ഉത്തരേന്ത്യൻ ക്ഷേത്രമാതൃക, 40,000 ചതുരശ്ര അടി വിസ്തൃതി, മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പൂർണകായ പ്രതിമയും
മള്ളിയൂർ ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഭാഗവതഹംസവിഹാരം സ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസപൂജ 24നു രാവിലെ 8നു നടത്തും. 40,000 ചതുരശ്ര അടി വിസ്തൃതിയിൽ 3 നിലകളിലായി നിർമിക്കുന്ന സ്മൃതിമണ്ഡപം ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകയിലായിരിക്കും. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ

മള്ളിയൂർ ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഭാഗവതഹംസവിഹാരം സ്മൃതി മണ്ഡപത്തിന്റെ ശിലാന്യാസപൂജ 24നു രാവിലെ 8നു നടത്തും. 40,000 ചതുരശ്ര അടി വിസ്തൃതിയിൽ 3 നിലകളിലായി നിർമിക്കുന്ന സ്മൃതിമണ്ഡപം ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകയിലായിരിക്കും. മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതസന്ദേശത്തിനു പ്രചാരണം നൽകുന്ന രീതിയിലായിരിക്കും നിർമാണം. ശോഭക് തോമസ് തയാറാക്കിയ രൂപരേഖ അനുസരിച്ചുള്ള നിർമാണ ജോലികൾക്കായി ഗുജറാത്തിൽ നിന്നു വിദഗ്ധ തൊഴിലാളികൾ മള്ളിയൂരിലെത്തും.
മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പൂർണകായപ്രതിമ മണ്ഡപത്തിന്റെ മൂന്നാം നിലയിൽ ധ്യാനമണ്ഡപത്തിൽ സ്ഥാപിക്കും. ഇവിടെ ധ്യാനത്തിനു സൗകര്യം ഒരുക്കും. ശങ്കരാചാര്യരുടെ പ്രതിമയും സ്മൃതിമണ്ഡപത്തിലുണ്ടാകും. ആധ്യാത്മിക ഹാളിൽ പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയുടെ പഠനത്തിനു സൗകര്യം ഒരുക്കും. ഭാഗവത സപ്താഹ യജ്ഞങ്ങൾ ഈ മണ്ഡപത്തിലായിരിക്കും.
ആധ്യാത്മിക ഗ്രന്ഥശാലയും ഒരുക്കുന്നുണ്ട്. ആധ്യാത്മിക ഗ്രന്ഥങ്ങൾക്കൊപ്പം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, വേദങ്ങൾ, അപൂർവ ഗ്രന്ഥങ്ങൾ തുടങ്ങിയവ ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളുമായി ബന്ധപ്പെട്ടു പഠനത്തിനും റഫറൻസിനും ഇവിടെ സൗകര്യം ഒരുക്കും. മള്ളിയൂർ മ്യൂസിയത്തിൽ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ, അപൂർവ ചിത്രങ്ങൾ തുടങ്ങിയവ ഉണ്ടാകും. പ്രമുഖരായ ഭാഗവത ആചാര്യന്മാരുടെ ചിത്രങ്ങൾ, ലഘു ജീവചരിത്രം എന്നിവയും മണ്ഡപത്തിന്റെ ഭാഗമാകും.
മള്ളിയൂർ വിനായകചതുർഥി കൊടിയേറ്റ് 25ന്
മള്ളിയൂർ ∙മ ഹാഗണപതി ക്ഷേത്രത്തിലെ വിനായകചതുർഥി ഉത്സവം 25നു കൊടിയേറും. 31ന് ആണു വിനായകചതുർഥി. സെപ്റ്റംബർ ഒന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഓഗസ്റ്റ് 25ന് 10.30നു തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്.
വിനായകചതുർഥി ദിനമായ 31ന് പുലർച്ചെ 5.30 മുതൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10008 നാളികേരം ഉപയോഗിച്ചു മഹാഗണപതിഹോമം. 12ന് ഗജപൂജ, ആനയൂട്ട്. പെരുവനം കുട്ടൻ മാരാരും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും നേതൃത്വം നൽകുന്ന മേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം തുടങ്ങിയ പരിപാടികളുണ്ടാകും.