മഴ തുടരുന്നു, ജാഗ്രതയോടെ കൂട്ടിക്കൽ; മുൻകരുതലുകൾ ഇവ..
കൂട്ടിക്കൽ ∙ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലുമായി പഞ്ചായത്ത്. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഏകോപിപ്പിച്ചു യോഗം ചേർന്നു. കഴിഞ്ഞ പ്രളയത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യങ്ങൾ പഠന

കൂട്ടിക്കൽ ∙ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലുമായി പഞ്ചായത്ത്. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഏകോപിപ്പിച്ചു യോഗം ചേർന്നു. കഴിഞ്ഞ പ്രളയത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യങ്ങൾ പഠന വിധേയമാക്കിയാകും ഇക്കുറി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തുന്നതെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിനായി 10 പദ്ധതികൾ നടപ്പാക്കാൻ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി ജോസ്, വികസന സ്ഥിരസമിതി അധ്യക്ഷൻ കെ.എസ്.മോഹനൻ, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ രജനി സുധീർ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ജേക്കബ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി ജോസ്, കെ.എൻ.വിനോദ്, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, രജനി സലീലൻ, സൗമ്യ ഷെമീർ, എൻ.വി.ഹരിഹരൻ, മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാർ, ഫയർഫോഴ്സ് ഓഫിസർ ബിനു സെബാസ്റ്റ്യൻ, ഡപ്യൂട്ടി തഹസിൽദാർ മാത്യൂസ്, ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ എന്നിവർ പ്രസംഗിച്ചു.
മുൻകരുതലുകൾ ഇവ
∙ മഴ ശക്തമായാൽ മൈക്ക് അനൗൺസ്മെന്റ് വഴി ജാഗ്രതാ നിർദേശം നൽകും.
∙ മാറ്റിപ്പാർപ്പിക്കേണ്ട ആളുകളുടെ വാർഡ് തല ലിസ്റ്റ് മുൻകൂട്ടി തയാറാക്കി സൂക്ഷിക്കും.
∙ തോടുകൾ, കലുങ്ക്, ഓടകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ എക്കൽ മാറ്റാൻ നടപടി.
∙ മഴ ശക്തമായി അപകട സാഹചര്യം ഉണ്ടായാൽ ആറിന്റെ തീരങ്ങളിൽ താമസിക്കുന്ന ആളുകളെ ഉടൻ മാറ്റിപ്പാർപ്പിക്കും.
∙ മഴയുടെ തോത് രേഖപ്പെടുത്താൻ മഴമാപിനി സ്ഥാപിക്കും.
∙ ക്യാംപുകൾ അതിവേഗത്തിൽ തുടങ്ങാൻ മുൻകരുതൽ നടത്തും.
∙ സന്നദ്ധ പ്രവർത്തകരുടെ ടീം ഉണ്ടാക്കി. ഇവർക്കു വിവിധ ചുമതലകൾ നൽകും.പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ പരിശീലനം നൽകി.
∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കും.
∙ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് രാത്രി അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും.
∙ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ടു ജീവൻരക്ഷാ ഉപകരണങ്ങൾ, ലൈറ്റുകൾ തുടങ്ങിയവ ഒരുക്കും.