‘ഇതു പാലാ ഭാഷയല്ല, ഞങ്ങൾ സിക്സ്പാക്കുമല്ല’: കുറുവച്ചന്റെ ആദ്യ പ്രതികരണം ഇങ്ങനെ
പാലാ ∙‘‘ഒരു പാലാ അച്ചായൻ എന്നു പറയുമ്പോൾ അൽപം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്നവർ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.’’– ‘കടുവ’ സിനിമ കണ്ടിറങ്ങിയ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ ആദ്യ പ്രതികരണം ഇങ്ങനെ. ഏറെ വിവാദങ്ങൾക്കും

പാലാ ∙‘‘ഒരു പാലാ അച്ചായൻ എന്നു പറയുമ്പോൾ അൽപം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്നവർ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്.’’– ‘കടുവ’ സിനിമ കണ്ടിറങ്ങിയ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചന്റെ ആദ്യ പ്രതികരണം ഇങ്ങനെ. ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷമാണ് ‘കടുവ’ തിയറ്ററിൽ എത്തിയത്. ഈ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു.
‘‘സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.’’– ജോസ് കുരുവിനാക്കുന്നേൽ പറഞ്ഞു. ‘‘എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ, അപ്പോൾ ഞാനുമായിട്ട് അൽപമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പിന്നെ കഥയിൽ അനാവശ്യ കൂട്ടിച്ചേർക്കലുകളുണ്ട്. ഞാനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും; പക്ഷേ ഒരാളെ അപകീർത്തിപ്പെടുത്തുന്നതു പോലെ ചെയ്യാൻ പാടില്ലായിരുന്നു.’’–ജോസ് കുരുവിനാക്കുന്നേൽ പറയുന്നു.