‘രാപകൽ വീട്ടുജോലി, ചെറിയ തെറ്റിനുപോലും ഉപദ്രവം’
കോട്ടയം ∙ ‘എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും
കോട്ടയം ∙ ‘എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും
കോട്ടയം ∙ ‘എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും
കോട്ടയം ∙ ‘എന്നെ കൊണ്ടുവിട്ട ഏജന്റ് നോട്ടുകെട്ടുകളുമായി തിരികെ പോകുന്നതു നോക്കി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീട് എനിക്കവിടെ അടിമപ്പണിയായിരുന്നു. അറബിയുടെ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യണം. ഭക്ഷണമുണ്ടാക്കലും അലക്കും തൂക്കലുംതുടയ്ക്കലും. അവിടത്തെ 9 കൊച്ചു കുട്ടികളെയും നോക്കണം. കുബൂസും പച്ചവെള്ളവും മാത്രമായിരുന്നു ഭക്ഷണം. അതും ദിവസം ഒരെണ്ണം കിട്ടിയാലായി. ചെറിയ തെറ്റിനു പോലും മുഖത്തിന് അടിക്കും. അടിവയറ്റിൽ ചവിട്ടും. ഹീലുള്ള ചെരിപ്പിട്ട് ശരീരം മുഴുവൻ ചവിട്ടി നടന്നു ചതച്ച് അരയ്ക്കും’– തയ്യൽജോലി എന്ന വ്യാജേന കുവൈത്തിൽ എത്തിച്ചിട്ട് അടിമജോലി ചെയ്യേണ്ടിവന്ന ഇത്തിത്താനം പൊൻപുഴ സ്വദേശിനി (48) പറഞ്ഞു. മനുഷ്യക്കടത്തിന് ഇരയായ ഇവർ രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയതാണ്.
ജനുവരി അവസാനമാണ് ഏജന്റ് മുഖേന കുവൈത്തിലെത്തിയത്. തയ്യൽ ജോലി, പ്രതിമാസം 45,000 രൂപ ശമ്പളം എന്നായിരുന്നു വാഗ്ദാനം. കുവൈത്തിൽ ഹോം നഴ്സായി ജോലിചെയ്യുന്ന കൂട്ടുകാരി കൂടി പറഞ്ഞതോടെ വിശ്വാസമായി. 5 സെന്റിലെ പഴയവീട് പുതുക്കിപ്പണിയണം. മക്കളുടെ വിവാഹം നടത്തണം എന്നൊക്കെയുള്ള ആവശ്യങ്ങളായിരുന്നു മനസ്സിൽ. കണ്ണൂർ സ്വദേശിയായ അലി എന്ന ഏജന്റ് പറഞ്ഞതനുസരിച്ച് 80,000 രൂപ ടിക്കറ്റിനും വീസയ്ക്കുമായി തിരുവനന്തപുരത്തുള്ള ഗായത്രി എന്ന ആളുടെ അക്കൗണ്ടിൽ ഇട്ടു. 10–ാം ക്ലാസ് പാസാകാത്തവർക്കു കുവൈത്തിലേക്ക് നേരിട്ടു പോകാൻ കഴിയില്ലെന്നു ഏജന്റ് പറഞ്ഞിരുന്നു. ദുബായ‌് വഴിയാണു കുവൈത്തിൽ എത്തിയത്. അവിടെ വച്ചാണ് ഏജന്റിനെ നേരിൽ കാണുന്നത്. അയാളുടെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി. അവിടെ മലയാളികളായ മറ്റു 2 സ്ത്രീകളും ഉണ്ടായിരുന്നു. പിന്നീട് 15 സ്ത്രീകൾ കൂടിയെത്തി.
‘ഞങ്ങൾ പരസ്പരം ഫോൺ നമ്പർ കൈമാറാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. ഞാൻ ഒരു ബുക്കിൽ ചിലരുടെ നമ്പറുകൾ കുറിച്ചിട്ടു. 18 വയസ്സുള്ള പെൺകുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ജോലിക്കു പോയ വലിയ വീട്ടിൽ രാത്രിയും പകലും ഒരുപോലെയായിരുന്നു. കിടക്കാൻ സൗകര്യം കിട്ടിയില്ല. ഇരുന്നു മയങ്ങും. ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള കഷ്ടപ്പാടു മൂലം ആത്മഹത്യ ചെയ്താലോ എന്നുപോലും തോന്നി. ആ വീട്ടിലെ മുതിർന്നയാൾ പൊലീസിൽ ആയിരുന്നതിനാൽ മതിലുചാടാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടു. ആ വീട്ടിൽ 2 മാസം ജോലി ചെയ്തു. 25,000 രൂപ ശമ്പളം തന്നു. വീട്ടിലേക്കു ഫോൺ വിളിക്കാൻ ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞു. നാട്ടിൽ നിന്ന് എംബസി വഴിയുള്ള ശ്രമങ്ങൾക്കൊടുവിലാണ് എന്നെ വിട്ടയയ്ക്കാൻ ഏജന്റ് തയാറായത്. എന്നെ വിറ്റ് അയാൾ പണം കൈപ്പറ്റിയിരുന്നതിനാൽ എനിക്കു പകരം മറ്റൊരു സ്ത്രീയെ അയാൾക്കു നൽകേണ്ടിവന്നു.’– സ്ത്രീ പറഞ്ഞു.
മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ട യുവതി പറയുന്നു.. ജോലി അർധരാത്രി വരെ; കഴിക്കാൻ 2 കുബൂസ്
കൊച്ചി ∙ എനിക്കു സംഭവിച്ചത് ഇനി മറ്റാർക്കും വരരുത്. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യം. ഞാൻ ഏതാനും ആഴ്ചകളാണ് അനുഭവിച്ചത്. മാസങ്ങളായി ദുരിതം അനുഭവിക്കുന്നവരുണ്ട്. ആ ദുരിതദിനങ്ങളുടെ ഞെട്ടലിലാണ് കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനി. അവർ തന്റെ അനുഭവങ്ങൾ മനോരമയോടു പങ്കിട്ടു. പാതയോരത്തെ പരസ്യം കണ്ടാണ് റിക്രൂട്ടിങ് ഏജൻസിയിൽ ഇവർ എത്തിയത്. ആദ്യം ചെന്നത് ചളിക്കവട്ടത്തെ ഓഫിസിൽ. അവിടത്തെ ജീവനക്കാരിയാണു ജോലിയെക്കുറിച്ചു വിശദീകരിച്ചത്.
വാഗ്ദാനം ചെയ്തത് കുവൈത്തിൽ കുട്ടികളെ പരിചരിക്കുന്ന ജോലി.ഒരാഴ്ച കഴിഞ്ഞ് രവിപുരത്തെ ഓഫിസിൽ എത്താനാണ് പറഞ്ഞത്. ജോലിക്കു വിട്ടവരെല്ലാം നല്ല നിലയിലാണെന്നു പറഞ്ഞ് വാട്സാപ്പിൽ പലരുടെയും ചിത്രങ്ങളും ഓഫിസ് ജീവനക്കാരി കാണിച്ചു. വിമാന ടിക്കറ്റും വീസയും സൗജന്യമാണെന്നും ആർടിപിസിആർ, മെഡിക്കൽ പരിശോധനാ ചെലവുകൾ മാത്രം എടുത്താൽ മതിയെന്നും പറഞ്ഞു. 2 ആഴ്ച കഴിഞ്ഞപ്പോൾ വീസ ശരിയായെന്നു പറഞ്ഞു വിളിച്ചു.
നെടുമ്പാശേരിയിലെ ഒരാളിൽ നിന്നാണ് ടിക്കറ്റും മറ്റു രേഖകളും കൈപ്പറ്റിയത്. നാട്ടിൽ നിന്ന് ആദ്യം ദുബായിലാണ് എത്തിയത്. പിറ്റേന്ന് അവിടെനിന്നു വിമാനത്തിൽ കുവൈത്തിലെത്തി. അവിടെ നിന്ന് കണ്ണൂർ സ്വദേശി മജീദ് അയാളുടെ ഓഫിസിലേക്കു കൊണ്ടുപോയി. പിന്നെ, വേറൊരു മുറിയിലേക്ക് എത്തിച്ചു. അവിടെ മലയാളികളായ കുറച്ചു സ്ത്രീകൾ ഉണ്ടായിരുന്നു. അവർ ഒന്നും സംസാരിച്ചില്ല. എന്നെ കണ്ടപ്പോൾ ദയനീയമായി നോക്കി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുവൈത്ത് സ്വദേശിനി വന്നു.എന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. മൂന്നര ലക്ഷത്തോളം രൂപ മജീദ് കൈപ്പറ്റിയായിരുന്നു അത്. അന്നുതന്നെ ജോലിയും തുടങ്ങി. 8 മാസം, ഒന്നേമുക്കാൽ വയസ്സു വീതം പ്രായമുള്ള 2 കുട്ടികൾ ആ വീട്ടിലുണ്ട്. അവരുടെ കാര്യം നോക്കണം. 8 അംഗങ്ങൾ ആകെയുണ്ട്. ഒരു ഫിലിപ്പീൻസ് സ്ത്രീയും വീട്ടിലെ പാചകജോലിക്കുണ്ടായിരുന്നു. എനിക്ക് ഭാഷ പ്രശ്നമായിരുന്നു. അവിടെ തുണിയലക്കൽ, പാത്രം കഴുകൽ, വീടു വൃത്തിയാക്കൽ ജോലിയും ചെയ്യേണ്ടിവന്നു. കഴിക്കാൻ ഒന്നോ, രണ്ടോ കുബുസ് മാത്രമാണു തരുന്നത്. രാവിലെ 7 മുതൽ രാത്രി 12 വരെ ജോലി.
കുട്ടികളെ പരിചരിക്കൽ മാത്രമല്ല ജോലിയെന്നു കണ്ടപ്പോൾ നാട്ടിൽ ഭർത്താവിനെ വിളിച്ചു. പിന്നെ, ഏജന്റ് മജീദിനെയും. മജീദ് അവിടത്തെ വീട്ടുകാരോട് ഫോണിൽ സംസാരിച്ചിരുന്നു. പിന്നെയും എല്ലാം പഴയ പോലെ തന്നെ. വീണ്ടും മജീദിനെ വിളിച്ചപ്പോൾ ദേഷ്യപ്പെട്ടു. എന്റെ ഫോൺ വാങ്ങിവയ്ക്കാൻ ജോലി ചെയ്യുന്ന വീട്ടിൽ വിളിച്ചുപറഞ്ഞു. അവിടന്നു മാറ്റാൻ പറഞ്ഞ ദേഷ്യത്തിന് എന്നെ അവർ ചെരിപ്പു കൊണ്ട് അടിച്ചു. ഇതെല്ലാം അറിഞ്ഞ ഭർത്താവ് നാട്ടിലെ ഏജന്റ് അജുമോനെ കണ്ടു. മൂന്നര ലക്ഷം രൂപ തന്നാൽ ഭാര്യയെ വിട്ടുതരാമെന്നും അല്ലെങ്കിൽ മജീദ് പറയുന്ന പല സ്ഥലങ്ങളിലും പോകേണ്ടിവരുമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇറക്കിവിട്ടു. ഭർത്താവ് മജീദിനെ വിളിച്ചപ്പോഴും മൂന്നര ലക്ഷം ചോദിച്ചു. ഇല്ലെങ്കിൽ സിറിയയിലേക്കു വിടുമെന്നും പറഞ്ഞു.
ഭർത്താവ് കുവൈത്തിലെ ഒരു സംഘടനയെ വിവരം അറിയിച്ചപ്പോൾ അവർ ലൊക്കേഷൻ അയച്ചുതരാൻ പറഞ്ഞു. ജോലി ചെയ്ത വീട്ടിൽ നിന്ന് എന്നെ മജീദിന്റെ സ്ഥലത്തേക്കു കൊണ്ടുപോയി പൂട്ടിയിട്ടു. ആദ്യം കണ്ട സത്രീകൾ അവിടെയുണ്ടായിരുന്നു. അവരോടു കരഞ്ഞ് കാര്യങ്ങളെല്ലാം പറഞ്ഞു. ഞാൻ നല്ല സ്ഥലത്തു ചെന്നു രക്ഷപ്പെടുന്നെങ്കിൽ അങ്ങനെയാവട്ടെ എന്നു കരുതിയാണ് ഒന്നും ആദ്യമേ പറയാതിരുന്നതെന്നാണ് അവർ പറഞ്ഞത്. ഇതിനിടെ സംഘടനാ പ്രവർത്തകർ വന്നു പ്രശ്നമാക്കി. അവർക്ക് ഞാനാണ് ലൊക്കേഷൻ അയച്ചതെന്നു പറഞ്ഞ് മജീദ് എന്നെ മർദിച്ചു.
തടയാൻ വന്ന സ്ത്രീകളെയും അടിക്കുകയും ചവിട്ടുകയും ചെയ്തു. ഐഎസ് എന്നു കേട്ടിട്ടുണ്ടോ. നിന്നെയൊക്കെ അവിടേക്കാണ് വിടുന്നത് എന്നും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. നാട്ടിൽ ഭർത്താവു വീണ്ടും മജീദിനെ ഫോണിൽ വിളിച്ച് പ്രശ്നമുണ്ടായതോടെയും കുവൈത്തിലെ സംഘടന ഇടപെട്ടതോടെയുമാണ് രക്ഷപ്പെടുമെന്ന തോന്നലുണ്ടായത്. അങ്ങനെയാണ് 3 പേരെ നാട്ടിലേക്കു വിട്ടത്. ഞങ്ങളെ 3 ഇടത്തേക്കാണു വിട്ടത്. ആർക്കും ശമ്പളവും തന്നില്ല. ഒരു കുപ്പി വെള്ളം പോലും വാങ്ങാൻ വഴിയില്ലായിരുന്നു. നാട്ടിൽ വന്ന് കുടുംബത്തെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.