ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് ‌സ്റ്റാൻഡിൽ പുതിയതായി നിർമിക്കുന്ന ബസ് ടെർമിനലിന്റെ മാസ്റ്റർ പ്ലാൻ അഗീകരിച്ചതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. മുൻ എംഎൽഎ സി.എഫ്.തോമസ് അനുവദിച്ചത് ഉൾപ്പെടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് അടങ്കൽ തുകയായ 5.15 കോടി രൂപ പദ്ധതിക്കായി ലഭ്യമാക്കുന്നത്. ഇതു സംബന്ധിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ കെഎസ്ആർടിസി ബസ് ‌സ്റ്റാൻഡിൽ പുതിയതായി നിർമിക്കുന്ന ബസ് ടെർമിനലിന്റെ മാസ്റ്റർ പ്ലാൻ അഗീകരിച്ചതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. മുൻ എംഎൽഎ സി.എഫ്.തോമസ് അനുവദിച്ചത് ഉൾപ്പെടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് അടങ്കൽ തുകയായ 5.15 കോടി രൂപ പദ്ധതിക്കായി ലഭ്യമാക്കുന്നത്. ഇതു സംബന്ധിച്ചുള്ള കത്ത് ജോബ് മൈക്കിൾ എംഎൽഎ കലക്ടർക്ക് നൽകിയതിനെത്തുടർന്ന് എസ്റ്റിമേറ്റും മാസ്റ്റർ പ്ലാനും ലഭ്യമാക്കാൻ ജില്ലാ കലക്ടർ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണു പദ്ധതിക്കു വേഗം വച്ചത്.

നിർമാണ ചുമതല

ADVERTISEMENT

കലക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി കെഎസ്ആർടിസി ബോർഡ് മീറ്റിങ്‌ ചേർന്നു കേന്ദ്ര സർക്കാർ ഏജൻസിയായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) ആയി ചുമതലപ്പെടുത്തുകയും മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശിക്കുകയുമായിരുന്നു. ഈ പ്ലാനാണ് അംഗീകരിച്ചിരിക്കുന്നത്.

ഹൈടെക് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താനും എംഎൽഎയുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.അപകട സ്ഥിതിയിൽ ഉള്ള നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയതിനുശേഷമായിരിക്കും പുതിയ ടെർമിനൽ പണിയുന്നത്. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം തയാറാക്കിയതിനു ശേഷമായിരിക്കും പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത്.

ADVERTISEMENT

സൗകര്യങ്ങൾ ഇങ്ങനെ

∙ 35,500 ചതുരശ്ര അടി ഡ്രൈവിങ്‌ യാർഡും 18,000 ചതുരശ്ര അടി കെട്ടിടസമുച്ചയവും ഉൾപ്പെടുന്നതാണു പുതിയ ബസ് ടെർമിനൽ. 2 നില കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത് .

ADVERTISEMENT

∙ സ്റ്റേഷൻ മാസ്റ്റർ റൂം, കൺട്രോൾ ഇൻസ്പെക്ടർ റൂം, പൊലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം, പുരുഷൻമാർക്കും സ്ത്രീകൾക്കും ശൗചാലയങ്ങളോടു കൂടിയ വിശ്രമ മുറികൾ, റിസർവേഷൻ ഓഫിസ്, എൻക്വയറി ഓഫിസ്, ഭിന്ന ശേഷിക്കാർക്കുള്ള ശൗചാലയങ്ങൾ തുടങ്ങിയവ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടാകും.

∙ കഫെറ്റീരിയ, ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം, ടേക്ക് എ ബ്രേക്ക്, ജീവനക്കാർക്കുള്ള വിശ്രമ മുറിയും കിടപ്പുമുറിയും, ശൗചാലയങ്ങൾ, ഓഡിയോ വിഷ്വൽ തുടങ്ങിയ സൗകര്യങ്ങൾ മുകളിലെ നിലകളിൽ സജ്ജമാക്കും.

∙ ദീർഘദൂര ബസുകൾക്കും ഹ്രസ്വദൂര ബസുകൾക്കും പ്രത്യേകം പാർക്കിങ്‌ ഏരിയ, ടെർമിനലിൽ ഒരു സമയം 6 ബസുകൾ പാർക്കു ചെയ്യാം

∙ എംസി റോഡിനോടു ചേർന്ന് സ്വകാര്യ വാഹന പാർക്കിങ്ങിനുള്ള സൗകര്യം

∙ സ്റ്റാൻഡിൽ നിലവിലുള്ള പെട്രോൾ പമ്പ് അവിടെ നിന്നു മാറ്റി ഭാവിയിൽ പൊതുജനങ്ങൾക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ എംസി റോഡ് വശത്തേക്ക് ആക്കും.

Show comments