ദേവാലയങ്ങൾ ദൈവകൃപയുടെ അടയാളങ്ങൾ: മാർ മാത്യു മൂലക്കാട്ട്
കല്ലറ ∙ ദൈവത്തിന് വസിക്കാൻ മനുഷ്യനിർമിത ഭവനങ്ങൾ ആവശ്യമില്ലെങ്കിലും ദേവാലയങ്ങൾ ദൈവകൃപയുടെ അടയാളങ്ങളാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. കല്ലറ ക്നാനായ കത്തോലിക്കാ പഴയപള്ളി നിർമിച്ച പുതിയ ദേവാലയത്തിന്റെ കൂദാശ നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾ

കല്ലറ ∙ ദൈവത്തിന് വസിക്കാൻ മനുഷ്യനിർമിത ഭവനങ്ങൾ ആവശ്യമില്ലെങ്കിലും ദേവാലയങ്ങൾ ദൈവകൃപയുടെ അടയാളങ്ങളാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. കല്ലറ ക്നാനായ കത്തോലിക്കാ പഴയപള്ളി നിർമിച്ച പുതിയ ദേവാലയത്തിന്റെ കൂദാശ നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾ ആത്മീയ വളർച്ചയ്ക്കും സുവിശേഷ സാക്ഷ്യത്തിനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
നൂറു കണക്കിന് വിശാസികളുടെയും വൈദിക – സന്യസ്ത ശ്രേഷ്ഠരുടെയും സാന്നിധ്യത്തിലാണ് ദേവാലയത്തിന്റെ കൂദാശ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചത്. കോട്ടയം അതിരൂപത സഹായ മെത്രാന്മാരായ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഇടവക വികാരി ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ കൂദാശകൾക്ക് സഹകാർമികത്വം വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ കൂദാശ ചടങ്ങിൽ പങ്കെടുത്തു. ദേവാലയ കൂദാശച്ചടങ്ങുകൾക്ക് എത്തിയ ബിഷപ്പുമാരെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഇടവക പ്രതിനിധികൾ സ്വീകരിച്ചു.
സമ്മേളനം നടത്തി
കല്ലറ ∙ കല്ലറ ക്നാനായ കത്തോലിക്കാ പഴയപള്ളി നിർമിച്ച പുതിയ ദേവാലയത്തിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. ഇടവകയിൽ സ്വന്തമായി വീടില്ലാത്തവർ ഉണ്ടാകരുതെന്ന ആഗ്രഹത്തോടെ നിർമിച്ച ഭവനങ്ങളുടെ താക്കോൽ സമർപ്പണം തോമസ് ചാഴികാടൻ എംപിയും സ്മരണിക പ്രകാശനം സഹായ മെത്രാൻ ഗീവർഗീസ് മാർ. അപ്രേമും ഓഡിയോ പ്രകാശനം സി.കെ. ആശ എംഎൽഎയും മെഗാ കൂപ്പൺ സമ്മാനദാനം മോൻസ് ജോസഫ് എംഎൽഎയും നിർവഹിച്ചു.
വികാരി ഫാ. സാബു മാലിത്തുരുത്തേൽ, അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ, ഫൊറോന വികാരി ഫാ. മാത്യു കട്ടിയാങ്കൽ, ഇടവക സമർപ്പിത പ്രതിനിധി ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻ പുരയിൽ, പഞ്ചായത്തംഗം ജോയി കോട്ടായിൽ , ഇടവക അൽമായ പ്രതിനിധി ജോർജ് മറ്റത്തിക്കുന്നേൽ, പ്രവാസി പ്രതിനിധി സിറിയക് പുത്തൻ പുരയിൽ, ജനറൽ കൺവീനർ ജയിംസ് ഇല്ലിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.