‘5400’ കാർ വീണ്ടും ചങ്ങനാശേരിയിലേക്ക്; നമ്പർ 4500 ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല
ചങ്ങനാശേരി ∙ എംഎൽഎ ബോർഡ് വച്ച് ‘5400’ നമ്പർ വാഹനം ചങ്ങനാശേരി നിയോജകമണ്ഡലത്തിലൂടെ വീണ്ടും കുതിച്ചു പായും. നാലു പതിറ്റാണ്ട് ചങ്ങനാശേരി എംഎൽഎ ആയിരുന്ന സി.എഫ്.തോമസ് എംഎൽഎ ദീർഘകാലം ഉപയോഗിച്ചിരുന്ന അംബാസഡർ കാറിന്റെ നമ്പറിൽ ഉള്ള മറ്റൊരു വാഹനം ജോബ് മൈക്കിൾ എംഎൽഎയും സ്വന്തമാക്കിയതോടെയാണു ‘5400’ വീണ്ടും

ചങ്ങനാശേരി ∙ എംഎൽഎ ബോർഡ് വച്ച് ‘5400’ നമ്പർ വാഹനം ചങ്ങനാശേരി നിയോജകമണ്ഡലത്തിലൂടെ വീണ്ടും കുതിച്ചു പായും. നാലു പതിറ്റാണ്ട് ചങ്ങനാശേരി എംഎൽഎ ആയിരുന്ന സി.എഫ്.തോമസ് എംഎൽഎ ദീർഘകാലം ഉപയോഗിച്ചിരുന്ന അംബാസഡർ കാറിന്റെ നമ്പറിൽ ഉള്ള മറ്റൊരു വാഹനം ജോബ് മൈക്കിൾ എംഎൽഎയും സ്വന്തമാക്കിയതോടെയാണു ‘5400’ വീണ്ടും ചങ്ങനാശേരിയിലേക്ക് വരുന്നത്.
കേരള കോൺഗ്രസ് (എം)പാർട്ടി ചെയർമാൻ ആയ സമയത്താണ് കെഎൽ 05. എ. 5400 എന്ന നമ്പറിലുള്ള വെള്ള അംബാസഡർ കാർ സി.എഫ്.തോമസ് എംഎൽഎയ്ക്കു പാർട്ടി നൽകിയത്. 2001 ൽ യുഡിഎഫ് മന്ത്രിസഭയിൽ അംഗമാകുന്നതു വരെ ദീർഘകാലം ഈ കാറിലായിരുന്നു സി.എഫിന്റെ യാത്രകൾ. മന്ത്രിയായതോടെ അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന, മുൻ എംപി ജോയ് ഏബ്രഹാമിനു കാർ കൈമാറി.
മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം 2006ൽ ഈ കാർ സി.എഫിനു തിരികെ നൽകി. അടുത്ത 2 വർഷവും ഈ കാറിൽ തന്നെ ആയിരുന്നു യാത്ര. പിന്നീട് വാഹനം മാറിയതോടെ ‘5400’ നമ്പറും മാറി. കഴിഞ്ഞ ദിവസമാണ് കെഎൽ 33. എൻ 5400 എന്ന നമ്പറിലുള്ള ഇന്നോവ കാർ ജോബ് മൈക്കിൾ എംഎൽഎ വാങ്ങിയത്. മുൻപ് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പറായ 4500 ആണ് ആവശ്യപ്പെട്ടതെങ്കിലും അത് ലഭിക്കാതെ വന്നതോടെ 5400 എന്ന നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു എന്നും ജോബ് മൈക്കിൾ എംഎൽഎ പറയുന്നു.