ധർമശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ മേൽക്കൂര നവീകരണത്തിനു തുടക്കം
ഇളങ്ങുളം∙ ധർമശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ മേൽക്കൂര നവീകരണം തുടങ്ങി. 800 വർഷം പഴക്കമുള്ള പഴയ ശ്രീകോവിലിന്റെ കരിങ്കല്ലിൽ നിർമിച്ച പഞ്ചവർഗ തറയും കരിങ്കൽ ഭിത്തിയും അതേപടി നിലനിർത്തിയാണു നിർമാണം. ആഞ്ഞിലി തടിയിൽ പണിതെടുത്ത 20 കഴുക്കോലുകളാണ് പുതിയ മേൽക്കൂരയ്ക്ക് തയാറാക്കിയിട്ടുള്ളത്. കോവിലിന്റെ

ഇളങ്ങുളം∙ ധർമശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിൽ മേൽക്കൂര നവീകരണം തുടങ്ങി. 800 വർഷം പഴക്കമുള്ള പഴയ ശ്രീകോവിലിന്റെ കരിങ്കല്ലിൽ നിർമിച്ച പഞ്ചവർഗ തറയും കരിങ്കൽ ഭിത്തിയും അതേപടി നിലനിർത്തിയാണു നിർമാണം. ആഞ്ഞിലി തടിയിൽ പണിതെടുത്ത 20 കഴുക്കോലുകളാണ് പുതിയ മേൽക്കൂരയ്ക്ക് തയാറാക്കിയിട്ടുള്ളത്. കോവിലിന്റെ മുൻഭാഗത്തെ മുഖപ്പ് പുനർനിർമിക്കും. മേൽക്കൂര ചെമ്പു പൊതിയും.
ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള കഠിന ശ്രമത്തിലാണെന്നു ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി സുനിൽ കാഞ്ഞിരമുറ്റം എന്നിവർ പറഞ്ഞു. ചന്തിരൂർ കർമാലയം മോഹനനാചാരിയുടെ നേതൃത്വത്തിൽ ആചാരി പ്രകാശൻ, ശ്രീകർമ മോഹൻ, പങ്കജാക്ഷൻ, സുധൻ, രാധാകൃഷ്ണൻ എന്നിവരാണ് നിർമാണം നടത്തുന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു.