അമ്മ വെട്ടേറ്റു മരിച്ചു; മകൾ കസ്റ്റഡിയിൽ
അകലക്കുന്നം ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൾ കസ്റ്റഡിയിൽ. മറ്റക്കര താന്നിക്കൽ തടത്തിൽ ശാന്ത ബാലകൃഷ്ണനാണു (70) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ രാജേശ്വരിയെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാജേശ്വരി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു 2.30നാണു സംഭവം. പൊലീസ്

അകലക്കുന്നം ∙ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൾ കസ്റ്റഡിയിൽ. മറ്റക്കര താന്നിക്കൽ തടത്തിൽ ശാന്ത ബാലകൃഷ്ണനാണു (70) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ രാജേശ്വരിയെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാജേശ്വരി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു 2.30നാണു സംഭവം.
പൊലീസ് പറയുന്നത്: ശാന്തയും അവിവാഹിതയായ രാജേശ്വരിയും മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന രാജേശ്വരി മരുന്നു കഴിക്കുന്നുണ്ട്. ഇന്നലെ രാജേശ്വരി അക്രമാസക്തയാവുകയും വാക്കത്തി കൊണ്ടു ശാന്തയെ വെട്ടുകയുമായിരുന്നു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ശാന്തയെയാണു കണ്ടത്. ഉടൻ തന്നെ പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ശാന്തയുടെ ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മറ്റു മക്കൾ: രാജേന്ദ്ര പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, പുഷ്പ.