ജമ്നാപ്യാരി ഇനത്തിൽപെട്ട അമ്മിണിക്കുട്ടിക്ക് ഒന്നും രണ്ടുമല്ല കുട്ടികൾ; ഏഴ്
പനച്ചിക്കാട് ∙ ‘അമ്മിണിക്കുട്ടി എന്ന ആട് പ്രസവിച്ചു; ഒറ്റപ്രസവത്തിൽ 7 കുട്ടികൾ’!. കുഴിമറ്റം പ്ലാന്തോട്ടത്തിൽ പി.ജി.സലിയുടെ വീട്ടിലെ ആടാണ് 7 ആട്ടിൻ കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്നാമത്തെ പ്രസവമാണ്. ആദ്യ പ്രസവത്തിൽ 3 കുട്ടികൾ ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ 7 കുട്ടികൾ ഉണ്ടായി. പക്ഷേ, അധികം

പനച്ചിക്കാട് ∙ ‘അമ്മിണിക്കുട്ടി എന്ന ആട് പ്രസവിച്ചു; ഒറ്റപ്രസവത്തിൽ 7 കുട്ടികൾ’!. കുഴിമറ്റം പ്ലാന്തോട്ടത്തിൽ പി.ജി.സലിയുടെ വീട്ടിലെ ആടാണ് 7 ആട്ടിൻ കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്നാമത്തെ പ്രസവമാണ്. ആദ്യ പ്രസവത്തിൽ 3 കുട്ടികൾ ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ 7 കുട്ടികൾ ഉണ്ടായി. പക്ഷേ, അധികം വൈകാതെ ഒരു കുട്ടി ചത്തു. അടുത്ത പ്രസവത്തിലും കൂടുതൽ കുട്ടികൾ ഉണ്ടാകാമെന്നു ഡോക്ടർ പറഞ്ഞിരുന്നതെന്നു സലി പറഞ്ഞു. ജമ്നാപ്യാരി ഇനത്തിൽപെട്ടതാണ് ആട്.
ഈ കുട്ടികൾ കൂടിയായപ്പോൾ സലിയുടെ തൊഴുത്തിൽ 22 ആടുകളായി. 5 പശുക്കളെയും വളർത്തുന്നുണ്ട്. സമീപ വീടുകളിലും ക്ഷീര സംഘത്തിലുമാണ് പാൽ വിൽപന. ഇവയെ പരിചരിക്കുന്നതിനും മറ്റും സഹായത്തിനും ഭാര്യ ബീന ഒപ്പമുണ്ട്. ആടിന്റെ പ്രസവ വിശേഷം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും തുടർ സഹായങ്ങൾ വാഗ്ദാനം ചെയ്തു. പഞ്ചായത്തിൽ 14 –ാം വാർഡിലാണ് സലിയുടെ വീടും ഫാമും.