കോട്ടയം∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ എട്ടാം ഉത്സവ ദിവസമായ ഇന്ന് ‘വലിയ വിളക്ക്’ നടക്കും. രാത്രി 11 മുതലാണ് ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വലിയ വിളക്ക് നടക്കുക. രണ്ടാം ഉത്സവ ദിവസം മുതൽ നടക്കുന്ന വിളക്കിന്റെ പരിസമാപ്തി കുറിച്ചാണ് വലിയ വിളക്ക്. ഭക്തജന സമിതികൾ 4 ഗോപുരങ്ങളുടെയും പുറത്ത് ദീപം തെളിച്ച് ദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ എട്ടാം ഉത്സവ ദിവസമായ ഇന്ന് ‘വലിയ വിളക്ക്’ നടക്കും. രാത്രി 11 മുതലാണ് ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വലിയ വിളക്ക് നടക്കുക. രണ്ടാം ഉത്സവ ദിവസം മുതൽ നടക്കുന്ന വിളക്കിന്റെ പരിസമാപ്തി കുറിച്ചാണ് വലിയ വിളക്ക്.  ഭക്തജന സമിതികൾ 4 ഗോപുരങ്ങളുടെയും പുറത്ത് ദീപം തെളിച്ച് ദേശ വിളക്ക് ആചരിക്കും.ഭൂതഗണങ്ങളെ ആവാഹിച്ച് കൊടിമരച്ചുവട്ടിൽ കൊണ്ടുവന്നാണ് വലിയ വിളക്കു നടക്കുക.  എല്ലാ ദോഷങ്ങൾക്കും പരിഹാരമായിട്ടാണ് ഭക്തർ വലിയ വിളക്ക് തൊഴുന്നത്. ക്ഷേത്രനടയിലെ കെടാവിളക്കിൽ നിന്ന് ദീപം പകർന്നാണ് വലിയ വിളക്കു തെളിക്കുന്നത്. 

വൈകിട്ട് ആറിന് ദീപാരാധനയോടനുബന്ധിച്ചാണ്  ഭക്തർ ദേശവിളക്ക് ഒരുക്കുന്നത്. ഗോപുരങ്ങൾക്ക് പുറത്തും റോഡിലും പടിഞ്ഞാറേ ഭക്തജന സമിതി, ചൈതന്യ റസിഡന്റ് അസോസിയേഷൻ, തിരുനക്കരക്കുന്ന് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദേശവിളക്ക്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരി ദീപം കൊളുത്തും.

ADVERTISEMENT

ഇന്ന് 9 ആനകൾ പങ്കെടുക്കുന്ന കാഴ്ച ശ്രീബലി

കാഴ്ച ശ്രീബലി എഴുന്നള്ളിപ്പിന് ഇന്ന് 9 ആനകൾ. വൈകിട്ട് ആറു മുതൽ 8.30 വരെയാണ് കാഴ്ച ശ്രീബലി. ഈരാറ്റുപേട്ട അയ്യപ്പൻ ഭഗവാന്റെ തിടമ്പേറ്റും.    ഹരിപ്പാട് മുരുകദാസിന്റെ നാഗസ്വരം, ആനിക്കാട് കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സ്പെഷൽ പഞ്ചാരിമേളം എന്നിവ നടക്കും. കാട്ടാമ്പാക്ക് ശ്രീരുദ്രം വേലകളി സംഘത്തിന്റെ വേല, ശ്രീജിത്ത് ആർപ്പൂക്കരയുടെ മയൂര നൃത്തം എന്നിവ നടക്കും.

ADVERTISEMENT

തിരുനക്കരയിൽ ഇന്ന്

ശ്രീബലി എഴുന്നള്ളിപ്പ് – 7.30, ഉത്സവബലി ദർശനം –2.00, കാഴ്ചശ്രീബലി, ദീപക്കാഴ്ച, ദേശവിളക്ക്– 6.00, വലിയ വിളക്ക്– 11.00.

ADVERTISEMENT

ശിവശക്തി കലാവേദിയിൽ

ഭാഗവത പാരായണം – 11.30, ശിവപുരാണം– 12.30, പുല്ലാങ്കുഴൽ കച്ചേരി– 1.30, സംഗീതസദസ്സ് – 3.00, കോലാട്ടം– 4.00, ഡാൻസ് – 5.00, ഗാനാമൃതം– 8.30, ബാലെ–9.30.

പുരാണ ക്വിസ് വിജയികൾ

ക്ഷേത്ര മൈതാനത്തെ മനോരമ സ്റ്റാളിൽ ഭക്തർക്കായി നടത്തിയ പുരാണ ക്വിസ് മത്സരത്തിലെ ഇന്നലത്തെ  വിജയികൾ:പുന്നത്തറ വെസ്റ്റ് പാറപ്പള്ളിൽ സുജാത രാജശേഖരൻ, ആർപ്പൂക്കര കുറുപ്പിൻചേരിൽ ആദിത്യദേവ്, വടയാർ മുടവേലിൽ അനിത, പേരൂർ സന്തോഷ് നിലയം എസ്.കെ. സ്മിത, പുലിക്കുട്ടിശേരി മറ്റത്തിൽചിറ എം.കെ. ഷെജിമോൾ.സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് പുളിമൂട്ടിൽ സിൽക് ഹൗസ് കോട്ടയം. വിജയികൾ തിരിച്ചറിയൽ രേഖയുടെ കോപ്പിയുമായി മനോരമ സ്റ്റാളിൽ വന്ന് സമ്മാനക്കൂപ്പൺ കൈപ്പറ്റണം. (രാവിലെ 9 മുതൽ 7 വരെ).