ADVERTISEMENT

കോട്ടയം ∙ വില കുറഞ്ഞതോടെ ‘പച്ചക്കറി കിറ്റ് ’ തിരിച്ചു വരുന്നു. മിക്ക പച്ചക്കറിക്കും വില താഴ്ന്നതോടെയാണ് കിറ്റുകൾ തിരിച്ചെത്തിയത്. ഇടക്കാലത്ത് വില കൂടിയതോടെയാണ് സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന കിറ്റുകളുടെ വിൽപന നിലച്ചത്. 100, 150, 200 രൂപ നിരക്കിലുള്ള കിറ്റുകൾ ജനപ്രിയമായിരുന്നു. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ കിറ്റുകൾ വാങ്ങിയാൽ ആവശ്യങ്ങൾ നടന്നിരുന്നു. 

അവിയൽ, സാമ്പാർവിഭവങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം പച്ചക്കറികൾ ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയാറാക്കിയിരുന്നത്.വില കുറയുന്നതും ഉയരുന്നതും അനുസരിച്ചാണ് കിറ്റുകളുടെ തൂക്കം വ്യത്യാസപ്പെടുന്നത്. കോവിഡിനു ശേഷം തൊഴിൽ പ്രതിസന്ധിയിലായ ഏറെ ആളുകൾ വാഹനങ്ങളിൽ പച്ചക്കറി കിറ്റുകൾ വിൽക്കുന്ന ജോലി തിരഞ്ഞെടുത്തിരുന്നു.

വിലക്കുറവ് ഇങ്ങനെ

പച്ചമുളകും കാരറ്റും ഒഴികെ പച്ചക്കറിക്കു വില കുറഞ്ഞു. ഏതാനും മാസം മുൻപ് തീവിലയായിരുന്ന തക്കാളി വിലയിടിഞ്ഞ് കിലോ 20 രൂപയിൽ എത്തി.  കഴിഞ്ഞ ഡിസംബറിൽ തക്കാളി വില കിലോ 130 രൂപ വരെ ഉയർന്നിരുന്നു. മൈസൂരു, കമ്പം വിപണികളിൽ നിന്നാണ് തക്കാളി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com