മണർകാട് ∙ മുത്തുക്കുടകളുടെ വർണ വൈവിധ്യങ്ങൾ വിസ്മയക്കാഴ്ച ഒരുക്കുന്ന മണർകാട് പള്ളിയിലെ റാസ ഇന്ന്. എട്ടുനോമ്പു പെരുന്നാളിന്റെ 6–ാം ദിനത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തുന്ന റാസ എഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര എന്നാണ് അറിയപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ നടതുറക്കൽ നാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണർകാട് ∙ മുത്തുക്കുടകളുടെ വർണ വൈവിധ്യങ്ങൾ വിസ്മയക്കാഴ്ച ഒരുക്കുന്ന മണർകാട് പള്ളിയിലെ റാസ ഇന്ന്. എട്ടുനോമ്പു പെരുന്നാളിന്റെ 6–ാം ദിനത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തുന്ന റാസ എഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര എന്നാണ് അറിയപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ നടതുറക്കൽ നാള െ11.30നു നടത്തും. വിശ്വാസികൾ അലകടലായി ഒഴുകുന്ന റാസ ഇന്ന് 12ന് ഉച്ച നമസ്കാരത്തെ തുടർന്ന് ആരംഭിക്കും. കത്തീഡ്രൽ മുറ്റത്തു വിശ്വാസികൾ‌ക്കായി പതിനായിരക്കണക്കിനു മുത്തുക്കുടകളാണു ക്രമീകരിച്ചിരിക്കുന്നത്.

കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടി ചുറ്റി കരോട്ടെ പള്ളി വഴി റാസ തിരിച്ചെത്തും. വാദ്യമേളങ്ങളും ഗായക സംഘങ്ങളും അകമ്പടിയേകും. പൊൻ‌ വെള്ളിക്കുരിശുകളുടെ പ്രഭ തൂകി എത്തുന്ന റാസയ്ക്ക് വീഥികൾക്ക് ഇരുവശവും ജാതിമതഭേദമന്യേ സ്വീകരണം നൽകും.മുത്തുക്കുടകളെടുത്തു മണർകാട് പള്ളിയിലെ റാസയിൽ പങ്കെടുക്കുന്നത് ഉദ്ദിഷ്ട കാര്യത്തിനുള്ള വഴിപാടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തും.

ADVERTISEMENT

റാസയുടെ സുഗമമായ ക്രമീകരണത്തിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ പറഞ്ഞു. ഇന്ന് ഉച്ച മുതൽ മണർകാട് – കിടങ്ങൂർ റൂട്ടിൽ വാഹനഗതാഗത നിയന്ത്രണമുണ്ട്.

ഇന്നു മുതൽ ഗതാഗത നിയന്ത്രണം

ADVERTISEMENT

മണർകാട് പെരുന്നാളിന്റെ ഭാഗമായി ഇന്നു മുതൽ 8 വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

∙കോട്ടയത്തു നിന്നു പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ടൗണിൽ എത്തി എൻഎച്ച് 183ലൂടെ പോകണം.
∙കോട്ടയത്തു നിന്നു പാലാ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വടവാതൂർ മിൽമ ഭാഗത്തു നിന്ന് ഇടത്തേക്കു തിരിഞ്ഞ് പ്രവാൽ വഴി മോസ്കോയിൽ എത്തി തിരുവഞ്ചൂർ കുരിശുപള്ളി ജംക്‌ഷൻ, അയർക്കുന്നം വഴി പോകണം.
∙പാലാ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാലം പാലം ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് അണ്ണാടിവയൽ, എരുമപ്പെട്ടിയിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ആക്കാംകുന്ന്, കാഞ്ഞിരത്തുമൂട് കുരിശുപള്ളി ജംക്‌ഷനിൽ എത്തി പൂമറ്റം ജം‌‌ക‌്ഷൻ, മന്ദിരം റൂട്ടിൽ പോകണം.
∙പൊൻകുന്നം ഭാഗത്തു നിന്നു കോട്ടയത്തിനു പോകേണ്ട വാഹനങ്ങൾ എരുമപ്പെട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാട്ടിൽപ്പടി, കാഞ്ഞിരത്തുമൂട് കുരിശുപള്ളി ജം‌ക്‌ഷൻ ,പൂമറ്റം ജംക്‌‌ഷൻ, മന്ദിരം ഭാഗത്തുകൂടി കോട്ടയത്തിന് പോകണം.