കോട്ടയം ∙ കാറ്റ് ആഞ്ഞുവീശിയാൽ 200 കുടുംബങ്ങളുടെ വെള്ളംകുടി മുട്ടും. കുളത്തിന്റെയും മഴവെള്ള സംഭരണിയുടെയും മുകളിലേക്കു വലിയ തണൽമരം ചാഞ്ഞു നിൽക്കുകയാണ്. ശിഖരങ്ങൾ സംഭരണിയുടെ നേരെ മുകളിലാണ്. പഞ്ചായത്തിനും ജില്ലാ ദുരന്ത നിവാരണ സമിതിക്കും പരാതി നൽകിയിട്ടും നടപടിയില്ല. കടുവാക്കുളം ചെറുപുഷ്പം ജലനിധിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാറ്റ് ആഞ്ഞുവീശിയാൽ 200 കുടുംബങ്ങളുടെ വെള്ളംകുടി മുട്ടും. കുളത്തിന്റെയും മഴവെള്ള സംഭരണിയുടെയും മുകളിലേക്കു വലിയ തണൽമരം ചാഞ്ഞു നിൽക്കുകയാണ്. ശിഖരങ്ങൾ സംഭരണിയുടെ നേരെ മുകളിലാണ്. പഞ്ചായത്തിനും ജില്ലാ ദുരന്ത നിവാരണ സമിതിക്കും പരാതി നൽകിയിട്ടും നടപടിയില്ല. കടുവാക്കുളം ചെറുപുഷ്പം ജലനിധിയിലെ ജലസംഭരണിക്കാണ് അപകട ഭീഷണി. 100 വീട്ടുകാർക്കു നേരിട്ടും ഇത്രയും തന്നെ മറ്റു കുടുംബങ്ങൾക്കു പരോക്ഷമായും പ്രയോജനപ്പെടുന്ന ജല പദ്ധതിയാണിത്.

പനച്ചിക്കാട്  22 –ാം വാർഡിലാണ് പദ്ധതി. കടുവാക്കുളം ചൂളക്കവല കോളനിക്കു സമീപം ചെറുപുഷ്പം പള്ളി സംഭാവനയായി നൽകിയ രണ്ടര സെന്റ് സ്ഥലത്താണ് കുളം. 44 ലക്ഷം രൂപ മുടക്കി 2016 ലാണ് പദ്ധതി പൂർത്തിയാക്കിയത്. കുളത്തിന്റെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി അതിനു മുകളിലാണ് സംഭരണി സ്ഥാപിച്ചത്. ഇവിടെത്തന്നെ ജലനിധി ഓഫിസും പ്രവർത്തിക്കുന്നു.

ADVERTISEMENT

മരം വീണാൽ ഓഫിസും സംഭരണിയും അപകടത്തിലാകും. കുളത്തിന്റെ മുകളിലുള്ള കോൺക്രീറ്റിനും വിള്ളൽ ഉണ്ടാകുമെന്നു ജലനിധി സമിതി ഭാരവാഹികൾക്ക് ആശങ്കയുണ്ട്. പട്ടികജാതി കോളനി നിവാസികളും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരുമാണു കൂടുതൽ ഗുണഭോക്താക്കളും. വേനൽക്കാലത്ത് കുളത്തിൽ നിന്നുള്ള വെള്ളത്തിന്റെ അളവു കുറവായിരിക്കും. അതിനാലാണ് മഴവെള്ള സംഭരണി പണിതത്. ഇതിനു ഗുണഭോക്താക്കളാണ് പണം മുടക്കിയത്.