പുരുഷ കർഷകക്കൂട്ടായ്മകൾ അടക്കം കൃഷിയിറക്കാൻ മടിച്ച ജോണി ബ്ലോക്ക് പാടശേഖരത്തിൽ 6 വനിതകളുടെ വിജയഗാഥ. കടുത്തുരുത്തി ∙ 30 വർഷം തരിശു കിടന്ന 15 ഏക്കർ പാടശേഖരത്തിൽ വീണ്ടും പ്രതീക്ഷയുടെ നാമ്പു കിളിർത്ത് വീട്ടമ്മമാരുടെ കൂട്ടായ്മ. കല്ലറ കൃഷി ഭവനു കീഴിലെ ജോണി ബ്ലോക്ക് പാടശേഖരമാണ് 6 വീട്ടമ്മമാർ ചേർന്ന് 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷ കർഷകക്കൂട്ടായ്മകൾ അടക്കം  കൃഷിയിറക്കാൻ മടിച്ച ജോണി ബ്ലോക്ക് പാടശേഖരത്തിൽ 6 വനിതകളുടെ വിജയഗാഥ. 

കടുത്തുരുത്തി ∙ 30 വർഷം തരിശു കിടന്ന 15 ഏക്കർ പാടശേഖരത്തിൽ വീണ്ടും പ്രതീക്ഷയുടെ നാമ്പു കിളിർത്ത് വീട്ടമ്മമാരുടെ കൂട്ടായ്മ. കല്ലറ കൃഷി ഭവനു കീഴിലെ ജോണി ബ്ലോക്ക് പാടശേഖരമാണ് 6 വീട്ടമ്മമാർ ചേർന്ന് 3 മാസം കൊണ്ടു കൃഷിയോഗ്യമാക്കി വിത്തിറക്കി മികച്ച വിളവ് എടുത്തത്. കൂട്ടായ്മ പ്രസിഡന്റ് ഷീല ഷാജി, സെക്രട്ടറി മഞ്ജുമോൾ ജോഷി എന്നിവരുടെ നേതൃത്വത്തിൽ സൗദാമിനി പ്രസന്നകുമാർ, അമ്പിളി റെജി, ഓമന ഉത്തമൻ, തങ്കമ്മ രമണൻ എന്നിവർ ചേർന്നാണു കൃഷി വിജയകരമാക്കിയത്. ആദ്യം 13 പേർ ഉണ്ടായിരുന്നെങ്കിലും 7 പേർ പിന്മാറി. 

ADVERTISEMENT

കാടു കയറിയിരുന്ന പാടശേഖരം കൃഷി വകുപ്പിന്റെ സഹായത്തോടെ പാട്ടത്തിനെടുത്തു. 3 മാസം എടുത്താണു പാടശേഖരത്തിലെ കാടും പുല്ലും നീക്കി പൂട്ടി വരമ്പു വെട്ടി കൃഷിക്ക് ഒരുക്കിയത്. സ്വർണം പണയം വച്ചും മറ്റു വായ്പകളെടുത്തും സ്വരൂപിച്ച 1.50 ലക്ഷം രൂപ ചെലവഴിച്ചു പാടം ഒരുക്കി. പ്രയത്നം ഫലം കണ്ടു. ആദ്യ വിളവെടുപ്പിൽ 170 ക്വിന്റൽ നെല്ലു ലഭിച്ചു. 5 ലക്ഷത്തോളം രൂപ കൃഷിയിലൂടെ വരുമാനം ലഭിച്ചു. കൂടാതെ തരിശുനിലം കൃഷിയോഗ്യമാക്കൽ പദ്ധതി പ്രകാരമുള്ള ധനസഹായവും വിത്തും വളവുമെല്ലാം കൃഷി വകുപ്പിൽ നിന്നു ലഭിച്ചതോടെ വനിതകളുടെ നെൽക്കൃഷി പ്രതീക്ഷിച്ചതിനെക്കാൾ നേട്ടമായി. വനിതാ കർഷകർക്ക് എല്ലാ പിന്തുണയുമായി കൃഷി ഓഫിസർ ജോസഫ് ജെഫ്രിയും കൂടെ നിന്നു. രണ്ടു തവണ നടത്തിയ നെൽക്കൃഷിയിലും മികച്ച വിളവു കിട്ടി.