നാല് കോടിയിലധികം രൂപ മുടക്കി കൂറ്റൻ ജലസംഭരണി; നിർമാണം അന്തിമഘട്ടത്തിൽ
കുറവിലങ്ങാട് ∙ നാല് കോടിയിലധികം രൂപ മുടക്കി ഒരു ജലസംഭരണി. കോഴാ ഭാഗത്തു നിർമാണം പുരോഗമിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ ഭാഗമായാണ് കൂറ്റൻ ജലസംഭരണി നിർമിക്കുന്നത്. നിർമാണം അന്തിമഘട്ടത്തിൽ. സയൻസ് സിറ്റിയുടെ മുഖ്യ ആകർഷണമായ സ്പേസ് തിയറ്ററിനു സമീപത്താണ് ജലസംഭരണി. മുകൾ ഭാഗത്ത് 2 ലക്ഷം ലീറ്റർ

കുറവിലങ്ങാട് ∙ നാല് കോടിയിലധികം രൂപ മുടക്കി ഒരു ജലസംഭരണി. കോഴാ ഭാഗത്തു നിർമാണം പുരോഗമിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ ഭാഗമായാണ് കൂറ്റൻ ജലസംഭരണി നിർമിക്കുന്നത്. നിർമാണം അന്തിമഘട്ടത്തിൽ.സയൻസ് സിറ്റിയുടെ മുഖ്യ ആകർഷണമായ സ്പേസ് തിയറ്ററിനു സമീപത്താണ് ജലസംഭരണി. മുകൾ ഭാഗത്ത് 2 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ. 25 മീറ്റർ ഉയരത്തിൽ ഒബ്സർവേറ്ററിയും ഇവിടെ ഉണ്ടായിരിക്കും. ഭക്ഷണശാല. മലിനജലം ശേഖരിക്കാനുള്ള സംഭരണി എന്നിവ താഴെ ക്രമീകരിക്കും. 4 കോടി രൂപ നിർമാണച്ചെലവ്. താമസിയാതെ പൂർത്തിയാകും.
ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി 2024ൽ പൂർത്തിയാക്കുമെന്നു പ്രതീക്ഷ. സയൻസ് സെന്റർ നിർമാണം പൂർത്തിയായി. പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കി തുറന്നു കൊടുക്കും. കൊൽക്കത്ത നാഷനൽ കൗൺസിൽ ഫോർ സയൻസ് മ്യൂസിയം ആണ് നിർമാണം നടത്തിയത്.കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കൈമാറി. മൊബൈൽ പ്ലാനറ്റേറിയം, ലൈബ്രറി, ഗവേഷണ സംവിധാനം, മറൈൻ ബയോളജി, വളരുന്ന സാങ്കേതിക വിദ്യ തുടങ്ങിയവ സംബന്ധിച്ചു കാഴ്ചകൾ, കോൺഫറൻസ് ഹാൾ, ഇന്നവേറ്റീവ് ഹബ് തുടങ്ങിയവ ഉണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിയിനത്തിൽ സർക്കാർ നൽകേണ്ടിയിരുന്ന തുക യഥാസമയം ലഭിച്ചില്ല. ഇതോടെ ആസൂത്രണം ചെയ്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു സാധിച്ചില്ല. നിലവിൽ പ്രശ്നങ്ങൾ ഇല്ല. പദ്ധതി വിഹിതമായ 10.9 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ചു.ഇതിൽ 6.93 കോടി രൂപ പ്രയോജനപ്പെടുത്തി സയൻസ് സിറ്റി ക്യാംപസിനുള്ളിലെ റോഡുകളുടെ വികസനം, ജലസംഭരണി നിർമാണം ,വൈദ്യുതീകരണ ജോലികൾ, മുൻവശത്തെ മതിൽ, പ്രവേശന കവാടങ്ങൾ എന്നിവയുടെ നിർമാണം എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനു മുൻഗണന നൽകി ജോലികൾ പുരോഗമിക്കുന്നു.