റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി ഉരുണ്ടുനീങ്ങി; മരങ്ങൾ ‘രക്ഷിച്ചു’
കല്ലറ∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ടുനീങ്ങി. താഴ്ചയിലേക്കു വീഴാതെ തെങ്ങിലും കമുകിലും തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ലോറി താഴേക്ക് വീണിരുന്നെങ്കിൽ താഴെയുള്ള കള്ളുഷാപ്പിനോടു ചേർന്നുള്ള മുറികളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് ദുരന്തം സംഭവിക്കുമായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരുടെ

കല്ലറ∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ടുനീങ്ങി. താഴ്ചയിലേക്കു വീഴാതെ തെങ്ങിലും കമുകിലും തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ലോറി താഴേക്ക് വീണിരുന്നെങ്കിൽ താഴെയുള്ള കള്ളുഷാപ്പിനോടു ചേർന്നുള്ള മുറികളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് ദുരന്തം സംഭവിക്കുമായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരുടെ വാഹനങ്ങളും പാർക്കു ചെയ്തിരുന്നു.
ഇന്നലെ 2.45ന് കല്ലറ– വെച്ചൂർ റോഡിൽ കൊടുതുരുത്ത് വിളക്കുമരം കള്ളുഷാപ്പിനു സമീപമാണ് അപകടം. ഇടയാഴത്തുനിന്നു കല്ലറ ഭാഗത്തേക്കു മണ്ണെടുക്കാൻ എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി റോഡരികിൽ ഒതുക്കി നിർത്തിയതിനു ശേഷം ഡ്രൈവർ വെള്ളം കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ തനിയെ ഉരുണ്ടുനീങ്ങുകയും റോഡിൽനിന്നു ലോറിയുടെ മുൻഭാഗം താഴ്ചയിലേക്കു നീങ്ങുകയുമായിരുന്നു.