ഇളങ്ങുളം വാർഡ് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികളായി
എലിക്കുളം ∙ പഞ്ചായത്ത് 14-ാം വാർഡിൽ ( ഇളങ്ങുളം ) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിന് തുടക്കം കുറിച്ച് 3 മുന്നണികളും പ്രചാരണത്തിൽ സജീവമായി. 11നാണ് വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

എലിക്കുളം ∙ പഞ്ചായത്ത് 14-ാം വാർഡിൽ ( ഇളങ്ങുളം ) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിന് തുടക്കം കുറിച്ച് 3 മുന്നണികളും പ്രചാരണത്തിൽ സജീവമായി. 11നാണ് വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെയാണു ജോജോ ചീരാംകുഴി അന്തരിച്ചത്. 16 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 9 അംഗങ്ങളുള്ള എൽഡിഎഫിനെ ഉപതിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല. പഞ്ചായത്ത് സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ ആൾക്കൂട്ടം ഒഴിവാക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്. കുടുംബ സംഗമവും ഫോൺ, സോഷ്യൽ മീഡിയ എന്നിവ വഴിയാണ് പ്രചാരണം.
സ്ഥാനാർഥികൾ ഇവർ
1. ജയിംസ് ചാക്കോ ജീരകത്തിൽ – കോൺഗ്രസ് (കൈ).
2. തോമസ് വർക്കി ( ടോമി ഇടയോടിയിൽ) – കേരള കോൺഗ്രസ് എം (രണ്ടില)
3. ജയപ്രകാശ് വടകര – ബിജെപി (താമര). ജയിംസ് ചൂരപ്പൊയ്കയിൽ – സ്വത – (മൊബൈൽ ഫോൺ), ജയിംസ് ചാക്കോ ഇരുമ്പുകുത്തിയിൽ – സ്വത – ( ക്രിക്കറ്റ് ബാറ്റ് ), തോമസ് വടക്കേട്ട് – സ്വത– (ഫുട്ബോൾ), ബേബി ആയില്ലുക്കുന്നേൽ – സ്വത – (വൈദ്യുത ബൾബ് ), ടോമി നടുവത്താങ്കാൽ – സ്വത – (കുട) എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റാണ് ജയിംസ് ചാക്കോ ജീരകത്തിൽ. മുൻ പഞ്ചായത്തംഗവും കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ് ടോമി ഇടയോടിയിൽ. ബിജെപി പാലാ നിയമസഭ മണ്ഡലം സെക്രട്ടറിയാണ് ജയപ്രകാശ് വടകര.യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ 2 വീതം അപരന്മാരും ഉണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില
സ്വതന്ത്രൻ – 485, എൽഡിഎഫ് – 179, യുഡിഎഫ് – 169, എൻഡിഎ – 2 എന്നിങ്ങനെയാണ് വോട്ട് നില. ആകെ 1164 വോട്ടർമാരാണ് വാർഡിലുള്ളത്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ കഴിഞ്ഞ തവണ കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്നമാണ്. കേരള കോൺഗ്രസിന് ഏറെ വേരോട്ടമുള്ള മേഖലയിൽ വാർഡ് കൈപ്പിടിയിൽ ഒതുക്കാനാണു എൽഡിഎഫ് ശ്രമം. വലിയ സ്വാധീനമില്ലാത്ത വാർഡിൽ ശക്തി തെളിയിക്കാൻ ഒരുങ്ങുകയാണ് എൻഡിഎ.