പോളയിൽ കുടുങ്ങി നെല്ല് സംഭരണം
കുമരകം ∙ പോള കാരണം,തിരുവാർപ്പ്, കാഞ്ഞിരം മേഖലയിൽ നിന്നു വള്ളത്തിൽ നെല്ല് കയറ്റി കൊണ്ടു പോകാൻ ബുദ്ധിമുട്ടുകയാണ് തൊഴിലാളികൾ. തിരുവാർപ്പ് റോഡിൽ നിർമാണ ജോലി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നെല്ല് വള്ളത്തിൽ കയറ്റി കാവാലത്ത് എത്തിച്ചാണു ലോറിയിൽ കയറ്റുന്നത്. കൊയ്ത്ത് വ്യാപകമായതോടെ ദിവസവും ടൺ

കുമരകം ∙ പോള കാരണം,തിരുവാർപ്പ്, കാഞ്ഞിരം മേഖലയിൽ നിന്നു വള്ളത്തിൽ നെല്ല് കയറ്റി കൊണ്ടു പോകാൻ ബുദ്ധിമുട്ടുകയാണ് തൊഴിലാളികൾ. തിരുവാർപ്പ് റോഡിൽ നിർമാണ ജോലി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നെല്ല് വള്ളത്തിൽ കയറ്റി കാവാലത്ത് എത്തിച്ചാണു ലോറിയിൽ കയറ്റുന്നത്.
കൊയ്ത്ത് വ്യാപകമായതോടെ ദിവസവും ടൺ കണക്കിനു നെല്ലാണു വള്ളത്തിൽ കയറ്റി കൊണ്ടു പോകേണ്ടി വരുക. കാഞ്ഞിരം ,വെട്ടിക്കാട്ട് തോട്ടിൽ പോള നിറഞ്ഞതിനാൽ വള്ളത്തിൽ നെല്ല് കൊണ്ടു പോകാൻ പലപ്പോഴും കഴിയാതെ വരുന്നു. യന്ത്രം ഘടിപ്പിച്ച വള്ളം പോളയിലൂടെ പോകുമ്പോൾ കേടാകുന്നു. മൂന്നും നാലും വള്ളത്തിൽ നെല്ല് കയറ്റി വിടേണ്ട സ്ഥാനത്ത് ഒരു വള്ളം മാത്രമാണു പോകുന്നത്.
കർഷകർക്ക് വള്ളത്തിൽ കൃഷിയിടത്തിലേക്കു പോകാനും കഴിയാതെ വരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടഞ്ഞു കിടക്കുന്നതിനാൽ പോള തോട്ടിൽ നിന്നു മാറാതെ കിടക്കുന്നു. ഷട്ടറുകൾ തുറന്നു ഒഴുക്ക് ഉണ്ടായാൽ മാത്രമേ പോള മാറുകയുള്ളൂ. തോട്ടിലൂടെ കുത്തൊഴുക്ക് ഉണ്ടായാൽ പോള കായലിലേക്ക് ഇറങ്ങുമെങ്കിലും പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ വീണ്ടും പോള തോട്ടിൽ വന്നു നിറയും.
ഷട്ടറുകൾ തുറന്നു ഒഴുക്ക് ഉണ്ടായാൽ മറ്റു സ്ഥലങ്ങളിലേക്കു മാറുന്നതിനാൽ തോട്ടിൽ വീണ്ടും കയറില്ല. പോള ശല്യം രൂക്ഷമായത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പോള ചീഞ്ഞു വെള്ളത്തിൽ കലരുന്നതിനാൽ ദുർഗന്ധം വമിക്കാൻ തുടങ്ങി. വെള്ളം ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയാതായി.