കുറവിലങ്ങാട് ∙അഭിനയ വഴികളുടെ ആദ്യകാലത്തെ കഥകളി അരങ്ങുകളിൽ ചലച്ചിത്രതാരം ബാബു നമ്പൂതിരി മടങ്ങിയെത്തുന്നു. നാലര പതിറ്റാണ്ട് മുൻപ് കളിയരങ്ങിൽ വേഷം കെട്ടി ആടിയ അദ്ദേഹം ഇടവേളയ്ക്കു ശേഷം കർണശപഥം ആട്ടക്കഥയിലെ കുന്തി ആയി വേഷമണിയും. കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙അഭിനയ വഴികളുടെ ആദ്യകാലത്തെ കഥകളി അരങ്ങുകളിൽ ചലച്ചിത്രതാരം ബാബു നമ്പൂതിരി മടങ്ങിയെത്തുന്നു. നാലര പതിറ്റാണ്ട് മുൻപ് കളിയരങ്ങിൽ വേഷം കെട്ടി ആടിയ അദ്ദേഹം ഇടവേളയ്ക്കു ശേഷം കർണശപഥം ആട്ടക്കഥയിലെ കുന്തി ആയി വേഷമണിയും.  കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ഇന്ന്  വൈകിട്ട് 7ന് കലാസ്വാദന സമിതി അവതരിപ്പിക്കുന്ന കർണശപഥം ആട്ടക്കഥയിൽ കലാമണ്ഡലം ഭാഗ്യനാഥ് ആണ് കർണന്റെ വേഷം അണിയുന്നത്.

കളിയരങ്ങിൽ പരശുരാമൻ, ദുശ്ശാസനൻ, ബാലി, രൗദ്ര ഭീമൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ബാബു നമ്പൂതിരി സ്ത്രീ വേഷം കെട്ടുന്നത് ഇതാദ്യം. ആട്ടക്കഥയിൽ കർണനും കുന്തിയും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണ് ഇന്ന് അവതരിപ്പിക്കുക. സിനിമയിൽ സജീവമാകാൻ തയാറെടുക്കുന്നതിനു മുൻപ് കലാമണ്ഡലം സി.ആർ.ആർ.നമ്പൂതിരിയുടെ കീഴിൽ കഥകളി അഭ്യസിച്ച ബാബു നമ്പൂതിരി എഴുപതുകളുടെ മധ്യത്തിലാണ് അരങ്ങേറ്റം നടത്തിയത്. അഹം അഹം എന്ന നാടകത്തിലൂടെ ചലച്ചിത്ര ലോകത്തു സജീവമായ അദ്ദേഹം പിന്നീട് കഥകളി അരങ്ങുകളിൽ നിന്ന് താൽക്കാലികമായി മാറിനിന്നു. ചലച്ചിത്രരംഗത്ത് സജീവമാവുകയും ചെയ്തു.

ADVERTISEMENT

ഇടവേളയ്ക്കു ശേഷം 2 വർഷം മുൻപ് കുടുംബക്ഷേത്രമായ മണ്ണയ്ക്കനാട് കാവിൽ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരം ഉത്സവത്തിനു കാട്ടാളന്റെ വേഷം അണിഞ്ഞു അരങ്ങിൽ തിരികെയെത്തി.മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മന കുടുംബാംഗമായ ബാബു നമ്പൂതിരി പുതിയ വേഷം മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ്.  25ന് മഞ്ചേരിയിൽ നടക്കുന്ന കഥകളി അരങ്ങിലും ബാബു നമ്പൂതിരി ഇതേ വേഷം അണിയും. കോട്ടയ്ക്കൽ പി.ഡി.നമ്പൂതിരി, കാഞ്ഞിരക്കാട് നാരായണൻ (പാട്ട്), കുറൂർ വാസുദേവൻ നമ്പൂതിരി (ചെണ്ട), മാർഗി നാരായണൻ (മദ്ദളം), ആനിക്കാട് കണ്ണൻ (ചുട്ടി) എന്നിവരും ഇന്നത്തെ കഥകളിൽ പങ്കെടുക്കും.