ഭക്തസഹസ്രങ്ങൾ സാക്ഷി; ഏറ്റുമാനൂരപ്പന് ആറാട്ട്
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിൽ പത്തു നാൾ നീണ്ട ഉത്സവാഘോഷത്തിനു സമാപനം. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിൽ നൂറുകണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമാനൂരപ്പന്റെ ആറാട്ട്. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. മഹാദേവന്റെ

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിൽ പത്തു നാൾ നീണ്ട ഉത്സവാഘോഷത്തിനു സമാപനം. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിൽ നൂറുകണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമാനൂരപ്പന്റെ ആറാട്ട്. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. മഹാദേവന്റെ ആറാട്ടിനൊപ്പം ഭക്തരും കടവിൽ മുങ്ങി. ഇതേസമയം ആറിനക്കരെ പെരിങ്ങള്ളൂർ മഹാദേവന്റെ ആറാട്ടു നടന്നു. ഒരേസമയം ആറിന് അക്കരെയും ഇക്കരെയും ഒരേ ദേവന്റെ ആറാട്ടിനു ഭക്തസഹസ്രങ്ങൾ സാക്ഷിയായി. വൈകിട്ട് 3.30ന് ആറാട്ട് ബലിക്കു ശേഷം 4നാണ് എഴുന്നള്ളിപ്പ് നടന്നത്. 5ന് ആറാട്ട് പുറപ്പെട്ടു.
പുറപ്പാടിനു ചൈത്രം അച്ചു ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി. സായുധ പൊലീസ് അകമ്പടിയോടെ ആയിരുന്നു പുറപ്പാട്. കുരുത്തോല തോരണം ചാർത്തി, പൂപ്പന്തലുമൊരുക്കി വഴികൾ അലങ്കരിച്ചിരുന്നു. നിലവിളക്കുകളും ചിരാതുകളും പ്രദക്ഷിണ വഴികളിൽ പ്രഭ ചൊരിഞ്ഞു. വഴിയിൽ പറ വഴിപാട് സ്വീകരിച്ചില്ല.
പേരൂർ കാവിൽ നിറപറയും നിലവിളക്കുമൊരുക്കി ഏറ്റുമാനൂരപ്പനെ വരവേറ്റു. കാവിലമ്മയുടെ ഒരു വർഷത്തെ ചെലവിനെന്ന സങ്കൽപത്തിൽ പണക്കിഴിയും എണ്ണയും സമർപ്പിച്ചു. തിരിച്ചെഴുന്നള്ളിപ്പിനു പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേറ്റി.
എഴുന്നള്ളിപ്പിനു തിടമ്പേറ്റുന്ന ആനയ്ക്കു 2 ആനകൾ അകമ്പടിയേകി. തിരികെയുള്ള പ്രദക്ഷിണ വഴിയിൽ മഹാദേവനെ സ്വീകരിക്കാൻ ചാലയ്‌ക്കൽ വിഷ്‌ണു ക്ഷേത്രം ഒരുങ്ങിയിരുന്നു. ആറാട്ട് ചാലയ്‌ക്കൽ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഇറക്കിപ്പൂജ. ഇവിടെ നടന്ന ‘ശൈവ വൈഷ്‌ണവ’ സംഗമം പരസ്പര ബഹുമാനത്തിന്റെയും ആതിഥ്യ മര്യാദയുടെയും നേർക്കാഴ്ചയായി. സംഗമ പൂജയ്ക്കു ശേഷം ആറാട്ടു സദ്യ.
ക്ഷേത്ര നടയിൽ ദ്രവ്യസമർപ്പണത്തിനു ശേഷമാണ് എഴുന്നള്ളത്തു തുടർന്നത്. പേരൂർ കാവിനു സമീപമെത്തിയപ്പോൾ വാദ്യഘോഷങ്ങൾ നിർത്തി, തീവെട്ടി അണച്ചു. ആറാട്ടു തിരിച്ചെഴുന്നള്ളത്ത് പേരൂർ ജംക്‌ഷനിൽ എത്തിയപ്പോൾ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ കീഴൂർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം ഒരുക്കി വരവേറ്റു. തുടർന്നു ക്ഷേത്ര മൈതാനത്ത് എഴുന്നള്ളിപ്പ്. നാഗസ്വരവും പാണ്ടിമേളവും എഴുന്നള്ളിപ്പിനു കൊഴുപ്പേകി. ഇന്നു പുലർച്ചെ ഒന്നിന് ആറാട്ടു വരവോടെ ഉത്സവം കൊടിയിറങ്ങി.മകം തൊഴൽ 16ന്
മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനു ശേഷമുള്ള മകം തൊഴൽ നീണ്ടൂർ ശ്രീമൂലസ്ഥാനം മംഗലത്തുമന ക്ഷേത്രത്തിൽ 16ന് നടക്കും. ആറാട്ടിനു ശേഷം വരുന്ന മകം നാളിലെ സരസ്വതീയാമത്തിൽ ഊരാണ്മക്കാരായ എട്ടു മനകളിലൊന്നായ മംഗലത്തു മനയിലെ ബ്രാഹ്മണ ശ്രേഷ്ഠനു ഭദ്രകാളി നാലുകെട്ടിലെ നിലവറയിൽ പ്രത്യക്ഷ ദർശനം നൽകിയതിനെ ഭക്തിയോടെ സ്മരിക്കുന്ന ചടങ്ങാണു ശ്രീമൂലസ്ഥാനത്തെ മകം തൊഴൽ.
നിലവറ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണു ശ്രീകോവിൽ. ഈ ഐതിഹ്യം പിന്തുടർന്നാണ് മലയാള മാസക്കണക്കു നോക്കാതെ ഏറ്റുമാനൂർ ആറാട്ടിനു ശേഷം മകം തൊഴലും നീണ്ടൂർ പൂരവും നടത്തുന്നത്. പുലർച്ചെ 4നു മകം തൊഴലിനായി അറയിൽ ഭഗവതിയുടെ നട തുറക്കും. 10.30നു വിദ്യാഗോപാല പൂജയും വ്യാസ പൂജയും നടക്കും. രക്ഷാധികാരി എം.എൻ.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കാര്യദർശി എം.വി.ശിവകുമാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.