ ഇപ്പോൾത്തന്നെ എംജി സർവകലാശാലയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെയറുകൾ ഉള്ള സർവകലാശാല എംജിയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിൽ
ജില്ലയിലെ ആരോഗ്യമേഖലയിൽ അധിക പദ്ധതികളില്ല. കോട്ടയം മെഡിക്കൽ കോളജിലും പുതിയ പദ്ധതികൾ അനുവദിച്ചിട്ടില്ല. നിലവിലുള്ള പദ്ധതികൾ തുടരും. മെഡിക്കൽ കോളജിലെ പല മുൻ പദ്ധതികളും പ്രഖ്യാനത്തിൽ മാത്രം ഒതുങ്ങി. എപ്പിഡമിക് കേന്ദ്രം, മിനി റീജനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, എസ്എടി മാതൃകയിൽ അമ്മയും കുഞ്ഞും ആശുപത്രി, ഹൃദ്രോഗ–ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം രണ്ടാം ഘട്ട വികസനം തുടങ്ങി മുൻ ബജറ്റിൽ അനുവദിച്ചവ മുന്നോട്ടു നീങ്ങിയിട്ടില്ല. ഐസലേഷൻ വാർഡുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം 26 ആരോഗ്യ കേന്ദ്രങ്ങളിൽ ഗുണം ചെയ്യും.
എംസി റോഡ്: കുരുക്കഴിയുമോ ?
ദേശീയ പാതകളിലെയും എംസി റോഡിലെയും കുരുക്ക് അഴിക്കാൻ ശാസ്ത്രീയ പഠനത്തിന് ബജറ്റിൽ 5 കോടി രൂപയുണ്ട്. എംസി റോഡിൽ പ്രധാനമായി കുരുങ്ങുന്ന മേഖലകളായ ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷൻ, കോട്ടയം നഗരത്തിലെ നാഗമ്പടം, ബേക്കർ ജംക്‌ഷൻ, ശീമാട്ടി റൗണ്ടാന, ചിങ്ങവനം ജംക്‌ഷൻ, തുരുത്തി പുന്നമൂട്, പെരുന്ന റെഡ് സ്ക്വയർ എന്നിവിടങ്ങളെപ്പറ്റി പഠനം അനിവാര്യം.
വിനോദ സഞ്ചാരം വിഹിതം പോര
കുമരകം അടക്കം ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. രണ്ട് ടൂറിസം സർക്യൂട്ടുകൾ പുതുതായി അവതരിപ്പിച്ചപ്പോഴും ജില്ലയ്ക്ക് പ്രാതിനിധ്യം കിട്ടിയില്ല. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് സർക്യൂട്ട് ടൂറിസത്തിന്റെ സാധ്യത പരിഗണിച്ചില്ല. മാർക്കറ്റിങ്ങിനു കൂടുതൽ തുക അനുവദിച്ചതു പൊതുവിൽ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് ജനറൽ സെക്രട്ടറി അരുൺ കുമാർ പറഞ്ഞു.