മതങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിന് എതിരായ കുറ്റം: ഉപരാഷ്ട്രപതി
മാന്നാനം ∙ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്നും മതങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

മാന്നാനം ∙ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്നും മതങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
സ്വന്തം മതത്തെ സ്നേഹിക്കണം, അന്യമതങ്ങളെ ബഹുമാനിക്കണം. മതമോ ജാതിയോ മനുഷ്യർക്കിടയിൽ വേർതിരിവ് ഉണ്ടാക്കാൻ ഇടയാകരുത്. മതങ്ങളെ വിമർശിക്കാം; പക്ഷേ, ദ്വേഷിക്കരുത്. മറ്റു മതങ്ങളെ കളിയാക്കുകയോ മോശമാക്കി ചിത്രീകരിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എംപി, സിഎംഐ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ് എന്നിവർ പ്രസംഗിച്ചു.