അര നൂറ്റാണ്ടിന്റെ മഷിപ്പച്ച; കോട്ടയം പ്രസ് ക്ലബ് സുവർണ ജൂബിലിയുടെ നിറവെളിച്ചത്തിൽ
കോട്ടയം ∙ അരനൂറ്റാണ്ടായി കോട്ടയത്തിന്റെ ചലനങ്ങൾക്ക് രണ്ടു സാക്ഷികളുണ്ട്, തിരുനക്കരയിലെ ഗാന്ധി പ്രതിമയും കോട്ടയം പ്രസ് ക്ലബ്ബും ! എസ്‌എൻവി സദനം ഹോട്ടലിലെ മുറിയിൽ തുടങ്ങിയ ഈ മാധ്യമ പ്രവർത്തക കൂട്ടായ്മ സുവർണജൂബിലി വർഷത്തിലേക്ക് എത്തുകയാണ്.സംസ്ഥാനത്തെ ഏറ്റവും സൗകര്യങ്ങളുള്ള പ്രസ് ക്ലബ്ബുകളിൽ കോട്ടയം

കോട്ടയം ∙ അരനൂറ്റാണ്ടായി കോട്ടയത്തിന്റെ ചലനങ്ങൾക്ക് രണ്ടു സാക്ഷികളുണ്ട്, തിരുനക്കരയിലെ ഗാന്ധി പ്രതിമയും കോട്ടയം പ്രസ് ക്ലബ്ബും ! എസ്‌എൻവി സദനം ഹോട്ടലിലെ മുറിയിൽ തുടങ്ങിയ ഈ മാധ്യമ പ്രവർത്തക കൂട്ടായ്മ സുവർണജൂബിലി വർഷത്തിലേക്ക് എത്തുകയാണ്. സംസ്ഥാനത്തെ ഏറ്റവും സൗകര്യങ്ങളുള്ള പ്രസ് ക്ലബ്ബുകളിൽ കോട്ടയം മുൻപിലാണ്.
1972 ഏപ്രിൽ 30നായിരുന്നു ഉദ്ഘാടനം. 1968 ൽ ക്ലബ് യാഥാർഥ്യമായെങ്കിലും സ്വന്തമായി ഇടം ലഭിച്ചത് 1970ലാണ്. കോട്ടയത്തു നടന്ന പട്ടയമേളയിൽ അന്നത്തെ മന്ത്രി കെ.ടി.ജേക്കബ് മൂന്നര സെന്റ് സ്ഥലം പ്രസ് ക്ലബ്ബിന് അനുവദിച്ചു. ഈ സ്ഥലത്ത് കെട്ടിടം പണിയുകയെന്ന വെല്ലുവിളി ഏറ്റെടുത്തത് അന്നത്തെ ക്ലബ് പ്രസിഡന്റ് എൻ.ചെല്ലപ്പൻ പിള്ളയും സെക്രട്ടറി കെ.എം.റോയിയും ചേർന്നാണ്. 1970 മേയ് 17നു മന്ത്രി കെ.ടി.ജേക്കബ് തറക്കല്ലിട്ടു.
നഗരസഭാധ്യക്ഷൻ എൻ.കെ പൊതുവാൾ നിർമാണ ജോലി ഉദ്‌ഘാടനം ചെയ്‌തു. അച്യുതമേനോൻ സർക്കാർ നൽകിയ ഇരുപതിനായിരം രൂപ ഗ്രാന്റ് മാത്രമായിരുന്നു മൂലധനം. പത്രപ്രവർത്തകരിൽ നിന്നു പിരിവെടുത്ത് ബാക്കി പണം കണ്ടെത്തി. ഇങ്ങനെ കിട്ടിയ എൺപതിനായിരം രൂപ ഉപയോഗിച്ച് തിരുനക്കര മൈതാനത്തിനു സമീപം മന്ദിരം യാഥാർഥ്യമായി 1972 ഏപ്രിൽ 30ന് മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ഉദ്‌ഘാടനം ചെയ്തത്.
നഗരമധ്യത്തിലാണെങ്കിലും കാലത്തിനൊത്തെ സൗകര്യങ്ങൾ കുറവാണെന്ന കാര്യം 2011 ൽ 40–ാം വാർഷികാഘോഷവേളയിൽ മാധ്യമ പ്രവർത്തകർ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലെത്തിച്ചു. സ്ഥലം കണ്ടെത്താൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അന്നു തന്നെ ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. 30 ദിവസത്തിനുള്ളിൽ കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്ത് സ്ഥലം അനുവദിക്കാൻ തിരുവഞ്ചൂർ തീരുമാനമെടുത്തു.
2011ൽ സ്ഥലം ലഭിച്ചു. രണ്ടു വർഷത്തിനു ശേഷം 2013 ഫെബ്രുവരി 24 ന് ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. 2015ൽ ജൂലൈ 12ന് ഉമ്മൻ ചാണ്ടി മന്ദിരോദ്ഘാടനം നിർവഹിച്ചു. മൂന്നാമത്തെ നില 2018 ജൂലൈ 18 ന് ഗവർണർ ജസ്റ്റിസ് പി.സദാശിവമാണ് ഉദ്ഘാടനം ചെയ്തത്.മൂന്നു നിലകളിലായി ഓഡിറ്റോറിയം, ലൈബ്രറി സൗകര്യങ്ങളുണ്ട്.
സ്കൂൾ ഓഫ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷനും ഇവിടെ പ്രവർത്തിക്കുന്നു. 50 വർഷമായി പ്രസ് ക്ലബ്ബിനെയും പത്രപ്രവർത്തകരെയും കൂട്ടിയിണക്കുന്ന ഒരാൾ കൂടി ഇവിടെയുണ്ട്. ഓഫിസ് സെക്രട്ടറി എം.ഡി.ഷാജി. പ്രസ് ക്ലബ് ആരംഭിച്ച സമയത്ത്, 14–ാം വയസ്സിൽ ഓഫിസ് െസക്രട്ടറിയായി എത്തിയ ഷാജി സേവനം തുടരുന്നു. സുവർണ ജൂബിലിയോട് അനുബന്ധിച്ച് മീഡിയ റിസർച് സെന്റർ തുടങ്ങാൻ പദ്ധതിയുണ്ട്.
ഉദ്ഘാടനം ഇന്ന്
സുവർണ ജൂബിലി ആഘോഷം നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഇന്ന് ഉദ്ഘാടനം ചെയ്യും. 3.30നു പ്രസ് ക്ലബ് ഹാളിലെ സമ്മേളനത്തിൽ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.സുവർണ ജൂബിലി ഡയറക്ടറി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.