കോഴിയെ തിന്നു, കോഴിക്കൂട്ടിൽ കിടന്നുറങ്ങി; പെരുമ്പാമ്പ് കുരുങ്ങി
കോരുത്തോട്∙ കോഴികളെ തിന്നശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കുരുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. പുളിന്താനംപടി കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രണ്ട് കോഴികളെ തിന്നശേഷം പുറത്ത് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ

കോരുത്തോട്∙ കോഴികളെ തിന്നശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കുരുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. പുളിന്താനംപടി കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രണ്ട് കോഴികളെ തിന്നശേഷം പുറത്ത് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ അകപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ച് ചാക്കിൽ കെട്ടി വനത്തിൽ വിട്ടു.
കോരുത്തോട് പ്രദേശത്ത് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കണ്ടങ്കയം ഭാഗത്ത് 2 പെരുമ്പാമ്പുകളെയാണു പിടികൂടിയത്. ശബരിമല വനത്തോടു ചേർന്ന പ്രദേശങ്ങളിൽ പാമ്പുകളെ സ്ഥിരമായി കാണാറുണ്ട്. മഴക്കാലം ആകുമ്പോൾ പാമ്പുകൾ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. ആടുകളും കോഴികളുമാണ് പ്രധാന ലക്ഷ്യം.