വീടിനടുത്ത് മത്സ്യവിൽപനയുമായി ഛായാഗ്രാഹകൻ വിധുപാൽ; കോവിഡ് തകർത്ത ജീവിതങ്ങൾ
കുമരകം ∙ സിനിമാ ചിത്രീകരണത്തിനു ക്യാമറ പിടിച്ച കൈകളിലൂടെ ഇനി മത്സ്യവിൽപന. ചെങ്ങളം തെക്ക് കരിവേലിൽ വിധുപാൽ എന്ന ഛായാഗ്രാഹകൻ ആണു വീടിനടുത്ത് മത്സ്യക്കച്ചവടം തുടങ്ങിയത്. ദ് മദർ, ദ് ഫാക്ടറി എന്നീ സിനിമകൾക്കാണു വിധുപാൽ ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. ഒട്ടേറെ പരസ്യ ചിത്രങ്ങളും എടുത്തിട്ടുണ്ട്. കോവിഡ്

കുമരകം ∙ സിനിമാ ചിത്രീകരണത്തിനു ക്യാമറ പിടിച്ച കൈകളിലൂടെ ഇനി മത്സ്യവിൽപന. ചെങ്ങളം തെക്ക് കരിവേലിൽ വിധുപാൽ എന്ന ഛായാഗ്രാഹകൻ ആണു വീടിനടുത്ത് മത്സ്യക്കച്ചവടം തുടങ്ങിയത്. ദ് മദർ, ദ് ഫാക്ടറി എന്നീ സിനിമകൾക്കാണു വിധുപാൽ ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. ഒട്ടേറെ പരസ്യ ചിത്രങ്ങളും എടുത്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ജോലി ഇല്ലാതായതോടെയാണു കുടുംബം പുലർത്താൻ വിധുപാൽ പുതിയ ജോലി കണ്ടെത്തിയത്.
ക്യാമറയും സ്റ്റുഡിയോ ഉപകരണങ്ങളും വാങ്ങാൻ വിധുപാൽ ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി മുതലും പലിശയും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. കുമരകം റോഡിനു സമീപം അയ്യമാത്ര ഭാഗത്ത് ഭാര്യ സുപ്രിയയുടെ വീടിനോട് ചേർന്നു പ്രത്യേകം തയാറാക്കിയ പ്ലാസ്റ്റിക് പടുത കുളത്തിൽ തിലോപ്പിയ മത്സ്യങ്ങളെ വളർത്തിയാണു വിൽപന നടത്തുന്നത്. മറ്റു ഫാമുകളിൽ നിന്നു മത്സ്യം വാങ്ങി കുളത്തിൽ നിക്ഷേപിച്ചും വിൽപനയുണ്ട്. മത്സ്യം ജീവനോടെയും ക്ലീൻ ചെയ്തും നൽകുമെന്നു വിധുപാൽ പറഞ്ഞു.