വനിതാദിനം ആഘോഷമാക്കി നാട്
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി വനിതാ ദിന സന്ദേശം നൽകി.
ഏറ്റുമാനൂർ എസ്ഐ കെ.കെ.പ്രശോഭ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ലിൻസി രാജൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, കോട്ടയം നഗരസഭ കൗൺസിലർ ഷൈനി ഫിലിപ്പ്, കെഎസ്എസ്എസ് പ്രോഗ്രാം ഓഫിസർ ബബിത ടി. ജെസിൽ, കോ ഓർഡിനേറ്റർ ബെസി ജോസ് എന്നിവർ പ്രസംഗിച്ചു.
വൈകല്യങ്ങളെ അതിജീവിച്ച് സ്ത്രീശാക്തീകരണത്തിന് മാതൃകയായി മാറിയ രശ്മി മോഹനെ ചടങ്ങിൽ ആദരിച്ചു. സ്ത്രീശാക്തീകരണ സെമിനാറിന് നിലമ്പൂർ ഫാത്തിമാ ഗിരി സോഷ്യൽ സർവീസ് സെന്റർ ഡയറക്ടർ സിസ്റ്റർ മരീനി നേതൃത്വം നൽകി. വനിത പഞ്ചഗുസ്തി മത്സരത്തിൽ ഇടയ്ക്കാട്ട് മേഖലയിലെ കിഴക്കെ നട്ടാശേരി ഗ്രാമത്തിലെ ജൂനു സുജിത്ത് ഒന്നാം സ്ഥാനവും സിബിആർ മേഖലയെ പ്രതിനിധീകരിച്ച് പാലത്തുരുത്ത് ഗ്രാമത്തിലെ സാലമ്മ ചന്ദ്രൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ പൊലീസ് ഓഫിസർ എ.ശിഹാബുദീൻ നിർവഹിച്ചു.കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ.മാത്യൂസ് വലിയപുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
കുമരകം ∙ വനിതാ ദിനത്തോടനുബന്ധിച്ച് എസ്കെഎം സ്കൂളിൽ വിദ്യാർഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ എന്ന വിഷയത്തെ സംബന്ധിച്ച് മുൻ വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ പി.എൻ. ശ്രീദേവി ക്ലാസ് നയിച്ചു. പോക്സോ നിയമം, ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവയെക്കുറിച്ച് ചർച്ച നടന്നു. സ്കൂൾ പ്രധാന അധ്യാപിക കെ.എം.ഇന്ദു അധ്യക്ഷത വഹിച്ചു. സുജ പി.ഗോപാൽ, ബിന്ദു പി.ഗോപി, ബേബി ജയ, വി.എസ്.സുജ, എം.ജെ.അനു എന്നിവർ പങ്കെടുത്തു.
കലാജാഥയ്ക്ക് തുടക്കം
തിരുവാർപ്പ് ∙ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയർത്തി കുടുംബശ്രീ മിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ ജില്ലയിലെ പര്യടനത്തിനു തിരുവാർപ്പിൽ തുടക്കമായി. പഞ്ചായത്തിൽ പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് അധ്യക്ഷ രജനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ജാഫർ ഇടുക്കി, ഷീജ അനിൽ, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ അഭിലാഷ് ദിവാകർ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ക്ഷേമകാര്യ സമിതി ചെയർമാൻ ഷീനാമോൾ, പഞ്ചായത്തംഗങ്ങളായ റേയ്ച്ചൽ ജേക്കബ്, ജയ സജിമോൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
കുമ്മനം ∙ നേതാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടത്തി. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബുഷ്റ തൽഹത്ത് അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.ജോസഫ്, പി.എസ്.സുജാത, തൽഹത്ത് അയ്യം കോയിക്കൽ, സി.എസ്.ശ്രീധരൻ, അമ്പിളി സന്തോഷ് കുമാർ, സുനിത സതീഷ്, താത്രിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
തിരുവാർപ്പ് ∙ കേരള ബ്രാഹ്മണ സഭ വനിതാ ദിനാഘോഷവും ബോധവൽക്കരണ ക്ലാസും നടത്തി. വനിതാ വിഭാഗം പ്രസിഡന്റ് പുഷ്കല ഹരിഹരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജലക്ഷ്മി വെങ്കിടേശ്വരൻ , ഗോമതി ഹരിഹരൻ, പ്രിയ ഹരി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിനികൾക്ക് യാത്രാക്കൂലി നൽകി വനിതാ ദിനാഘോഷം
മാന്നാനം ∙ വിദ്യാർഥിനികൾക്ക് യാത്രാക്കൂലി നൽകി കെഎസ്‌യു കെഇ കോളജ് യൂണിറ്റിന്റെ വനിതാ ദിനാഘോഷം. ഇന്നലെ വൈകിട്ട് 3 മണി മുതൽ അഞ്ചര വരെയുള്ള സമയത്ത് ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥിനികളുടെ യാത്രാക്കൂലി അതത് ബസുകളിലെ കണ്ടക്ടർമാർക്ക് കെഎസ്‌യു പ്രവർത്തകർ നേരിട്ടു നൽകി. വനിതാ ദിനത്തിന്റെ ആശംസകൾ നേർന്നു കൊണ്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ മാന്നാനം ജംക്‌ഷനിൽ മൂകാഭിനയം ഉൾപ്പെടെയുള്ള കലാപരിപാടികളും നടത്തപ്പെട്ടു.
യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു ചെമ്മണ്ടവള്ളി.കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് എബി മാത്യു, സെക്രട്ടറി സിബിൻ കെ മാത്യു, പ്രവർത്തകരായ ബെൻ വർഗീസ്, ആന്റോ ഷെർജിൻ, ജിയോ ജോർജ്, മുഹമ്മദ് ഹൈസെം, എബൽ ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.