ചങ്ങനാശേരി എസ്ബി കോളജിൽ രാജ്യാന്തര കോൺഫറൻസ് 10 ,11 തീയതികളിൽ
ചങ്ങനാശേരി ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് കാലം വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ‘റീഫ്രെയിമിങ് ബിസിനസ് ഡൈനാമിക്‌സ് ഫോർ ദി ന്യൂ ഈര’ എന്ന വിഷയത്തിൽ ദ്വിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു . എംജി സർവകലാശലയുടെ ഗവേഷണ സ്കീമായ സ്ട്രൈഡുമായി ചേർന്ന്

ചങ്ങനാശേരി ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് കാലം വ്യവസായ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ‘റീഫ്രെയിമിങ് ബിസിനസ് ഡൈനാമിക്‌സ് ഫോർ ദി ന്യൂ ഈര’ എന്ന വിഷയത്തിൽ ദ്വിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു .
എംജി സർവകലാശലയുടെ ഗവേഷണ സ്കീമായ സ്ട്രൈഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺഫറൻസ് മാർച്ച് 10 ,11 തീയതികളിൽ കോളജിലെ കല്ലറയ്‌ക്കൽ ഹാളിലാണ് നടക്കുന്നത്.
ഫെഡറൽ ബാങ്ക് ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. മാനേജർ ഡോ.തോമസ് പാടിയത്ത് അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഫാ.റെജി പി. കുര്യൻ, എംബിഎ ഡയറക്ടർ ഡോ.തോമസ് വർഗീസ്, വകുപ്പ് മേധാവി സോണി ജോസഫ് എന്നിവർ പ്രസംഗിക്കും. ഡോ. സി.ടി.അരവിന്ദകുമാർ (എംജി പ്രോ വൈസ് ചാൻസിലർ), ജിമ്മി കെ. തോമസ് ആദർശ് നായർ അനന്തനാരായണൻ ഹരിഹരൻ, ദിനേശ് നായർ, പ്രൊഫ. അബ്രഹാം കോശി, ഹരി അയ്യപ്പൻ, ഡോ .സോങ് റു ലീ, ഹമാദ് ബെഹ്‌സാദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
ഡോ .മാത്യു ജോസഫ്, ഡോ .ക്രിസ് എബ്രഹാം, നീതു ജോസഫ്, നിഖിൽ റോയ്, സിറിയക് രാജീവ്, ജെയ്‌നു ആൻ ജോഷി, നിമ്മി മേരി രാജൻ എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും. മാർച്ച് 11ന് പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.