ഭരണങ്ങാനം∙ വിശുദ്ധ അൽഫോൻസാമ്മ സഹന ജീവിതത്തിന്റെ സമർപ്പിത മാതൃകയാണെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ. ഫ്രാൻസിലും യെമനിലും ഇന്ത്യയിൽ പോലും ഇന്ന് ക്രൈസ്തവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണങ്ങാനം∙ വിശുദ്ധ അൽഫോൻസാമ്മ സഹന ജീവിതത്തിന്റെ സമർപ്പിത മാതൃകയാണെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ. ഫ്രാൻസിലും യെമനിലും ഇന്ത്യയിൽ പോലും ഇന്ന് ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു. സഹിക്കുന്ന, കരയുന്ന സഭയുടെ ചിത്രമാണ് ഇന്ന് ലോകമെങ്ങും നാം കാണുന്നത്.

അൽഫോൻസാമ്മ ഈ ലോകത്തെ സഹനംകൊണ്ട് വെട്ടിപ്പിടിച്ചു. നമുക്കു ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമാക്കി മാറ്റിയെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ജോസഫ് മുത്തനാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ സഹകാർമികരായി.റാസ കുർബാനയ്ക്കുശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുനാൾ സമാപന ദിനമായ ഇന്നലെ വെളുപ്പിനു മുതൽ രാത്രി വൈകുംവരെ ആയിരക്കണക്കിനു വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിൽ എത്തിയത്.

ADVERTISEMENT

മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. മോൺ.ജോസഫ് തടത്തിൽ, മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ.ജോസഫ് മലേപ്പറമ്പിൽ, ഫാ.ജോസ് വള്ളോംപുരയിടത്തിൽ, ഫാ.അഗസ്റ്റിൻ തെരുവത്ത്, ഫാ.ജോസഫ് വെള്ളച്ചാലിൽ, ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ.ജോൺസൺ പുള്ളീറ്റ്, ഫാ.ജോൺ ചാവേലിൽ, ഫാ.ജോസഫ് കീരാന്തടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.